Videos

ഒരു ടെലിവിഷൻ ജേർണലിസ്റ്റിന്റെ കഥയാണ് 'നാരദൻ'; ആഷിഖ് അബു

മനീഷ് നാരായണന്‍

ഒരു ടെലിവിഷൻ ജേർണലിസ്റ്റിന്റെ കഥയാണ് നാരദൻ സിനിമയെന്ന് ആഷിഖ് അബു. സിനിമയുടെ ചിത്രീകരണം പൂർത്തിയായെന്നും ഒരു പാട്ട് മാത്രാമാണ് ചിത്രീകരിക്കുവാനുള്ളതെന്നും ആഷിഖ് അബു ദ ക്യു അഭിമുഖത്തിൽ പറഞ്ഞു. ഉണ്ണി ആർ ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഷിഖ് അബു പറഞ്ഞത്

നാരദന്റെ ഷൂട്ടിങ് ഏകദേശം കഴിഞ്ഞു. ഒരു പാട്ടാണ് എടുക്കാനുള്ളത്. നാരദൻ ഒരു ടെലിവിഷൻ ജേർണലിസ്റ്റിന്റെ കഥയാണ്. മൂന്ന് ടെലിവിഷൻ സ്റ്റുഡിയോയിലാണ് നടക്കുന്ന കഥയാണ്. ടോവിനോ തോമസ് അന്ന ബെൻ ഷറഫുദീൻ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

സന്തോഷ് ടി കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്‍'. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍, കപ്പേള എന്നീ സിനിമകള്‍ക്ക് ശേഷം അന്ന ബെന്‍ സിനിമയിൽ നായികയുടെ റോളിലുമെത്തുന്നു.

സൈജു ശ്രീധരന്‍ എഡിറ്റിംഗും ശേഖര്‍ മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഗോകുല്‍ ദാസ് ആര്‍ട്ട്. മാഷര്‍ ഹംസയാണ് വസ്ത്രാലങ്കാരം . റോണക്‌സ് സേവ്യര്‍ മേക്കപ്പും ബെന്നി കട്ടപ്പന പ്രൊഡക്ഷന്‍ കണ്‍ട്രോളറുമാണ്. ഒപിഎം ഡ്രീം മില്‍ ആണ് ബാനര്‍. തീയറ്റർ റിലീസായാണ് ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT