Web Series

നെറ്റ്ഫ്‌ളിക്‌സിനോട് മത്സരിക്കാന്‍ ആപ്പിള്‍ ടിവി പ്ലസ് നവംബറിലെത്തും ; വരവറിയിച്ച് ആദ്യ സീരീസ് ട്രെയിലര്‍  

THE CUE

ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലേക്കുള്ള കടന്നുവരവറിയിച്ച് ആപ്പിള്‍. നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമുകള്‍ക്കൊപ്പം അടുത്ത നവംബര്‍ 1 മുതല്‍ ആപ്പിള്‍ ടിവി പ്ലസും സേവനമാരംഭിക്കും. ഇന്ത്യയില്‍ മാസം 99 രൂപയ്ക്കാണ് സര്‍വീസ് ലഭിക്കുക.

സിനിമകള്‍, ടിവി ഷോകള്‍ തുടങ്ങിയവ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകുമെങ്കിലും ആപ്പിളിന്റെ തന്നെ ഒറിജിനല്‍ സീരീസുകളായിരിക്കും മുഖ്യ ആകര്‍ഷകമെന്നാണ് സൂചന. ആദ്യത്തെ ഒറിജിനല്‍ സീരീസായ ‘സീ’യുടെ ട്രെയിലറും ആപ്പിള്‍ പുറത്തു വിട്ടിട്ടുണ്ട്. ജേസണ്‍ മാമോവ കേന്ദ്ര കഥാപാത്രമാകുന്ന സീരീസ് രചിച്ചിരിക്കുന്നത് ‘പീക്കി ബ്ലൈന്‍ഡേഴ്‌സിന്റെ’ രചയിതാവായ സ്റ്റീവന്‍ നൈറ്റാണ്, സംവിധാനം ‘ഹംഗര്‍ ഗെയിംസ്’ ഒരുക്കിയ ഫ്രാന്‍സിസ് ലോറന്‍സും.

കാഴ്ച ശക്തിയില്ലാത്തവരുടെ ഒരു ലോകമാണ് സീരീസിന്റെ പ്രമേയം. അവിടെ കാഴ്ചശക്തിയുള്ള രണ്ട് കുട്ടികള്‍ ജനിക്കുന്നതും അവരെ തട്ടിയെടുക്കാനായി ദുഷ്ട ശക്തികള്‍ എത്തുന്നതുമെല്ലാമാണ് ട്രെയിലറില്‍ കാണിച്ചിരിക്കുന്നത്. സ്ട്രീമിംഗ് മേഖലയിലേക്കുള്ള ആപ്പിളിന്റെ കടന്ന് വരവ് മറ്റ് പ്‌ളാറ്റ്‌ഫോര്‍മുകള്‍ക്ക് വെല്ലുവിളിയാണെന്ന് വ്യക്തമാക്കുന്നത് തന്നെയാണ് ട്രെയിലര്‍. നവംബര്‍ ഒന്നിനാണ് സീരീസ് സ്ട്രീം ചെയ്തു തുടങ്ങുന്നത്.

മനോജ് നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്തത് അടക്കമുള്ള സീരീസുകള്‍ ആപ്പിള്‍ ടിവിയിലൂടെയെത്തും. നിരവധി ബോളിവുഡ് ചിത്രങ്ങളും ആപ്പിള്‍ സ്വന്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആപ്പിളിന്റെ പുതിയ ഐഫോണ്‍, ഐപാഡ്, മാക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായും ആപ്പിള്‍ ടിവി പ്ലസ് ലഭിക്കും.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT