മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയെ അഭിനന്ദിച്ച് സംവിധായകന്‍ ജീത്തു ജോസഫ്. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമയാണ് നായാട്ട് എന്ന് ജീത്തു ജോസഫ് കുറിച്ചു. നെറ്റ്ഫ്‌ളിക്‌സ് മേയ് 9മുതല്‍ നായാട്ട് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ജീത്തു ജോസഫിന്റെ വാക്കുകള്‍
നായാട്ട് നെറ്റ്ഫ്‌ളിക്‌സില്‍ കണ്ടു. മനോഹരമായ സിനിമ. നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയുടെയു പൊലീസുകാരുടെ നിസഹായവസ്ഥയും സത്യസന്ധമായി വരച്ചിട്ട സിനിമ. നായാട്ട് ടീമിന് അഭിനന്ദനങ്ങള്‍. മാര്‍ട്ടിന്‍ പ്രക്കാട്ടിനും ഷാഹി കബീറിനും ഷൈജു ഖാലിദിനും മഹേഷ് നാരായണനും ചാക്കോച്ചനും ജോജുവിനും നിമിഷക്കും അഭിനന്ദനങ്ങള്‍.
പ്രവീണ്‍ മൈക്കിള്‍, മണിയന്‍, സുനിത എന്നീ പൊലീസുദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന്റെ ഭാഗമാകേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ജോസഫിന് ശേഷം ഷാഹി കബീറിന്റെ രചനയിലെത്തിയ ചിത്രവുമാണ് നായാട്ട്.