13 വര്‍ഷം മുമ്പ് സിമിയും മക്കളും ജീവിതത്തില്‍ നേരിട്ടതാണ് ജയസൂര്യയിലൂടെയും സംയുക്താ മോനോനിലൂടെയും സ്‌ക്രീനിലെത്തിയിരിക്കുന്നത്.
കുട്ടികളുടെ മാല എടുത്തുകൊണ്ട് പോയി കുടിച്ചിട്ടുണ്ട്, പൊലീസ് സ്റ്റേഷനില്‍ അമ്മയോടൊപ്പം പരാതി നല്‍കാന്‍ പോയി, അവസാന ചാന്‍സ് എന്ന നിലയ്ക്കാണ് തിരിച്ചു വന്നത്. പറയുന്നത് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന വെള്ളം എന്ന സിനിമയ്ക്ക് ആധാരമായ മുരളി കുന്നുംപുറത്തിന്റെ ഭാര്യ സിമി. 13 വര്‍ഷം മുമ്പ് സിമിയും മക്കളും ജീവിതത്തില്‍ നേരിട്ടതാണ് ജയസൂര്യയിലൂടെയും സംയുക്താ മോനോനിലൂടെയും സ്‌ക്രീനിലെത്തിയിരിക്കുന്നത്.
സിനിമയില്‍ ജയസൂര്യ മുരളിയെ അവതരിപ്പിച്ചപ്പോള്‍ സംയുക്താ മേനോനാണ് സിമിയുടെ റോളിലെത്തിയത്. ജി.പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളത്തിലെത്തുമ്പോള്‍ സിമിയില്‍ നിന്ന് സംയുക്തയുടെ സുനിത എന്ന കഥാപാത്രത്തിലേക്ക് ഏറെ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. സിനിമ കണ്ടിറങ്ങിയപ്പോള്‍ സന്തോഷവും സങ്കടവും കാരണം കണ്ണുനിറഞ്ഞുപോയെന്നും സിമി ദ ക്യു അഭിമുഖത്തില്‍ പറയുന്നു.
13 വര്‍ഷം മദ്യപാനിയായും വീടിനും നാടിനും ഒരു പോലെ ശല്യമായിത്തീര്‍ന്ന മുരളി കുന്നുംപുറത്ത് മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ച് ടൈല്‍സ് കമ്പനിയില്‍ ജോലിക്ക് കയറി. പിന്നീട് ടൈല്‍ എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസ് ആരംഭിച്ചു. ഇപ്പോള്‍ സ്വദേശത്തും വിദേശത്തുമായി ടൈല്‍സ് ബിസിനസ് ചെയ്യുകയാണ്