Web Series

ഇന്നലെ ‘സേക്രഡ് ഗെയിംസ്’ ഇന്ന് ‘മൈന്‍ഡ് ഹണ്ടര്‍’, നാളെ ..?

നെറ്റ്ഫ്‌ലിക്‌സില്‍ ഈ മാസം സ്ട്രീം ചെയ്യുന്ന പ്രധാന സീരീസുകളും സിനിമകളും  

THE CUE

ലോകമെമ്പാടും നിര്‍മ്മിക്കപ്പെടുന്ന സിനിമകളും ടെലിവിഷന്‍ സീരീസുകളും കാണുവാനുള്ള പ്രേക്ഷകരുടെ താത്പര്യമാണ് നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകളെ കൂടുതല്‍ പ്രചാരത്തിലാക്കിയത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ നെറ്റ്ഫ്‌ലിക്‌സിന്റെതായി ഇറങ്ങിയ ‘ഡാര്‍ക്ക്’, ‘സ്‌ട്രേഞ്ചര്‍ തിങ്ങ്‌സ്’, ‘മണി ഹെയ്‌സ്റ്റ്’ തുടങ്ങിയ സീരീസുകള്‍ക്ക് ഇന്ത്യന്‍ പ്രേക്ഷകരും മികച്ച സ്വീകരണമാണ് നല്‍കിയത്.

നെറ്റ്ഫ്‌ലിക്‌സിന്റെ ആദ്യത്തെ ഒറിജിനല്‍ ഇന്ത്യന്‍ സീരീസായ ‘സേക്രഡ് ഗെയിംസി’ന്റെ രണ്ടാമത്തെ സീസണ്‍ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് സീസണ്‍ 2വിന് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിന്റെ പ്രശംസ നേടിയ മറ്റ് ചില സീരീസുകളും ചില സിനിമകളും ഈ മാസം ഇനി സ്ട്രീം ചെയ്യാനുണ്ട്

മൈന്‍ഡ് ഹണ്ടര്‍ : സീസണ്‍ 2

ജോണ്‍.ഇ.ഡഗ്ലസ്ന്റെ 'മൈന്‍ഡ് ഹണ്ടര്‍ ഇന്‍സൈഡ് ദി എഫ്.ബി.ഐ എലൈറ്റ് സീരിയല്‍ ക്രൈം യൂണിറ്റ് 'എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ ത്രില്ലറാണ് നെറ്റ്ഫ്‌ലിക്‌സിന്റെ മൈന്‍ഡ് ഹണ്ടര്‍. എഴുപതുകളില്‍ നടന്ന കൊലപാതക പരമ്പരകളുടെ അടിസ്ഥാനത്തില്‍ ജയിലിലടക്കപ്പെട്ട ക്രിമിനലുകളെ ഇന്റര്‍വ്യൂ ചെയ്യുന്ന എഫ്ബിഐ ഉദ്യോഗസ്ഥരിലൂടെയാണ് സീരീസ് മുന്നോട്ട് പോകുന്നത്. സീരിയല്‍ കില്ലര്‍മാരുടെ സൈക്കോളജി, ക്രിമിനല്‍ പ്രൊഫൈലിങ്ങ് തുടങ്ങിയവ സീരീസ് കൈകാര്യം ചെയ്യുന്നതോടൊപ്പം അമേരിക്കയെ നടുക്കിയ കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നു. സെവന്‍, സോഡിയാക്, ഫൈറ്റ് ക്ലബ്, ഗേള്‍ വിത്ത് ഡ്രാഗണ്‍ ടാറ്റു തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ ഡേവിഡ് ഫിഞ്ചര്‍ സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ്. ഒന്നാം സീസണില്‍ നാല് എപ്പിസോഡുകളും ഫിഞ്ചര്‍ സംവിധാനം ചെയ്തിരുന്നു. ഇതില്‍ സീസണ്‍ ഫിനാലെയും ഉള്‍പ്പെടുന്നു. ജോ പെന്‍ഹാളാണ് ഷോ റണ്ണര്‍. ആഗസ്റ്റ് 16നാണ് രണ്ടാം സീസണ്‍ സ്ട്രീം ചെയ്യുന്നത്.

13 റീസണ്‍സ് വൈ : സീസണ്‍ 3

ബ്രയാന്‍ യോര്‍ക്കി ക്രിയേറ്റ് ചെയ്ത് 2017 മുതല്‍ സ്ട്രീമിങ്ങ് ആരംഭിച്ച സീരീസാണ് 13 റീസണ്‍സ് വൈ. കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ന്യൂസിലാന്‍ഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ സ്‌കൂളുകളില്‍ സീരീസ് ചര്‍ച്ച ചെയ്യുന്നത് പോലും നിരോധിച്ചിരുന്നു. ഹന്ന ബേക്കര്‍ എന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യയും അതിന്റെ കാരണങ്ങളുമായിരുന്നു 13 റീസണ്‍സ് വൈ ആദ്യ സീസണ്‍ ചര്‍ച്ച ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യാനുള്ള 13 കാരണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ മരണത്തിന് കാരണക്കാരയവര്‍ക്ക് നല്‍കുന്നതായിരുന്നു ആദ്യ സീസണിന്റെ പ്രമേയം. ആഗസ്റ്റ് 23നാണ് മൂന്നാം സീസണ്‍ റിലീസ് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ 15

2014ല്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ രണ്ട് ദളിത് സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം അടക്കം രാജ്യത്തെ ഞെട്ടിപ്പിക്കുന്ന ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുന്ന ചിത്രമാണ് ആര്‍ട്ടിക്കിള്‍ 15. ആയുഷ്മാന്‍ ഖുറാന്ന നായകനായ ചിത്രം സംവിധാനം ചെയ്തത് അനുഭവ് സിന്‍ഹയായിരുന്നു. ആഗസ്റ്റ് 24നാണ് സിനിമ സ്ട്രീം ചെയ്ത് തുടങ്ങുന്നത്.

ഗെയിം ഓവര്‍

നയന്‍താരയെ കേന്ദ്ര കഥാപാത്രമായ മായ സംവിധാനം ചെയ്ത അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ഗെയിം ഓവര്‍. തപ്‌സീ പന്നു നായികയാകുന്ന ത്രില്ലര്‍ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുക്കുകയും ചിത്രം കണ്ടിഷ്ടപ്പെട്ട ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ഹിന്ദിയിലേക്ക് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആഗസ്റ്റ് 24 മുതല്‍ മൂന്ന് ഭാഷകളിലും സീരീസ് സ്ട്രീം ചെയ്ത് തുടങ്ങും.

വെര്‍ട്ടിഗോ & സൈക്കോ

ലോകത്തെ എക്കാലത്തെയും മികച്ച സംവിധായകനായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ രണ്ട് പ്രധാന ചിത്രങ്ങളാണ് ആഗസ്റ്റ് 16 മുതല്‍ നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്തു തുടങ്ങുന്നത്. 1958ല്‍ പുറത്തിറങ്ങിയ വെര്‍ട്ടിഗോയും 1960ല്‍ പുറത്തിറങ്ങിയ സൈക്കോയും. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തിലുള്ള രണ്ടു ചിത്രങ്ങളും ലോകസിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളാണ്.

ഇതെല്ലാം കൂടാതെ പത്തിലധികം മറ്റ് സീരീസുകളും പുതിയതും പഴയതുമായ ഒരുപിടി ചിത്രങ്ങളും ആ മാസം സ്ട്രീം ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ചിത്രങ്ങളും സീരീസുകളും.

ആഗസ്റ്റ് 16

8 മൈല്‍

ദ ബിഗ് ലെബോസ്‌കി

ഡയഗണോസിസ് സീസണ്‍ 1

ഹെല്‍ ബോയ് 2- ഗോള്‍ഡന്‍ ആര്‍മി

ദ ഇന്‍ഗ്രഡിബിള്‍ ഹല്‍ക്ക്

മൈന്‍ഡ് ഹണ്ടര്‍

സൈക്കോ

സെന്റ് ഓഫ് എ വുമണ്‍

വെര്‍ട്ടിഗോ

ആഗസ്റ്റ് 21

അമേരിക്കന്‍ ഫാക്ടറി

ഗെയിം ഓവര്‍

ഗേള്‍ ട്രിപ്പ്

ഹൈപ്പര്‍ ഡ്രൈവ് സീസണ്‍ 1

ആഗസ്റ്റ് 23

13 റീസണ്‍സ് വൈ

എല്‍ പെപ്പെ, എ സുപ്രീം ലൈഫ്

ഹീറോ മാസ്‌ക് : പാര്‍ട്ട് 3

ആഗസ്റ്റ് 24

ആര്‍ട്ടിക്കിള്‍ 15

ആഗസ്റ്റ് 27

മില്ല്യണ്‍ ഡോളര്‍ മെനു : സീസണ്‍ 2

ആഗസ്റ്റ് 29

വര്‍ക്കിങ്ങ് മംമ്‌സ്

കാര്‍ഡെക്

ആഗസ്റ്റ് 30

13 കമാന്‍ഡ്‌മെന്‍ഡ്‌സ്

ദ എ ലിസ്റ്റ്

ഡ്രോപ്പിങ്ങ് ക്യാഷ് : സീസണ്‍ 2

മൈറ്റി ലിറ്റില്‍ ഭീം : സീസണ്‍ 2

കാരള്‍ ആന്‍ഡ് ടൂസ്‌ഡേ

ലാ ഗ്രാന്‍ഡെ ക്ലാസ്സെ

സ്റ്റൈലിങ്ങ് ഹോളിവുഡ്

ആഗസ്റ്റ് 31

ഹോട്ടല്‍ ട്രാന്‍സില്‍വാനിയ : സീസണ്‍ 1

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് ലീഡ് തിരികെപ്പിടിച്ച് രാഹുല്‍, ചേലക്കരയില്‍ പ്രദീപ്- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT