Web Series

'ഓ മൈ ഗോഡ്'; ഫ്രണ്ട്‌സ് റീയൂണിയന്‍ സംഭവിക്കുന്നു, എച്ച്ബിഒ മാക്‌സിനായി പ്രത്യേക എപ്പിസോഡ്

ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലേക്കുള്ള വരവറിയിക്കാന്‍ ഫ്രണ്ട്‌സ് റീയൂണിയന്‍ ഒരുക്കി എച്ച്ബിഒ മാക്‌സ്. മെയ്യില്‍ സര്‍വ്വീസ് തുടങ്ങുന്ന എച്ച്ബിഒ മാക്‌സിനായി ജനപ്രിയ സിറ്റ്‌കോമായ ഫ്രണ്ട്‌സ് താരങ്ങള്‍ വീണ്ടും ഒത്തുചേരും. 15 വര്‍ഷത്തിന് ശേഷം ഫ്രണ്ട്‌സില്‍ നിന്ന് വീണ്ടുമൊരു എപ്പിസോഡ് ഉണ്ടാകുമെന്ന് എച്ച്ബിഒ മാക്‌സ് അധികൃതര്‍ അറിയിച്ചു. തിരക്കഥ നേരത്തെ എഴുതി തയ്യാറാക്കാത്ത എപ്പിസോഡായിരിക്കും ഉണ്ടാവുക.

എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ഫ്രണ്ട്‌സ് കഴിഞ്ഞ സെപ്തംബറില്‍ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. റീയുണിയന്‍ എപ്പിസോഡിനെക്കുറിച്ച് ഇന്നലെ താരങ്ങള്‍ തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ കുറിച്ചിരുന്നു. ഇറ്റ്‌സ് ഹാപ്പനിങ്ങ് എന്നായിരുന്നു താരങ്ങള്‍ പഴയ ഫ്രണ്ട്‌സ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്. സീരീസിലെ പ്രധാന താരങ്ങളായ ഡേവിഡ് ഷ്വിമ്മര്‍, ജെന്നിഫര്‍ ആനിസ്റ്റന്‍, മാത്യു പെറി, കോര്‍ട്ട്നി കോക്സ, ലിസ കുര്‍ഡോവ്, എന്നിവര്‍ ഒരേ ചിത്രം പങ്കുവെച്ചപ്പോള്‍ മാറ്റ് ലെബ്ലാങ്ക് താനിപ്പോഴും ജോയ് എന്ന തന്റെ കഥാപാത്രത്തിന് സമാനമാണെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ സീരീസിനോട് ഒരു ബന്ധവുമില്ലാത്ത ചിത്രമാണ് പങ്കുവെച്ചത്. പ്രത്യേക എപ്പിസോഡില്‍ പങ്കെടുക്കുന്നതിനായി 25 ലക്ഷം ഡോളറാണ് ഓരോ താരങ്ങളും പ്രതിഫലമായി വാങ്ങുകയെന്നാണ് വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.

എച്ച്ബിഒ മാക്‌സിന്റെ വരവ് പ്രമാണിച്ച് നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് സീരീസ് സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. 1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സിറ്റ്കോം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് 2014ല്‍ ആയിരുന്നു. അന്നു മുതല്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഷോയും 'ഫ്രണ്ട്‌സ്' ആയിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്ലാറ്റ്ഫോമുകളില്‍ സ്ംപ്രേഷണം ചെയ്യപ്പെട്ടിട്ടും ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഫ്രണ്ട്സ് എത്തുന്നതോടെ എച്ച്ബിഒ മാക്സിന് സബ്സ്‌ക്രൈബേഴ്സിനെ കണ്ടെത്താന്‍ കഴിയും.ഫ്രണ്ട്‌സിനൊപ്പം വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മിച്ച അനേകം സിനിമകളും സീരീസുകളും എച്ച്ബിഒ മാക്‌സിലൂടെ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം 'ഗെയിം ഓഫ് ത്രോണ്‍സും' അതിന്റെ സീക്വല്‍സും എച്ച്ബിഒ ഒറിജിനല്‍സും കൂടി ചേരുമ്പോള്‍ വിപണി പിടിക്കാമെന്നാണ് മാക്‌സ് കരുതുന്നത്. പതിനായിരം മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള പ്രീമിയം കണ്ടന്റുകള്‍ക്കൊപ്പമാണ് 'മാക്‌സ്' മെയ്യില്‍ സ്ട്രീമിങ്ങ് ആരംഭിക്കുക.

1994 സെപ്തംബര്‍ 22നായിരുന്നു ഡേവിഡ് ക്രെയ്നും മാര്‍ട്ട കോഫ്മാനും ചേര്‍ന്ന് ഒരിക്കിയ ഫ്രണ്ട്സിന്റെ പൈലറ്റ് എപ്പിസോഡ് എയര്‍ ചെയ്ത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ജീവിക്കുന്ന ആറ് സുഹൃത്തുക്കളുടെ ദൈനംദിന ജീവിതമായിരുന്നു സീരീസിന്റെ പ്രമേയം. സീരീസിലെ റോസ്, റേച്ചല്‍, ചാന്‍ഡ്ലര്‍,മോണിക്ക, ഫീബി,ജോയ് എന്നീ പ്രധാന കഥാപാത്രങ്ങള്‍ ഇന്നത്തെ തലമുറയ്ക്കും പരിചിതമാണ്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT