നെറ്റ്ഫ്ലിക്സിന്റെ സ്പാനിഷ് വെബ് സീരീസായ മണി ഹെയ്സ്റ്റിന്റെ നാലാം സീസണ്‍ ഏപ്രിലിലെത്തും. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട സീരീസുകളിലൊന്നാണ് മണി ഹെയ്സ്റ്റ്. ലോകമെമ്പാടുമുള്ള 34 മില്യണ്‍ അക്കൗണ്ടുകള്‍ ഈ ത്രില്ലര്‍ സീരീസ് കണ്ടുവെന്നായിരുന്നു നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ട കണക്കുകള്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ ജനപ്രിയ സീരീസിന്റെ നാലാം സീസണ്‍ എപ്പോഴാണുണ്ടാവുക എന്നതിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും വരുകയും ചെയ്തിരുന്നു.
ഏപ്രില്‍ 3 ന് നാലാം സീസണ്‍ സ്ട്രീം ചെയ്യുമെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇത് അറിയിച്ചുകൊണ്ട് അനൗണ്‍സ്‌മെന്റ് ടീസറും നെറ്റ്ഫ്‌ലിക്‌സ് പുറത്തുവിട്ടിട്ടുണ്ട്. പ്രൊഫസറെയും കൂട്ടാളികളെയും ഉള്‍പ്പെടുത്തി തന്നെയാണ് ടീസറെങ്കിലും അല്‍ബ ഫ്‌ലോര്‍സ് അവതരിപ്പിച്ച നൈറോബി എന്ന കഥാപാത്രത്തെ ഏറ്റവും ഒടുവിലായിട്ടാണ് കാണിക്കുന്നത്. നൈറോബിക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യം നിലനിര്‍ത്തുന്നത് തന്നെയാണ് ടീസര്‍
ജൂലായില്‍ മൂന്നാം സീസണ്‍ റിലീസ് ചെയ്ത സീരീസ് ലോകമെമ്പാടും മികച്ച അഭിപ്രായം നേടിയതിനെ തുടര്‍ന്ന് നാലാം സീസണിന്റെ നിര്‍മാണം നെറ്റ്ഫ്ലിക്സ് വേഗത്തിലാക്കിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലാം സീസണ്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായെന്നും അടുത്ത വര്‍ഷം ജനുവരിയില്‍ റിലീസ് ഉണ്ടാകുമെന്നുമായിരുന്നു മുന്‍പ് വന്നിരുന്ന റിപ്പോര്‍ട്ട്. സീരീസിന്റെ ഫിനാലെ ആയിരിക്കും ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആപ്പിള്‍ ടിവി പ്ലസും ഡിസ്നി പ്ലസും കൂടി സ്ട്രീമിങ്ങ് വിപണിയിലേക്ക് കടക്കുന്നതോടെ ജനപ്രിയ സീരീസിനെ നെറ്റ്ഫ്ലിക്സ് കൈവിടില്ലെന്നും അഞ്ചാം സീസണ്‍ ഉണ്ടാകുമെന്നുമാണ് പ്രേക്ഷകര്‍ കരുതുന്നത്.
പ്രൊഫസര്‍ എന്ന് വില്‍ക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് നടത്തുന്ന ബാങ്ക് മോഷണമാണ് സ്പാനിഷ് സീരീസായ മണി ഹെയ്സ്റ്റിന്റെ പ്രമേയം. ആദ്യ രണ്ട് സീസണില്‍ ബാങ്കിനകത്ത് കയറി ഒരു കൂട്ടം ആളുകളെ തടവിലാക്കി 240 കോടി യൂറോ സ്വന്തമായി പ്രിന്റ് ചെയ്യുന്നതായിരുന്നു സീരീസ്. മൂന്നാം സീസണില്‍ പിടിയിലാക്കപ്പെട്ട തങ്ങളിലൊരാളെ രക്ഷിക്കാനായി ബാങ്ക് കൊള്ളയടിക്കാന്‍ സംഘം വീണ്ടുമെത്തുന്നു. അലെക്സ് പിനയാണ് ആക്ഷന്‍, ത്രില്ലര്‍ ഴോണറിലൊരുക്കിയ ഷോയുടെ ക്രിയേറ്റര്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം