നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ള ഷോ ആയ 'ഫ്രണ്ട്സ്' സ്ട്രീമിങ്ങ് അവസാനിപ്പിക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ എച്ച്ബിഒ മാക്‌സിലായിരിക്കും ഫ്രണ്ട്‌സ് സ്ട്രീം ചെയ്യുക. ഈ വിവരം അറിയിച്ചതോടെ നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.
1994-2004 കാലഘട്ടത്തില്‍ എന്‍ബിസി സംപ്രേഷണം ചെയ്തിരുന്ന ജനപ്രിയ സിറ്റ്‌കോം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് 2014ല്‍ ആയിരുന്നു. അന്നു മുതല്‍ നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഷോയും 'ഫ്രണ്ട്സ്' തന്നെ. നിലവില്‍ അമേരിക്കയില്‍ മാത്രമാണ് ഫ്രണ്ട്സ് നെറ്റ്ഫ്ലിക്സിന് നഷ്ടമാകുക എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മത്സരം കടുക്കുന്നതോടെ മറ്റ് രാജ്യങ്ങളിലും സ്ഥിതി മാറും. മേയിലാണ് എച്ച്ബിഒ മാക്‌സ് സ്ട്രീമിങ്ങ് ആരംഭിക്കുക. ഫ്രണ്ട്‌സിന്റെ 25-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് താരങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക ആഘോഷങ്ങളും ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ 25 വര്‍ഷമായി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ സ്ംപ്രേഷണം ചെയ്യപ്പെട്ടിട്ടും ഇന്നും പ്രേക്ഷകര്‍ ആസ്വദിക്കുന്ന ഫ്രണ്ട്‌സ് എത്തുന്നതോടെ എച്ച്ബിഒ മാക്‌സിന് സബ്‌സ്‌ക്രൈബേഴ്‌സിനെ കണ്ടെത്താന്‍ കഴിയും.ഫ്രണ്ട്സിനൊപ്പം വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച അനേകം സിനിമകളും സീരീസുകളും എച്ച്ബിഒ മാക്സിലൂടെ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം 'ഗെയിം ഓഫ് ത്രോണ്‍സും' അതിന്റെ സീക്വല്‍സും എച്ച്ബിഒ ഒറിജിനല്‍സും കൂടി ചേരുമ്പോള്‍ വിപണി പിടിക്കാമെന്നാണ് മാക്സ് കരുതുന്നത്. പതിനായിരം മണിക്കൂറുകളോളം ദൈര്‍ഘ്യമുള്ള പ്രീമിയം കണ്ടന്റുകള്‍ക്കൊപ്പമാണ് 'മാക്സ്' മെയ്യില്‍ സ്ട്രീമിങ്ങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്തിരുന്ന മറ്റൊരു ഹിറ്റ് സീരീസായ 'ദ ഓഫീസി'ന്റെ അമേരിക്കന്‍ സംപ്രേഷണാവകാശം നേരത്തെ എന്‍ബിസി യുണിവേഴ്സല്‍ സ്വന്തമാക്കിയിരുന്നു. ഡിസ്നി പ്ലസ് മാര്‍വല്‍ ചിത്രങ്ങളും നേരത്തെ തന്നെ നെറ്റ്ഫ്ലിക്സില്‍ നിന്ന് പിന്‍വലിക്കുകയും മറ്റൊരു നിര്‍മാണ കമ്പനിയായ ട്വന്റീത്ത് സ്വെഞ്ച്വറി ഫോക്സ് പ്രധാന ഷോകള്‍ 'ഹുളു'വിലേക്കും മാറ്റിയിരുന്നു.
നിലവില്‍ ആപ്പിള്‍ ടിവി പ്ലസ് സ്ട്രീമിങ്ങ് ആരംഭിച്ചെങ്കിലും നെറ്റ്ഫ്‌ലിക്‌സിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല, എങ്കിലും കൂടുതല്‍ ഒറിജിനല്‍ സീരീസുകള്‍ എത്തുന്നതോടെ സ്ഥിതി മാറും, നെറ്റ്ഫ്‌ലിക്‌സിന്റെ ഒറിജിനല്‍ സീരീസുകളില്‍ വളരെ കുറച്ച് മാത്രമാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയുള്‍പ്പെടെയുള്ള വിപണിയില്‍ കമ്പനി കൂടുതല്‍ പണം മുതല്‍മുടക്കാനൊരുങ്ങുന്നതും ഇതുകൊണ്ട് തന്നെയാണ്.
ലോകമെമ്പാടുമായി 285 ഒറിജിനല്‍ ടിവി ഷോകളും എഴുന്നൂറോളം സീരീസുകളും നെറ്റ്ഫ്ലിക്സിന്റേതായി വിവിധ നിര്‍മാണ ഘട്ടത്തിലാണ്. പക്ഷേ മറ്റ് ഷോകളെ അപേക്ഷിച്ച് ഒറിജിനല്‍ ഷോകള്‍ ഒന്നോ രണ്ടോ സീസണ്‍ മാത്രമാണ് സംപ്രേഷണം ചെയ്യപ്പെടുക എന്നും അത് കഴിഞ്ഞാല്‍ പിന്‍വലിക്കുക ആണ് പതിവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒറിജിനല്‍ ഷോകളുടെ നിര്‍മ്മാണ ചെലവ് കൂടുതലാണെന്നിരിക്കെ ഇതു കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നു. അടുത്തിടെ റിലീസ് ചെയ്തതില്‍ സ്ട്രേഞ്ചര്‍ തിങ്ങ്സ്, ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്,റോമ, ദക്രൗണ്‍ തുടങ്ങിയവയാണ് ആഗോള തലത്തില്‍ നെറ്റ്ഫ്ലിക്സിന്റെ വലിയ വിജയങ്ങള്‍.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം