ഗെയിം ഓഫ് ത്രോണ്‍സ് എന്ന എച്ച്ബിഒയുടെ സൂപ്പര്‍ഹിറ്റ് സീരീസോടെ ലോകം മുഴുവന്‍ പ്രശസ്തനായ എഴുത്തുകാരനാണ് ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍. അദ്ദേഹം എഴുതിയ എ സോങ്ങ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ് എന്ന പുസത്കത്തിന് ആരാധകര്‍ ഒരുപാടുണ്ടെങ്കിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത് പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ സീരീസോടെയാണ്.
ഗെയിം ഓഫ് ത്രോണ്‍സ് സമ്മിശ്ര പ്രതികരണത്തോടെ അവസാനിച്ചുവെങ്കിലും സീരീസിന്റെ സ്പിന്‍ ഓഫുകളടക്കം ഇനി വരാനിരിക്കുകയാണ്. എന്നാല്‍ അവയൊന്നും ഗെയിം ഓഫ് ത്രോണ്‍സിന്റെ വിജയം ആവര്‍ത്തിക്കുമെന്ന് കരുതാന്‍ ആര്‍ക്കും കഴിയില്ലെന്ന് ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ പറഞ്ഞു.മാള്‍ട്ടിന്‍ ഓണ്‍ മൂവീസ് പോഡ്കാസിറ്റലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട് ഗെയിം ഓഫ് ത്രോണ്‍സ് നേടിയ വലിയ വിജയം ആര്‍ക്കും മുന്‍കൂട്ടി കാണാന്‍ കഴിയാത്തതാണ്. അത് വീണ്ടും സംഭവിക്കുമെന്ന് ഞാന്‍ കരുതുന്ന ഒന്നുമല്ല.ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍
'ഗെയിം ഓഫ് ത്രോണ്‍സി'ന്റെ എട്ട് വര്‍ഷം നീണ്ട സംപ്രേഷണം മെയ് മാസത്തിലായിരുന്നു അവസാനിച്ചത്. ഒന്നാം സീസണ്‍ മുതല്‍ അപ്രതീക്ഷിത ട്വിസ്റ്റുകളും, കൊലപാതകങ്ങളും കണ്ട് ത്രില്ലടിച്ച പലര്‍ക്കും അവസാന സീസണും സീരീസിന്റെ ക്ലൈമാക്സും ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യ സീസണുകള്‍ ജോര്‍ജ് ആര്‍ആര്‍ മാര്‍ട്ടിന്‍ എഴുതിയിരുന്നുവെങ്കിലും പിന്നീട് ഷോ റണ്ണേഴ്‌സായിരുന്ന ഡേവിഡ് ബെനിയോഫും ഡിബി വെയ്‌സുമായിരുന്നു അവസാന സീസണുകള്‍ എഴുതിയത്. അതുകൊണ്ട് തന്നെ അവസാന സീസണ്‍ പുതിയ എഴുത്തുകാരെക്കൊണ്ട് വീണ്ടും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പെറ്റീഷനും നടന്നിരുന്നു.
ഇതിനിടെ തന്നെ ഗെയിം ഓഫ് ത്രോണ്‍സിന് സ്പിന്‍ ഓഫുകളും എച്ച്ബിഒ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്ലഡ് മൂണ്‍ എന്ന് പേരിട്ടിരിക്കുന്ന ആദ്യ സ്പിന്‍ ഓഫിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. 2011 ഏപ്രില്‍ 17 നാണ് ഒന്നാം സീസണ്‍ സംപ്രേഷണം ആരംഭിച്ചത്. പല ഇടവേളകളിലായി 2019 മെയ് 19 നാണു ഏട്ടാം സീസണ്‍ അവസാനിപ്പിച്ചത്. എമ്മി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ പരമ്പരയെ തേടിയെത്തിയിട്ടുണ്ട്.