NEWSROOM

പവർ ആകുമോ രാഷ്ട്രീയത്തിലും പവൻ ?

മിഥുൻ പ്രകാശ്

കോനിഡെലാ പവൻ കല്യാൺ അന നെനു' എന്ന വാചകത്തിൽ തുടങ്ങി പവൻ കല്യാൺ ഡെപ്യൂട്ടി സി എം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ അവിടെ അണികളുടെ കയ്യടികൾ ഉച്ചത്തിൽ മുഴങ്ങികേൾക്കുകയാണ്. തെലുങ്ക് സിനിമയുടെ സ്വന്തം പവർ സ്റ്റാർ പവൻ കല്യാൺ. Ne trend follow avvanu trend set chestanu - ഞാൻ ട്രെൻഡ് ഫോളോ ചെയ്യുകയല്ല ട്രെൻഡ് ഉണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന അയാളുടെ തന്നെ പഞ്ച് ഡയലോഗ് വച്ച് പവന്റെ ഈ വിജയത്തെ പറയാം . സിനിമയിലും രാഷ്ട്രീയത്തിലും പരാജയങ്ങൾ അയാളുടെ ഒപ്പമുണ്ടായിരുന്നു. എന്നാൽ ഒരു സിനിമ കഥയെന്നോണം അവയെല്ലാം വകഞ്ഞു മാറ്റി ഇന്ന് അയാൾ നിൽക്കുമ്പോൾ പരാജയത്തിലും തന്നെ കൈവിടാത്ത അണികളുടെ പിൻബലം അയാൾക്കുണ്ട്. അവർക്ക് അയാൾ അവരുടെ പ്രിയപ്പെട്ട പവർ സ്റ്റാർ പവൻ കല്യാൺ ആണ്.

തമിഴ് രാഷ്ട്രീയവും സിനിമയും പോലെ തന്നെ തെലുങ്ക് രാഷ്ട്രീയവും സിനിമയും തമ്മിൽ വല്ലാത്ത ചേർച്ചകളുണ്ട് . സിനിമയിൽ തിളങ്ങിയ സൂപ്പർ താരങ്ങൾക്ക് രാഷ്ട്രീയത്തിലും നായകൻമാരാകാൻ സാധിക്കുന്ന മണ്ണ്. ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഉപമുഖ്യമന്ത്രിയായി രണ്ടാമനായി പവൻ കല്യാൺ തന്റെ രാഷ്‌ടീയ ജീവിതത്തിലെ ചുമതല ഏറ്റെടുക്കുകയാണ്.

തീയറ്ററിൽ ആളുകളെ കയറ്റാൻ കഴിവുള്ള ഒരു ക്രൗഡ് പുള്ളർ, തന്റെ തെരഞ്ഞെടുപ്പ് റാലികളിലും തന്റെ ആരാധകരെ കൊണ്ട് നിറച്ചു. പവൻ കല്യാണിന്റെ റാലികളും അദ്ദേഹം നോമിനേഷൻ നല്കാൻ അണികളുമായി പോകുന്ന വിഡിയോകളും ഒരു സമയം സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരുന്നു.

ചേട്ടനും തെലുഗ് മെഗാ സ്റ്റാറുമായ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയുടെ യുവജന സംഘടനയായ യുവരാജ്യത്തിൻറെ അധ്യക്ഷനായാണ് പവൻ കല്യാൺ രാഷ്‌ടീയത്തിൽ കാൽവെയ്പു നടത്തിയത്.

പ്രജാരാജ്യം പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകളുമായി അക്കാലത്തു പവൻ നിറഞ്ഞു നിന്നു എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിരുന്നില്ല. 2011 ൽ ചിരഞ്ജീവി പ്രജാരാജ്യത്തെ കോൺഗ്രസ്സുമായി ലയിപ്പിക്കാൻ തീരുമാനിച്ചതോടെ അസ്വാരസ്യങ്ങൾ ഉടലെടുത്തു എന്നാൽ ചേട്ടനോടോ പാർട്ടിയോടോ ഉള്ള അതൃപ്തി പരസ്യമാക്കാതെ പവൻ തന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്ന് വിട്ടു നിൽക്കുകയും വീണ്ടും സിനിമകളിൽ സജീവമാകുകയും ചെയ്തു.

2014 പവൻ കല്യാൺ ജനസേന പാർട്ടി രൂപീകരിക്കുന്നത്. പാർട്ടിയുടെ തുടക്ക കാലത്തു ആന്ധ്ര തെലുഗാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ജനസേന പാർട്ടി സജീവമായി ഇടപെട്ടു. തന്റെ വിഷനും താൻ വിഭാവനം ചെയുന്ന ആശയങ്ങളും പ്രവർത്തകർക്ക് തിരിച്ചറിയാൻ ഒരു പുസ്തകവും പവൻ എഴുതി അതൊരു തരത്തിൽ പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണമായി.

2019 ഇൽ ജനസേന പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുമാനിക്കുന്നു. കർഷക ആത്മഹത്യ, അനധികൃത ഖനികളുണ്ടാക്കുന്ന പ്രശ്നങ്ങൾ, സ്ത്രീകൾ - വിദ്യാർത്ഥികൾ തുടങ്ങിയവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നീ വിഷയങ്ങൾ ഉയർത്തി കാട്ടി പ്രചാരണത്തിന് അവർ ചുക്കാൻ പിടിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, ബഹുജൻ സമാജ് പാർട്ടി എന്നിവയുമായി ചേർന്ന് പ്രചാരണവുമായി മുന്നോട്ടു പോയി .

2019 ൽ ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസേന പാർട്ടി 140 മണ്ഡലങ്ങളിൽ മത്സരിച്ചു. ആന്ധ്രയിലെ കോനസീമ ജില്ലയിലെ രസോളിൽ മാത്രമാണ് ജനസേന പാർട്ടിക്ക് വിജയിച്ചത് . രണ്ടു മണ്ഡലങ്ങളിലാണ് പവൻ കല്യാൺ മത്സരിച്ചത്.ഈ രണ്ടിടത്തും അദ്ദേഹം വൈ.എസ്.ആർ കോൺഗ്രസ്സിനോട് തോറ്റു. കനത്ത പരാജയം ജനസേന പാർട്ടിക്ക് ഉണ്ടായെങ്കിലും .കുർണൂലിൽ ബലാത്സംഗം ചെയ്‌ത്‌ കൊലചെയ്യപ്പെട്ട 15 വയസ്സുള്ള പെൺകുട്ടിയുടെ കേസിൽ

സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധവും, ആന്ധ്രാപ്രദേശിലെ മണൽ വിതരണത്തിന്റെ കുറവ് കൊണ്ട് തൊഴിലില്ലായ്‌മ നേരിടുന്ന തൊഴിലാളികൾക്ക് വേണ്ടി വൈഎസ്ആർ കോൺഗ്രസിനെതിരെ വിശാഖപട്ടണത്ത് നടത്തിയ ലോങ്ങ് മാർച്ച് എന്നിവ പവൻ എന്ന രാഷ്‌ടീയക്കാരന് സ്വീകാര്യത വീണ്ടും വർധിപ്പിച്ചു.

നൈപുണ്യ വികസന കുംഭകോണക്കേസിൽ അറസ്റ്റിലായി തടവിൽ കഴിയുമ്പോൾ ടിഡിപി അധ്യക്ഷനായ എൻ ചന്ദ്രബാബു നായിഡുവുമായി സഖ്യമുണ്ടാക്കാൻ തയ്യാറായതോടെ പവനിന്റെ രാഷ്ട്രീയ ജീവിതത്തിലെ മറ്റൊരു ടേണിങ് പോയിന്റായി മാറി .

പണ്ട് ചിരംജീവിയുടെ പ്രജ്ഞരാജ്യം പാർട്ടി കോൺഗ്രെസ്സുമായി അടുക്കാൻ ശ്രമിച്ചപ്പോൾ ഇടഞ്ഞു നിന്ന പവൻ എന്നാൽ ബിജെപിയുമായി പല തവണ കൈ കോർത്തു

എൻഡിഎ സഖ്യത്തിൽ ഇത്തവണ നിയമസഭയിലേക്ക് കാക്കിനാഡ ജില്ലയിലെ പിതാപുരത്തുനിന്ന് വൈഎസ്ആർ കോൺഗ്രസിന്റെ്റെ നേതാവ് വംഗ ഗീതയെ 70,279 വോട്ടിനാണ് പവൻ പരാജയപ്പെടുത്തിയത്. ലോക്‌സഭയിലേക്ക് രണ്ട് സീറ്റിലാണ് ജനസേനാ പാർട്ടി മത്സരിച്ചത്. ഈ രണ്ടു സീറ്റിലും ജയിച്ചു ടിഡിപി 135 നിയമസഭാ സീറ്റുകളിലും ബിജെപി എട്ട് സീറ്റുകളിലും വിജയിച്ചു. മുന്നണിക്ക് മൊത്തം കിട്ടിയത് 164 സീറ്റുകൾ.

പവൻ കല്യാണിന്റെ തന്നെ സിനിമകളിൽ ഒരു ഘട്ടത്തിൽ നായകൻ പരാജയപ്പെട്ടു രണ്ടാം പകുതിയിൽ തിരിച്ചുവരവ് നടത്തുന്നുണ്ട്. അതുപോലെ രാഷ്ട്രീയത്തിലും ഇത് അയാളുടെ തിരിച്ചുവരവായി പവൻ കല്യാണിന്റെ ആരാധകർക്കും അണികൾക്കും വിശേഷിപ്പിക്കാം.

'പണി മികച്ച ചിത്രം, ടീമിനൊപ്പം പ്രവർത്തിക്കാനായതിൽ‌ അഭിമാനം'; ജോജു ജോർജിന്റെ ആദ്യ സംവിധാന ചിത്രത്തെ അഭിനന്ദിച്ച് സന്തോഷ് നാരായണൻ

ഡോ.സരിന്‍ ഇടതുപക്ഷത്തേക്ക്, അനില്‍ ആന്റണി പോയത് ബിജെപിയിലേക്ക്; കൂടുമാറിയ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അധ്യക്ഷന്‍മാര്‍

'നായികയായി പശു', സിദ്ധീഖ് അവതരിപ്പിക്കുന്ന 'പൊറാട്ട് നാടകം' നാളെ മുതൽ തിയറ്ററുകളിൽ

ഉരുൾ പൊട്ടൽ പശ്ചാത്തലമായി 'നായകൻ പൃഥ്വി' നാളെ മുതൽ തിയറ്ററുകളിൽ

സിദ്ദീഖ് സാറുമായുള്ള സൗഹൃദ സംഭാഷണത്തിനിടയിൽ പറഞ്ഞ കഥയാണ് 'പൊറാട്ട് നാടകം', രചയിതാവ് സുനീഷ് വാരനാട്‌ അഭിമുഖം

SCROLL FOR NEXT