Entertainment

ഐശ്വര്യയെ അപമാനിച്ച് വിവേക് ഒബ്‌റോയ്, ഇത്ര തരംതാഴരുതെന്ന് ബോളിവുഡ്

THE CUE

ഐശ്വര്യ റായിയെ അപമാനിച്ച് ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ ട്വീറ്റ്. വിവേക് ഒബ്രോയി എക്‌സിറ്റ് ഫല പ്രവചനവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ പങ്കുവെച്ച മീമിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും മകള്‍ ആരാധ്യയുടേയും പടം ഉപയോഗിച്ചുണ്ടാക്കിയ ട്വിറ്റര്‍ ട്രോള്‍ ഷെയര്‍ ചെയ്താണ് വിവേക് ഒബ്രോയി ചര്‍ച്ചയ്ക്കിടയാക്കിയത്. സല്‍മാന്‍ ഖാനും താനും ഉള്‍പ്പെടുന്ന എക്‌സിറ്റ് പോള്‍ ട്രോളാണ് ഐശ്വര്യയെ കേന്ദ്ര കഥാപാത്രമാക്കി വിവേക് ഷെയര്‍ ചെയ്തത്.

രാഷ്ട്രീയമല്ല ഇത് ജീവിതമാണ് എന്ന തലക്കെട്ടോടെടെയാണ് ഐശ്വര്യയുടെ പ്രണയവും വിവാഹവും കഥയാക്കിയ ട്രോള്‍ വിവേക് ഷെയര്‍ ചെയ്തത്.

സല്‍മാന്‍ ഖാനുമായും വിവേക് ഒബ്രോയിയുമായും ഐശ്വര്യ നില്‍ക്കുന്ന ചിത്രത്തിനൊപ്പം കുടുംബചിത്രവും ചേര്‍ത്ത് ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ കളിയാക്കുന്ന ട്രോള്‍ പവന്‍ സിങ് എന്നൊരാള്‍ ഉണ്ടാക്കിയതാണ്. ക്രീയേറ്റീവാണ് ട്രോളെന്നും ചിരിച്ചുകൊണ്ട് വിവേക് ക്യാപ്ഷനിട്ടിട്ടുണ്ട്.

അഭിപ്രായ സര്‍വ്വേ, എക്‌സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം എന്നിവ വ്യത്യസ്തമായിരിക്കും എന്ന് സൂചിപ്പിക്കുന്ന തരത്തിലാണ് ട്രോള്‍.

പോസ്റ്റ് വന്നതിന് ശേഷം ആദ്യം വിമര്‍ശിച്ച് ട്വീറ്റ് ചെയ്തത് സോനം കപൂറാണ്. അരോചകവും വെറുപ്പുളവാക്കുന്നതും തീര്‍ത്തും തരംതാണതുമാണ് ഇതെന്നായിരുന്നു സോനത്തിന്റെ പ്രതികരണം.

എത്ര പരിഹാസ്യനാണ് ഇത്തരത്തിലൊരു ട്വീറ്റ് പങ്കുവെയ്ക്കുന്നതിലൂടെ നിങ്ങള്‍ എന്നാണ് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ചോദിച്ചത്.

ചില ആളുകള്‍ ജീവിതത്തില്‍ ഒരിക്കലും വളരില്ലെന്നും ഒരിക്കല്‍ ഒരു തോല്‍വിയായ ആള്‍ എപ്പോഴും തോല്‍വി തന്നെയായിരിക്കുമെന്ന് തെളിയിച്ചുവെന്നും ട്വിറ്റരികള്‍ കമന്റുമായെത്തി. സ്ത്രീയെ ബഹുമാനിക്കാന്‍ അറിയാത്തയാള്‍ എന്ന വിമര്‍ശനവും ഉയര്‍ന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT