നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രതീക്ഷ ഉയര്‍ത്തിയ 'നവരസ' പ്രേക്ഷകരിലേക്ക്. കരിയറില്‍ വഴിത്തിരിവ് സൃഷ്ടിച്ച ഗൗതം മേനോനൊപ്പം സൂര്യ വീണ്ടുമെത്തുന്ന 'ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്' ആണ് ആന്തോളജിയിലെ ആകര്‍ഷണങ്ങളിലൊന്ന്. പിസാസ് എന്ന മിഷ്‌കിന്‍ ചിത്രത്തിലൂടെ തമിഴകത്ത് മികച്ച ഓപ്പണിംഗ് ലഭിച്ച പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തില്‍. പി.സി ശ്രീറാം ആണ് ക്യാമറ.
9 ഷോര്‍ട്ട് ഫിലിംസ് ഉള്‍ക്കൊള്ളിച്ചുള്ള നവരസയുടെ ക്രിയേറ്ററും മേല്‍നോട്ടവും മണിരത്‌നം ആണ്. ജയേന്ദ്ര പച്ചപകേസനും മണിരത്‌നവുമാണ് നിര്‍മ്മാണം. ഓഗസ്റ്റില്‍ നവരസ പ്രേക്ഷകരിലെത്തും.
നവരസയിലെ ബാക്കി സിനിമകള്‍
തുനിന്ത പിന്‍(കറേജ്) എന്ന ചിത്രമൊരുക്കുന്നത് കെ.എം.സര്‍ജുന്‍ ആണ്. അഥര്‍വ, അഞജലി, കിഷോര്‍ എന്നിവരാണ് താരങ്ങള്‍.
രൗദിരം എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി സംവിധായകനാകുന്നു ഋതിക, ശ്രീറാം, രമേഷ് തിലക് എന്നിവരാണ് താരങ്ങള്‍.
എതിരി എന്ന ചിത്രം ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യും. വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍ എന്നിവരാണ് അഭിനേതാക്കള്‍.
സമ്മര്‍ ഓഫ് 92 ഒരുക്കുന്നത് പ്രിയദര്‍ശനാണ്. യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു എന്നിവരാണ് താരങ്ങള്‍.
കാര്‍ത്തിക് സുബ്ബരാജ് പീസ് എന്ന പേരിലാണ് സിനിമ ചെയ്തിരിക്കുന്നത്. ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത് എന്നിവരാണ് താരങ്ങള്‍.
വസന്ത് പായസം എന്ന ചിത്രമൊരുക്കും. ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍ എന്നിവരാണ് അഭിനേതാക്കള്‍.
ഇന്‍മെ എന്ന ചിത്രം രതിന്ദ്രന്‍ പ്രസാദ് സംവിധാനം. സിദ്ധാര്‍ത്ഥും പാര്‍വതിയുമാണ് താരങ്ങള്‍.
പ്രൊജക്ട് അഗ്നിയാണ് കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം. അരവിന്ദ് സ്വാമിയും പ്രസന്നയും പൂര്‍ണയുമാണ് താരങ്ങള്‍
പി.സി ശ്രീറാമിനെ കൂടാതെ സന്തോഷ് ശിവന്‍, ബാലസുബ്രഹ്മണ്യം, മനോജ് പരമഹംസ, അഭിനന്ദന്‍ രാമാനുജം, ശ്രേയസ് കൃഷ്ണ, സുജിത് സാരംഗ്, വി, ബാബു എന്നിവരാണ് ഛായാഗ്രഹണം. ഏ ആര്‍ റഹ്മാന്‍, ഡി ഇമാന്‍, ജിബ്രാന്‍, അരുള്‍ ദേവ്, കാര്‍തിക്, റോണ്‍ ഇഥന്‍ യോഹന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍, വിശാല്‍ ഭരദ്വാജ് എന്നിവരാണ് സംഗീത സംവിധാനം.