On Chat

സെവന്‍ത് ഡേ കണ്ടതുകൊണ്ടാണെങ്കില്‍ ഞാന്‍ അല്ല ഫോറന്‍സികിലെ വില്ലന്‍: ടൊവിനോ തോമസ്

THE CUE

ഫോറന്‍സിക് ക്ലൈമാക്‌സിലെത്തുന്ന വില്ലന്‍ താനല്ലെന്ന് ടൊവിനോ തോമസ്. ഒരു സൈക്കോപാത്തിന്റെ ക്രൈമിന് മോട്ടിവ് ഇല്ലെന്ന് ട്രെയിലറില്‍ തന്നെ പറയുന്നുണ്ട്. ഫോറന്‍സിക് പരിശോധന പോലെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ കടന്നുവരുന്ന ത്രില്ലര്‍ എന്ന സവിശേഷതയാണ് ഫോറന്‍സികിന്റെ പ്രത്യേകത. ദ ക്യു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

വയന്‍ലിന്റെ അതിപ്രസരം ഉള്ള സിനിമ അല്ല ഫൊറന്‍സിക്. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാനാകുന്ന സിനിമയെന്ന ചിന്തയാണ് ഫോറന്‍സികിന് പിന്നിലുള്ളതെന്നും ടൊവിനോ തോമസ്. ക്രൈം ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളോട് സാമ്യം ഉണ്ടാകരുതെന്ന നിര്‍ബന്ധം സംവിധായകരായ അഖില്‍ പോളിനും അനസ് ഖാനും ഉണ്ടായിരുന്നുവെന്ന് ടൊവിനോ തോമസ്. നന്നായി ഹോം വര്‍ക്ക് ചെയ്തിരുന്നു. ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ ചെയ്തിരുന്നതെന്താണെന്ന് മനസിലാക്കാന്‍ ഉമാദത്തന്‍ സാറിന്റെ പുസ്തകം വായിച്ചിരുന്നുവെന്നും ടൊവിനോ തോമസ്.

സെവന്‍ത് ഡേ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ രചയിതാവുമാണ് അഖില്‍ പോള്‍. ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ തോമസ് അഭിനയിക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്നാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഋതികാ സേവ്യര്‍ ഐപിഎസ് എന്ന പൊലീസ് ഓഫീസറുടെ റോളില്‍ മംമ്താ മോഹന്‍ദാസ്. മലയാളത്തില്‍ ഫൊറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ആദ്യ സിനിമയുമാണ് ഫോറന്‍സിക്.

രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, അഞ്ജലി നായര്‍, സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക, ധനേഷ് ആനന്ദ്,റോണി ഡേവിഡ്, അനില്‍ മുരളി, ബാലാജി ശര്‍മ്മ, ദേവി അജിത്ത് എന്നിവരും ചിത്രത്തിലുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT