എഴുപതുകളുടെ മധ്യത്തിൽ സിംഗപ്പൂരിൽ ഉരുളക്കിഴങ്ങ് ചിപ്സ് വിൽക്കുന്ന ഒരു ഫുഡ് പാക്കേജിംഗ് കമ്പനി നടത്തിയിരുന്ന ഒരാൾ. പിന്നീട് ആഗോള ഫുഡ് ബ്രാന്റ് ഭീമൻമാരുമായി കൈകോർത്ത് ഇന്ത്യയിലെ ബേക്കറി ബിസ്കറ്റ് മേഖലയിലെ അതികായനായി മാറിയൊരാൾ. ബിസ്കറ്റ് കിംഗ് ഓഫ് ഇന്ത്യ എന്ന് മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ രാജൻ പിള്ള.
രാജൻ പിള്ളയുടെ മരണം ഇന്നും നമ്മൾ മറന്നിട്ടില്ല. അങ്ങനെ പെട്ടെന്ന് മറന്നുകളയാൻ കഴിയുന്നതായിരുന്നില്ല അസൂയ ജനിപ്പിക്കുന്ന അയാളുടെ ജീവിതവും അതിദാരുണമായ മരണവും.
ആരായിരുന്നു രാജൻ പിള്ള? കൊല്ലം സ്വദേശിയായ രാജൻ പിള്ള ലോകത്തെ ബിസ്‌ക്കറ്റ് സാമ്രാജ്യം നിയന്ത്രിക്കുന്ന തരത്തിൽ വളർന്നത് എങ്ങനെയാണ്?പല ചോദ്യങ്ങൾ ബാക്കിയാക്കിക്കൊണ്ടുള്ള രാജൻപിള്ളയുടെ മരണം എങ്ങനെയായിരുന്നു? പറഞ്ഞുവരുമ്പോൾ, ഇന്നും വിവാദങ്ങൾക്കും ദുരൂഹതകൾക്കും നടുവിലുള്ള, രാജൻ പിള്ള എന്ന വ്യവസായ പ്രമുഖന്റെ ജീവിതവും ദാരുണമരണവും സിനിമ കഥകളെ പോലും വെല്ലുന്നതാണ്.