Videos

ജീവിതത്തിൽ വലിയ സംഭവങ്ങളൊന്നും നടക്കാത്ത ഒരു പെൺകുട്ടിയുടെ കഥയാണ് 19 1 (A ); നിത്യ മേനോൻ

മനീഷ് നാരായണന്‍

ജീവിതത്തിൽ വലിയ സംഭവങ്ങൾ ഒന്നും നടക്കാത്ത സിംപിൾ ആയ ഒരു പെൺകുട്ടിയുടെ കഥയാണ് 19 1 (A ) യിൽ അവതരിപ്പിക്കുന്നതെന്ന് നടി നിത്യ മേനോൻ. കഥയിലെ ലാളിത്യമാണ് സിനിമയിലേയ്ക്ക് ആകർഷിച്ചതെന്നും സിനിമയിലെ തന്റെ കഥാപാത്രത്തെ ഒരുപാട് ഇഷ്ടമായെന്നും നിത്യ മേനോൻ ദി ക്യുവിനോട് പറഞ്ഞു. സിനിമയിൽ വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ എത്തുന്ന 19 (1)(a) പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ പറയുന്നത്. എന്നാല്‍ കഥ നില്‍ക്കുന്നത് വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിലുമാണ്. നായകന്‍- നായിക സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി കുറച്ചു കഥാപാത്രങ്ങള്‍ ചേരുന്ന സിനിമ എന്ന നിലയ്ക്കാണ് സിനിമയെ കാണുന്നതെന്ന് സംവിധായിക ഇന്ദു നേരത്തെ ദി ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഈ ലോകത്ത് നടക്കുന്ന ഏതൊരു വലിയ കാര്യത്തിലും ഒരാളുടെ വ്യക്തിപരമായ യാത്ര ഉണ്ടാകും. അത്തരത്തില്‍ ഈ രാഷ്ട്രീയ പശ്ചാത്തങ്ങളില്‍ നിന്നുകൊണ്ട് ഒരു വ്യക്തിയുടെ കഥ പറയുന്ന സിനിമയാണ്. സിനിമയുടെ പ്രമേയത്തെ ഉള്‍ക്കൊള്ളുന്നതാണ് ചിത്രത്തിന്റെ പേര്. അത്തരമൊരു പ്രാധാന്യം മൂലമാണ് ടൈറ്റിലെന്ന് ഇന്ദു.വി.എസ് പറഞ്ഞു.

സിനിമയെക്കുറിച്ച് നിത്യ

ഞാൻ ബ്രെക്ഫാസ്റ്റ് കഴിക്കുമ്പോഴായിരുന്നു സംവിധായിക ഇന്ദു സിനിമയുടെ തിരക്കഥയുമായി എന്നെ കാണുവാൻ വരുന്നത്. ഇന്ദു വളരെ ശാന്തമായി സംസാരിക്കുന്ന ആളാണ്. വളരെ സിംപിൾ ആയി ഇന്ദു സിനിമയുടെ കഥ പറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. പിന്നെ സിനിമയിൽ വിജയ് സേതുപതി ഉള്ളത് തന്നെ പ്രേക്ഷകരെ ആകർഷിക്കുന്ന കാര്യമാണ്. പിന്നെ എന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാന്നെകിൽ വളരെ സിംപിൾ ആയ ഒരു ക്യാരക്ടറാണ്. ജീവിതത്തിൽ വലിയ കാര്യങ്ങൾ ഒന്നും സംഭവിക്കാത്ത ഒരു പെൺകുട്ടിയുടെ ജീവിതമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ഡബ്ബിങിനിടെ തന്നെ ഞാൻ ഇന്ദുവിനോട് പറഞ്ഞു, എനിക്ക് ഈ സിനിമയിലെ കഥാപാത്രം ഒരുപാട് ഇഷ്ടമായെന്ന്. അതൊരു ഒബ്ജെക്റ്റിവ് പോയിന്റിൽ നിന്നുകൊണ്ട് പറഞ്ഞതാണ്. ഞാൻ വർക് ചെയ്ത സിനിമാ സെറ്റുകളിൽ വളരെ നല്ല സെറ്റായിരുന്നു ഇത്.

എഴുത്തുകാരനാവണമെന്ന ആഗ്രഹത്തിന്‍റെ പേരിൽ പരിഹസിക്കപ്പെട്ടുവെന്ന് റാം c/o ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജൻ

വെറുപ്പ് ഫാക്ടറിയില്‍ നിന്ന് സ്‌നേഹം പ്രതീക്ഷിച്ചതാണ് തെറ്റ്, സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നു; സന്ദീപ് വാര്യർ

ധനുഷ് വ്യക്തിപരമായി പക പോക്കുകയാണ്, നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വൈകുന്നതിനെ ചൂണ്ടിക്കാട്ടി നയൻതാരയുടെ തുറന്ന കത്ത്

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

SCROLL FOR NEXT