Television

വീട്ടുകാര്‍ക്കെതിരെയും ഭര്‍ത്താവിനെതിരെയും അപവാദപ്രചരണമെന്ന്മഞ്ജുവിന്റെ കുടുംബം, ബിഗ് ബോസിന്റെ പേരില്‍ വ്യക്തിഹത്യ

THE CUE

പാവപ്പെട്ട ഞങ്ങളെ ആക്രമിക്കുന്നതെന്തിനാണ്?, അപവാദ പ്രചരണത്തിലും വ്യക്തിഹത്യയിലും പൊട്ടിക്കരഞ്ഞ് മഞ്ജു പത്രോസിന്റെ അമ്മ

മകള്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായതിന്റെ പേരില്‍ കുടുംബത്തിനെതിരെ സൈബര്‍ ആക്രമണവും, അപവാദ പ്രചരണവും നടക്കുകയാണെന്ന് അഭിനേത്രി മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. ഇതിനെതിരെ കേസ് കൊടുക്കേണ്ടി വരും. ഒരു ടെലിവിഷന്‍ ഗെയിം ഷോയുടെ പേരില്‍ വീട്ടിലുള്ള നിരപരാധികളെ വലിച്ചിഴക്കുന്നതും തേജോവധം ചെയ്യുന്നതും എന്തിനാണെന്നും മഞ്ജുവിന്റെ അമ്മ റീത്ത. മഞ്ജുവിനൊപ്പം ബ്ലാക്കീസ് എന്ന വ്‌ലോഗ് അവതരിപ്പിക്കുന്ന സിമി സാബു ഷെയര്‍ ചെയ്ത വീഡിയോയിലാണ് മഞ്ജു പത്രോസിന്റെ കുടുംബത്തിന്റെ പ്രതികരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീട്ടിലിരിക്കുന്ന നിരപരാധികളെ ആക്രമിക്കുന്നത് എന്തിനാണ്, പള്ളിയില്‍ പോയപ്പോള്‍ ഒരു കുട്ടി ചോദിച്ചു, റീത്താമ്മേ നിങ്ങളെ പറ്റിയും മഞ്ജു ചേച്ചിയെ പറ്റിയും അനാവശ്യമാണല്ലോ എഴുതുന്നത് നിങ്ങള്‍ കണ്ടില്ലേ എന്ന്. ഇതൊരു ഗെയിം അല്ലേ, ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കില്ലേ. മഞ്ജുവിന്റെ ബിഗ് ബോസ് ഗെയിമിലെ പ്രകടനം കണ്ട് അഭിമാനം തോന്നാറുണ്ട്, തെറ്റ് കണ്ടാല്‍ പ്രതികരിക്കുന്ന ആളാണ് മഞ്ജു. വീട്ടിലും അങ്ങനെയാണ്. അതിന്റെ പേരില്‍ വീട്ടിലുള്ളവരെക്കുറിച്ചും മഞ്ജുവിന്റെ കുട്ടിയെക്കുറിച്ചും അനാവശ്യം പറയുന്നത് എന്തിനാണ്.
റീത്ത, മഞ്ജു പത്രോസിന്റെ അമ്മ

മഞ്ജു പത്രോസ് ഭര്‍ത്താവ് സുനിച്ചനുമായി വിവാഹ ബന്ധം വേര്‍പെടുത്താന്‍ പോവുകയാണെന്ന പ്രചരണം വരെ നടത്തുന്നുവെന്ന് പിതാവ്. വളരെ കഷ്ടപ്പെട്ടാണ് മകളെ വളര്‍ത്തിയത്. മഞ്ജു ബിഗ് ബോസ് ഷോയില്‍ പ്രതികരിക്കുന്നത് ഗെയിം എന്ന നിലക്കല്ല പുറത്തും അങ്ങനെയാണ്. മഞ്ജുവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവ് ശ്രമിക്കുകയാണെന്ന പ്രചരണം കുടുംബത്തെയും മകനെയും ബാധിച്ചെന്നും അച്ഛന്‍ പത്രോസ്. മഞ്ജു ഷോയില്‍ ആയതിനാല്‍ പുറത്ത് നടക്കുന്നത് അറിയുന്നില്ല. ഞങ്ങള്‍ മാതാപിതാക്കളാണ് തലകുനിച്ച് പുറത്ത് നടക്കുന്നതെന്നും മഞ്ജു പത്രോസിന്റെ മാതാപിതാക്കള്‍. ഇതുപോലെയുള്ള പ്രചരണം അവസാനിപ്പിക്കണമെന്നും മാതാപിതാക്കള്‍.മഞ്ജുവിനൊപ്പം വ്‌ലോഗ് ചെയ്യുന്ന താനും ആക്രമണം നേരിടുന്നുണ്ടെന്ന് സഹവ്‌ലോഗര്‍ സിമി സാബു. ഭര്‍ത്താവ് സാബുവിന്റെ ഫേസ്ബുക്കിലും തെറിവിളിയാണ്.ഞങ്ങള്‍ എന്ത് ദ്രോഹമാണ് ഈ അപവാദ പ്രചരണം നടത്തുന്നവരോട് ചെയ്തത്, ഇതൊരു ഗെയിം അല്ലേ, മത്സരം മാത്രമായാണ് ഞങ്ങള്‍ കാണുന്നത്. മഞ്ജുവിന്റെ കുടുംബം ഇതില്‍ വിഷമിക്കുന്നത് കാണുന്നില്ലേ. ഇതുപോലൊരു ഫാമിലിയെയും ഒരു പാവപ്പെട്ട കുടുംബത്തെയും അനാവശ്യം പറഞ്ഞ് മറ്റുള്ളവരുടെ മുന്നില്‍ കരിവാരിത്തേക്കരുത്. മഞ്ജുവിന്റെ അമ്മ റീത്ത ചോദിക്കുന്നു. വീഡിയോയില്‍ മഞ്ജുവിന്റെ അമ്മ പൊട്ടിക്കരഞ്ഞാണ് ചോദിക്കുന്നത്.

ബിഗ് ബോസ് സീസണ്‍ ടു എപ്പിസോഡില്‍ ഡോ.രജത്കുമാറിനെ അനുകൂലിക്കുന്നവരാണ് മഞ്ജു പത്രോസിനെതിരെയും മറ്റ് മത്സരാര്‍ത്ഥികളായ ഫുക്രു, ആര്യ എന്നിവര്‍ക്കെതിരെയും ഫേസ്ബുക്കില്‍ ഉള്‍പ്പെടെ കാമ്പയിന്‍ നടത്തുന്നത്. രജിത് കുമാറിന്റെ പേരിലുളള ഗ്രൂപ്പുകള്‍ മറ്റ് മല്‍സരാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുകയും പ്രചരണം നടത്തുകയും ചെയ്യുന്നുണ്ട്. ഡോ.രജിത്കുമാറിനെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നതിന്റെ പേരിലാണ് മഞ്ജുവിനെതിരെ കാമ്പയിന്‍ നടക്കുന്നതെന്നും ഇവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. സ്ത്രീവിരുദ്ധതയും അശാസ്ത്രീയതയും പ്രസംഗിച്ച് വിവാദത്തിലായ അധ്യാപകനാണ് ഡോ.രജിത്കുമാര്‍. ബിഗ് ബോസ് സീസണ്‍ രണ്ടിലെ കൂടുതല്‍ പിന്തുണയുള്ള മത്സരാര്‍ത്ഥിയുമാണ് ഡോ. രജിത്കുമാര്‍.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT