INTERVIEW

'നിമിഷ കൈമണക്കുന്നത്, ഞാന്‍ ചെയ്തതാണ്, നിമിഷയുടെ എല്ലാ ഫ്രസ്‌ട്രേഷനും എന്റെ ഫ്രസ്‌ട്രേഷനാണ്'; ജിയോ ബേബി അഭിമുഖം

മനീഷ് നാരായണന്‍

'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുമെന്ന് കരുതിയിരുന്നില്ലെന്ന് സംവിധായകന്‍ ജിയോ ബേബി. ആളുകളില്‍ വൈകാരികമായ സ്വാധീനമാണ് സിനിമയുണ്ടാക്കിയത്, ഇത്തരത്തിലൊരു പ്രതികരണം ലഭിക്കുമെന്ന് കരുതിയില്ലെന്നും സംവിധായകന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.

'ചിത്രം ചര്‍ച്ചയാകുമെന്ന് അറിയാമായിരുന്നു, അല്ലാതെ ഇത്തരത്തില്‍ ഒരു സ്വീകരാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഈ സിനിമ കണ്ട സ്ത്രീകള്‍ അത് ഏറ്റെടുത്തു, അവര്‍ക്ക് വ്യക്തമായി മനസിലായി. ഒരു സ്ത്രീയുടെ കാഴ്ചകള്‍ എങ്ങനെ ഇത്രയ്ക്ക് വ്യക്തമായി ലഭിച്ചുവെന്നാണ്, സിനിമ കണ്ട് വിളിക്കുന്ന സ്ത്രീകളുള്‍പ്പടെ ചോദിക്കുന്നതെന്നും ജിയോ ബേബി.

സംവിധായകന്റെ വാക്കുകള്‍:

'ചിത്രം കണ്ട് മാലാ പാര്‍വതി വിളിച്ചിരുന്നു, ചേച്ചിക്ക് അത്രയ്ക്ക് ഫീല്‍ ചെയ്തു ഈ സിനിമ എന്നാണ് പറഞ്ഞത്. ചേച്ചിയുടെ ജീവിതത്തെ കുറിച്ചും, അറിയാവുന്ന ആളുകളെ കുറിച്ചും ഈ സിനിമ ചേച്ചിയിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചുമൊക്കെ പറയുമ്പോള്‍ അതൊരു റിവ്യൂ എന്നതിലുപരി വൈകാരികമാണ് അവരുടെ പ്രതികരണം. ഇത്തരത്തില്‍ വൈകാരികമായ പ്രതികരണങ്ങളുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല.

വിവാഹത്തിന് മുമ്പ് പാചകം ചെയ്യുന്നതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. അന്ന് നമുക്കിഷ്ടമുള്ളപ്പോള്‍ പാചകം ചെയ്താല്‍ മതി, അതൊരും എന്റര്‍ടെയിന്‍മെന്റ് മാത്രമാണ്. എന്നാല്‍ വിവാഹശേഷം പാചകം ചെയ്യുക എന്ന് പറയുന്നത് നമുക്ക് തോന്നുമ്പോള്‍ പാചകം ചെയ്താല്‍ പോര. എല്ലാ ദിവസവും ചെയ്യണം. എല്ലാ ദിവസവും പാത്രങ്ങള്‍ കഴുകണം. എല്ലാ ദിവസവും വേസ്റ്റ് എടുത്ത് കളയണം. എല്ലാ ദിവസവും വീട് വൃത്തിയാക്കണം. ഇത് 365 ദിവസവും ചെയ്യുക എന്ന് പറഞ്ഞാല്‍ എനിക്ക് ഭ്രാന്ത് പോലെയായി. നിമിഷ കൈമണക്കുന്നത്, ഞാന്‍ ചെയ്ത കാര്യമാണ്. നിമിഷയുടെ എല്ലാ ഫ്രസ്‌ട്രേഷനും എന്റെ ഫ്രസ്‌ട്രേഷനാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കാരണം വീട്ടില്‍ കുട്ടികളൊക്കെ ആകുമ്പോള്‍ ഈ ജോലിയുടെ ഭാരം വല്ലാതെ കൂടും. ചിലപ്പോള്‍ രാത്രിയൊക്കെ എഴുന്നേറ്റ് കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കേണ്ടി വരും. അങ്ങനെയാണ് ഒരു ദിവസം, നമുക്ക് അടുക്കള വെച്ച് ഒരു സിനിമ ചെയ്യണമെന്ന് പറയുന്നത്.'

വീഡിയോ അഭിമുഖം കാണാം:

The Great Indian Kitchen Director Jeo Baby Interview

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT