ലക്ഷദ്വീപിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം വേണം. അവിടുത്തെ ജനങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് നേരെയാണ് ആക്രമണം നടക്കുന്നത്. അവരുടെ സംസ്കാരം ജീവിതരീതി തുടങ്ങിയവയെല്ലാം പ്രതിസന്ധിയിലാണ്.
ഇതിന് പരിഹാരം അഡ്മിനിസ്ട്രേറ്റർ തുടങ്ങിവെച്ച പരിഷ്കരണങ്ങൾ നിർത്തിവെക്കുക എന്നുള്ളതാണ്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. പ്രഫൂൽ കെ.പട്ടേൽ നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയങ്ങളും നിർദേശങ്ങളും തന്നെയാണ്. കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം ലക്ഷദ്വീപിന്റെ വികസനം ഒന്നുമല്ല.
അവരുടെ ലക്ഷ്യം ലക്ഷദ്വീപിന്റെ മനോഹരമായ ഭൂപ്രദേശം കോർപ്പറേറ്റുകൾക്ക് കൈമാറുക എന്നുള്ളത് തന്നെയാണ്. ലക്ഷദ്വീപ് വിഷയത്തിൽ പരിഹാരം കാണാൻ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിൽക്കണം. അഡ്മിനിസ്ട്രേറ്ററെ ഏത്രയും പെട്ടെന്ന് പിൻവലിക്കണം. അതിന് വേണ്ട സമ്മർദ്ദമാണ് നമ്മൾ ചെലുത്തേണ്ടത്.