INTERVIEW

പ്രേക്ഷകരല്ല, മലയാള സിനിമയാണ് എന്നെ അംഗീകരിക്കാത്തത്: മഞ്ജിമ മോഹന്‍

പ്രിയങ്ക രവീന്ദ്രന്‍

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ മോഹന്‍ നായികയായി മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. സിനിമ വിജയിച്ചെങ്കിലും ക്ലൈമാക്‌സിലെ ഇമോഷണല്‍ സീനിന്റെ പേരില്‍ മഞ്ജിമ വലിയ രീതിയില്‍ കളിയാക്കലുകള്‍ നേരിട്ടിരുന്നു. വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ തുടരാന്‍ കഴിയില്ലെന്നാണ് താന്‍ കരുതിയതെന്ന് മഞ്ജിമ ദ ക്യു അഭിമുഖത്തില്‍ പറയുന്നു.

പ്രേക്ഷകരല്ല, മലയാള സിനിമ മേഖലയാണ് തന്നെ അംഗീകരിക്കാത്തത്. കാരണം പ്രേക്ഷകര്‍ എപ്പോള്‍ കണ്ടാലും എന്നാണ് അടുത്ത മലയാളം സിനിമ ചെയ്യുന്നതെന്നാണ് ചോദിക്കാറ്. എന്നാല്‍ സിനിമ മേഖലയില്‍ തനിക്ക് വേണ്ട അപ്രിസിയേഷന്‍ ലഭിക്കുന്നില്ലെന്ന് തോന്നിയിട്ടുണ്ട്. അത് എന്താണെന്ന് അറിയില്ലെന്നും മഞ്ജിമ.

വടക്കന്‍ സെല്‍ഫി കഴിഞ്ഞപ്പോള്‍ ഇനി സിനിമയില്‍ ആരും വിളിക്കില്ലെന്ന് തോന്നി

വടക്കന്‍ സെല്‍ഫി കഴിഞ്ഞിട്ട് ഞാന്‍ തിരിച്ച് പോയി പഠിക്കാമെന്നാണ് കരുതിയത്. കാരണം ആരും എന്നെ ഇനി സിനിമയിലേക്ക് വിളിക്കുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. അത് കഴിഞ്ഞാണ് ഗൗതം സാറെന്നെ വിളിച്ചത്. ആ സിനിമ കഴിഞ്ഞപ്പോള്‍ പിന്നെ ഇനി തമിഴ് സിനിമയായിരിക്കും ചെയ്യുക എന്നായി. തമിഴില്‍ പോയത് കൊണ്ട് മലയാളത്തില്‍ നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങിക്കുമെന്നും സംസാരങ്ങള്‍ ഉണ്ടായതിരുന്നു. പക്ഷെ ഇക്കാര്യങ്ങളൊന്നും നേരിട്ട് എന്നോട് ആരും ചോദിച്ചിട്ടില്ല. പിന്നെ എനിക്ക് എല്ലാവരോടും പോയി ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറയാന്‍ കഴിയില്ല. അച്ഛന്‍ എപ്പോഴും പറയുന്നതാണ്, നിനക്ക് കഴിവുണ്ടെങ്കില്‍ സിനിമയില്‍ സ്ഥാനമുണ്ടാകുമെന്ന്.

ഒരു പക്ഷെ എന്നെ ചെറുപ്പം മുതല്‍ കണ്ടത് കൊണ്ടായിരിക്കാം. എന്റെ മുഖം എല്ലാവര്‍ക്കും അറിയാം. ഞാന്‍ വടക്കന്‍ സെല്‍ഫിയില്‍ കരഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു ചെറുപ്പത്തില്‍ പ്രിയം സിനിമയില്‍ കരഞ്ഞത് പോലെ ഉണ്ടായിരുന്നു എന്ന്. അത് ഒരേ ആളാണല്ലോ, പിന്നെ ഒരേ മുഖമാണ്. അതുകൊണ്ട് ആ സിനിമയില്‍ കരഞ്ഞ പോലെ ആയിരിക്കുമല്ലോ, ഇതിലും കരയുന്നത്.

എന്റെ സീനില്‍ ആളുകള്‍ കൂവുന്നത് ഞാന്‍ തിയേറ്ററില്‍ അനുഭവിച്ചതാണ്

ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് സിനിമയില്‍ വരണമെന്നാണ്. നമ്മള്‍ ആദ്യ സിനിമ ചെയ്യുമ്പോള്‍ ഒരുപാട് പ്രതീക്ഷയുണ്ടാകുമല്ലോ. ഞാന്‍ തിയേറ്ററില്‍ നേരിട്ട് അനുഭവിച്ചതാണ്, എന്റെ സീന്‍ സീക്രിനില്‍ വന്നപ്പോള്‍ ആളുകള്‍ കൂവുന്നത്. അതിലും മോശം അനുഭവം മറ്റൊന്നുമില്ല. മറ്റൊരു കോമഡി, നിവിന്‍ എന്നോട് അങ്ങനെ സംഭവിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ കരുതിയത് നിവിന്‍ തമാശ പറയുകയാണെന്നാണ്. അതിനേക്കാളും എന്നെ ബാധിച്ചത് നിര്‍മ്മാതാവിനെ വിളിച്ച് ആ സീന്‍ തിയേറ്ററില്‍ നിന്ന് എടുക്കണം എന്ന് പറഞ്ഞതാണ്. ആ സീന്‍ സിനിമയില്‍ പ്രധാനപ്പെട്ടതാണ്.

തമിഴില്‍ ഗൗതം സാറിനൊപ്പം സിനിമ ചെയ്തപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത് , മലയാള സിനിമയില്‍ ഉള്ളവര്‍ കാണാത്ത എന്താണ് സര്‍ എന്നില്‍ കണ്ടത് എന്നാണ്. അന്ന് അദ്ദേഹം വടക്കന്‍ സെല്‍ഫി കണ്ടിട്ടില്ലായിരുന്നു. പിന്നീട് സിനിമ കണ്ടിട്ട് സര്‍ പറഞ്ഞത്, അത് എന്റെ മാത്രം പ്രശ്‌നമല്ലെന്നാണ്. സ്‌ക്രീനില്‍ കാണുന്ന ഒരു അഭിനേതാവിനെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. പക്ഷെ ഒരു സിനിമ ചെയ്യുന്നത് അഭിനേതാവ് മാത്രമല്ലല്ലോ. അതിന് പിന്നില്‍ ഒരു ടീം കൂടെ ഉണ്ട്. എന്തായാലും അന്ന് ഗൗതം സാറുമായി സംസാരിച്ചപ്പോഴാണ് എനിക്ക് കുറച്ച് സമാധാനം കിട്ടിയത്.

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

SCROLL FOR NEXT