On Chat

ഒരു സമയത്ത് കാണേണ്ട സിനിമ കുറെ വർഷത്തിന് ശേഷം കണ്ടിട്ട് കാര്യമില്ല; മാലിക്കിനെ കുറിച്ച് മഹേഷ് നാരായണൻ

വിജയ് ജോര്‍ജ്‌

ഫഹദ് ഫാസില്‍ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം മാലിക് ജൂലൈ 15ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുകയാണ്. കോവിഡിനെ തുടർന്ന് തീയറ്ററുകൾ തുറക്കാനാവാത്ത സാഹചര്യത്തിലാണ് സിനിമ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുവാൻ തീരുമാനിച്ചത്. ഇതിനോടകം സിനിമയുടെ റിലീസ് തീയതി മൂന്ന് തവണകളായി മാറ്റേണ്ടി വന്നെന്നും ഇനിയും സിനിമയെ പിടിച്ചു വെയ്ക്കാൻ സാധിക്കില്ലെന്നും സംവിധായകൻ മഹേഷ് നാരായണൻ ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. സിനിമയുടെ കഥ പറയുന്നതിനും ഒരു സമയമുണ്ട്. ഒരു സമയത്ത് കാണേണ്ട സിനിമ കുറെ വർഷത്തിന് ശേഷം കണ്ടിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

25 കോടിയാണ് സിനിമയുടെ ബജറ്റ്. സംവിധാനത്തിന് പുറമെ മഹേഷ് നാരായണന്‍ തന്നെയാണ് തിരക്കഥയും എഡിറ്റിംഗും നിർവഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. 25 കോടിയാണ് സിനിമയുടെ ബജറ്റ്. നിമിഷ സജയന്‍ ആണ് നായിക. ജോജു ജോർജ് , ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ. സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു.

മഹേഷ് നാരായണൻ അഭിമുഖത്തിൽ പറഞ്ഞത്

2020 ഫെബ്രുവരിയിൽ റിലീസ് ചെയ്യുവാനായി സിനിമ റെഡിയായിരുന്നു. മൂന്ന് തവണ സിനിമയുടെ റിലീസ് തീയതി മാറ്റിവെയ്ക്കേണ്ടി വന്നു. മെയ് പതിമൂന്ന് 2021 ആയിരുന്നു അവസാന റിലീസ് തീയതിയായി തീരുമാനിച്ചിരുന്നത്. എത്ര കാലം ഒരു സിനിമയെ ഇങ്ങനെ പിടിച്ചു വെയ്ക്കുവാൻ സാധിക്കും. സിനിമയ്ക്ക് വേണ്ടി മുടക്കിയ പണത്തിന്റെ മൂല്യം നമ്മൾ പരിഗണിക്കണമല്ലോ. സിനിമയുടെ കഥ പറയുന്നതിനും ഒരു സമയമുണ്ട്. ഒരു സമയത്ത് കാണേണ്ട സിനിമ കുറെ വർഷത്തിന് ശേഷം കണ്ടിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം ഈ തീരുമാനത്തിൽ വിഷമം ഉണ്ടാകും. പ്രത്യേകിച്ചും ശബ്ദം കൈകാര്യം ചെയ്തവർക്ക് നിരാശയുണ്ടാകും. നല്ല രീതിയിൽ സെറ്റ് ചെയ്ത ശബ്ദം കേൾപ്പിക്കുവാൻ സാധിക്കാതിരിക്കുന്നത് വിഷമമുണ്ടാക്കുമല്ലോ. തീയറ്ററുകൾ എപ്പോഴെങ്കിലും തുറക്കുമ്പോൾ സിനിമ തീയറ്ററിൽ കാണിക്കുവാൻ സാധിക്കുമെന്നൊരു പ്രതീക്ഷയുണ്ട്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT