സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ മാത്രം ചെയ്യാന്‍ താത്പര്യമില്ലെന്ന് നടി രജിഷ വിജയന്‍. പൂര്‍ണ്ണമായും എന്റര്‍ട്ടെയിനറായ സിനിമകളും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഫ്രീഡം ഫൈറ്റ് ചെയ്യുന്ന അതേ സമയത്ത് എല്ലാം ശരിയാകും ചെയ്തതെന്നും രജിഷ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷകര്‍ ഗീതു അണ്‍ചെയിന്‍ഡ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സ്വീകരിച്ചതിനെ കുറിച്ചും രജിഷ സംസാരിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ തനിക്ക് അസാധാരണമായി തോന്നിയില്ലെന്നും രജിഷ
സാമൂഹ്യ പ്രസക്തിയുള്ള സിനിമ മാത്രമാണോ ചെയ്യാനിഷ്ടം എന്ന് ചോദിച്ചാല്‍ അല്ല
ഞാന്‍ ചെയ്യുന്ന എല്ലാ സിനിമകളും സാമൂഹ്യ പ്രസക്തിയുള്ളവയായിരിക്കണം എന്ന് എനിക്കില്ല. നൂറ് ശതമാനം എന്റര്‍ട്ടെയിനറായ സിനിമകളും ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് ഞാന്‍ ചെയ്യുന്നുമുണ്ട്. ഫ്രീഡം ഫൈറ്റ് ചെയ്യുന്ന അതേ സമയത്ത് തന്നെ ഞാന്‍ എല്ലാം ശരിയാകും ചെയ്യുന്നുണ്ട്. എനിക്ക് അങ്ങനെ ഒരു ജോണറില്‍ തന്നെ ട്രാപ്പ്ഡ് ആകണം എന്നില്ല. ഇപ്പോള്‍ തമിഴില്‍ ഞാന്‍ കാസ്റ്റ് പൊളിറ്റിക്‌സ് മാത്രം ചെയ്യുന്നു എന്നില്ല. അങ്ങനെയൊരു താത്പര്യം എനിക്കില്ല. സിനിമ എന്നത് വലിയൊരു മീഡിയമാണ്. നമുക്ക് അതിനെ ഒരു രീതിയില്‍ മാത്രം റെസ്ട്രിക്റ്റ് ചെയ്ത് വെക്കാന്‍ സാധിക്കില്ല. അതുകൊണ്ട് എനിക്ക് എല്ലാതരം സിനിമകളും ചെയ്യണമെന്നാണ്. ചെയ്യുന്ന സിനിമകളില്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കണം എന്നൊരു ആഗ്രഹമുണ്ട്. എന്ന് കരുതി കഥാപാത്രം അത് ചെയ്യരുത്, ഇത് ചെയ്യരുത്, തെറി വിളിക്കരുത് എന്നൊന്നുമില്ല. ആ കഥാപാത്രം അങ്ങനെയായിരിക്കും പെരുമാറുന്നത്. സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ പക്ഷെ ആളുകള്‍ക്ക് മനസിലാകണം ഏത് ശരി ഏത് തെറ്റ് എന്നുള്ളത്. എനിക്ക് തോന്നു അത് മേക്കിങ്ങിന്റെ കൂടി ഭാഗമാണെന്ന്. എങ്കിലും സാമൂഹ്യ പ്രസക്തിയുള്ള സിനിമ മാത്രമാണോ ചെയ്യാനിഷ്ടം എന്ന് ചോദിച്ചാല്‍ അല്ല. എനിക്ക് എല്ലാ തരം സിനിമകളും ചെയ്യണമെന്ന് തന്നെയാണ് ആഗ്രഹം.
ഗീതുവിന്റെ കൈമാക്‌സ് അസാധാരണമായി തോന്നിയില്ല
ഗീതു അണ്‍ചെയിന്‍ഡ് സ്‌ക്രിപ്റ്റ് വായിച്ചപ്പോഴും സിനിമ ചെയ്തപ്പോഴും ക്ലൈമാക്‌സിലെ ഭാഗം ആഘോഷിക്കപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. എനിക്ക് അത് ഭയങ്കര അസാധാരണമായി എനിക്ക് തോന്നിയിരുന്നില്ല. എന്നെ സംബന്ധിച്ച് അത് ആ സിനിമയ്ക്ക് സാധാരണമായുള്ള ഒരു ക്ലൈമാക്‌സാണ്. പക്ഷെ അതിന് ഈ രീതിയില്‍ സ്വീകാര്യത ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല.