INTERVIEW

'രാത്രിയിലെ ഷൂട്ടിങ് എളുപ്പമായിരുന്നില്ല, 9 കഴിഞ്ഞാൽ പിന്നെ എത്തുന്നത് വടിവാളും കത്തിയുമായിട്ടാണ്', ആര്യ ദയാൽ

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'കിംഗ് ഓഫ് മൈ കൈന്റ്' എന്ന തന്റെ മ്യൂസിക് ആല്‍ബം ചിത്രീകരണത്തിനിടെ കണ്ണൂരില്‍ നേരിട്ട ദുരനുഭവം വെളിപ്പെടുത്തി ഗായിക ആര്യ ദയാല്‍. സ്ത്രീ ആണെന്ന കാരണത്താല്‍ രാത്രിയിലെ ചിത്രീകരണം എളുപ്പമായിരുന്നില്ലെന്ന് ആര്യ ദയാല്‍. ദ ക്യു അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

ആര്യ ദയാലിന്റെ വാക്കുകൾ:

'കിങ് ഓഫ് മൈ കൈന്റ്, എന്ന മ്യൂസിക് വീഡിയോയിൽ രാത്രി നടന്നുപോകുന്ന ഒരു രം​ഗമുണ്ട്, കണ്ണൂർ ആയിരുന്നു ഷൂട്ട്. എനിക്ക് അറിയാമായിരുന്നു രാത്രിയിലെ ഷൂട്ടിൽ ബഹളം കേട്ട് ആളുകൾ ഓടിയെത്തുമെന്നും പ്രശ്നമാക്കുമെന്നും. വടിവാളും കത്തിയും അരിവാളും ഒക്കെയായി കുറേപേർ വന്നു. എന്റെ നാട്ടിൽ നിന്ന് ഷൂട്ട് ചെയ്ത, എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് ഞാൻ പറയുന്നത്. രാത്രി പുരുഷന്മാരുടേയും സ്ത്രീയുടേയും ശബ്ദം കേൾക്കുമ്പോൾ ഞങ്ങൾ മറ്റെന്ത് വിചാരിക്കണം എന്നാണ് അന്നവർ ഞങ്ങളോട് ചോദിച്ചത്. ഇവിടെയൊരു ക്രിയേറ്റീവ് വർക്ക് നടക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ അവർക്കാവുന്നില്ല. 9 മണിക്ക് ശേഷം ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ അവർ എത്തിച്ചേരുന്ന നി​ഗമനം, ഒന്നുകിൽ എന്തോ മോശമായ കാര്യ അവിടെ നടക്കുന്നു, അല്ലെങ്കിൽ അവർക്ക് ഇഷ്ടമല്ലാത്തത് എന്തോ നടക്കുന്നു, എന്നൊക്കെയാണ്. ഇതു രണ്ടുമല്ലാതെ മറ്റൊരു ചിന്തയും അവരിലേയ്ക്ക് എത്തുന്നില്ല. ഷൂട്ടിങ് നടക്കുന്ന ​ഗ്രൗണ്ടിന് ചുറ്റും ആളുകൾ വളഞ്ഞിരുന്നു. നമ്മളറിയാതെ നമ്മുടെ ഏരിയയിൽ വന്ന് ഷൂട്ട് ചെയ്യുന്നു എന്നായിരുന്നു അന്നവർ പറഞ്ഞത്. ഒരു സ്ത്രീയുടെ ശബ്ദം കേട്ടു എന്നതിന്റെ പേരിൽ പത്ത് അമ്പതോളം ആളുകൾ അന്നാ ​ഗ്രണ്ടിന് ചുറ്റും വളഞ്ഞു. ചെറുപ്പത്തിലേ മുതൽ ഞങ്ങൾ കളിച്ചു വളർന്ന ഇടവും, ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവർ തന്നെയാണ് രാത്രിയിൽ ഇങ്ങനെ പെരുമാറുന്നത്'.

'ഇതേ അനുഭവം എന്റെ ആദ്യ ഇന്റിപെന്റന്റ് വീഡിയോ 'ട്രൈ മൈ സെൽഫ്' ചെയ്തപ്പോഴും ഉണ്ടായിരുന്നു. ആദ്യം ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. അന്ന് ഒരാൾ വന്ന് വാതിൽക്കൽ തട്ടി ചോദിച്ചു, ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെൺകുട്ടി, ഒരു ക്യാമറ, നാല് ആൺകുട്ടികൾ, അത്രയുമായിരുന്നു അയാൾ അപ്പോൾ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്നവും. തലശ്ശേരി ബീച്ചിൽ വെച്ചുളള ഷൂട്ടിനിടയിലും ഇതേ അനുഭവം ഉണ്ടായിരുന്നു', ആര്യ പറയുന്നു.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT