9895822127
Television

മികച്ച സീരിയലിനും രണ്ടാമത്തെ സീരിയലിനും യോഗ്യമായ ഒന്നുമില്ലെന്ന് ജൂറി, കൗമുദി ടിവിക്ക് ഏഴ് അവാര്‍ഡ്; മറിമായം മികച്ച കോമഡി പ്രോഗ്രാം

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‌കേണ്ടതില്ലെന്ന് ജൂറി തീരുമാനിച്ചെന്ന് ചെയര്‍മാന്‍ മധുപാല്‍. മികച്ച രണ്ടാമത്തെ സീരിയലിനും യോഗ്യമായവ ഇല്ല. കൗമുദി ടിവിക്ക് കഥാ-കഥേതര വിഭാഗങ്ങളിലായി ഏഴ് അവാര്‍ഡുകളുണ്ട്. സംവിധായകരായ സജി സുരേന്ദ്രന്‍, എം.എ നിഷാദ്, കഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം, നടി അനുമോള്‍ എന്നിവരാണ് കഥാവിഭാഗം ജൂറിയിലെ മറ്റ് അംഗങ്ങള്‍. ഡോക്യുമെന്ററി സംവിധായകനും നിരൂപകനുമായ ഒ.കെ ജോണിയാണ് കഥേതര വിഭാഗം ജൂറി ചെയര്‍മാന്‍. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.കെ രവീന്ദ്രന്‍, ഡോക്യുമെന്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, സംവിധായകന്‍ പ്രദീപ് നായര്‍, ഛായാഗ്രാഹകന്‍ മനേഷ് മാധവന്‍ എന്നിവരാണ് കഥേതര വിഭാഗം ജൂറിയിലെ മറ്റ് അംഗങ്ങള്‍. രചനാ വിഭാഗത്തിന്റെ ജൂറി ചെയര്‍മാനായി മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ.സഹദേവനും അംഗങ്ങളായി എഴുത്തുകാരായ എസ്. ശാരദക്കുട്ടി, ഡോ.ടി.കെ സന്തോഷ് കുമാര്‍ എന്നിവരുമാണ് ഉണ്ടായിരുന്നത്.

സാവന്നയിലെ മഴപ്പച്ചകള്‍ ആണ് മികച്ച ടെലിഫിലിം. മികച്ച കോമഡി പ്രോഗ്രാം മഴവില്‍ മനോരമയിലെ മറിമായം. മികച്ച ഹാസ്യ നടന്‍ നസീര്‍ സംക്രാന്തി (തട്ടീം മുട്ടീം), വിവിധ വിഭാഗങ്ങളിലായി കൗമുദി ടിവിയിലെ മഹാഗുരു അഞ്ച് അവാര്‍ഡുകള്‍ നേടി.

1. മികച്ച ഗ്രന്ഥം : പ്രൈം ടൈം : ടെലിവിഷന്‍ കാഴ്ചകള്‍

രചയിതാവ് : ഡോ.രാജന്‍ പെരുന്ന

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

2. മികച്ച ലേഖനം :

ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്‌കാരം നല്കുന്നതിന് നിലവാരമുള്ള രചനകള്‍ ലഭിക്കാത്തതിനാല്‍ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.

കഥാവിഭാഗം

1. മികച്ച ടെലി സീരിയല്‍ :

മികച്ച ടെലിസീരിയല്‍ ആയി തെരഞ്ഞെടുക്കുവാന്‍ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാല്‍ പുരസ്‌കാരം നല്‌കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.

2. മികച്ച രണ്ടാമത്തെ ടെലി സീരിയല്‍ :

ഒന്നാമത്തെ സീരിയല്‍ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയല്‍ പുരസ്‌കാരത്തിന് യോഗ്യമായതില്ല.

3. മികച്ച ടെലി ഫിലിം (20 മിനിട്ടില്‍ കുറവ്) : സാവന്നയിലെ മഴപ്പച്ചകള്‍ (കൈറ്റ് വിക്ടേഴ്‌സ്)

സംവിധാനം : നൗഷാദ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : ഹര്‍ഷവര്‍ധന്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

തിരക്കഥ : നൗഷാദ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

4. മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)

സംവിധാനം : സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : അഭിലാഷ് കുഞ്ഞുകൃഷ്ണന്‍

(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

തിരക്കഥ : ഷിബുകുമാരന്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

5. മികച്ച കഥാകൃത്ത് (ടെലിഫിലിം) : സുജിത് സഹദേവ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)

6. മികച്ച ടി.വി.ഷോ (എന്റര്‌ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്

നിര്‍മ്മാണം : മഴവില്‍ മനോരമ

(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

7. മികച്ച കോമഡി പ്രോഗ്രാം : മറിമായം

സംവിധാനം : മിഥുന്‍. സി.

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

നിര്‍മ്മാണം : മഴവില്‍ മനോരമ

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

8. മികച്ച ഹാസ്യാഭിനേതാവ് : നസീര്‍ സംക്രാന്തി

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : 1. തട്ടീം മുട്ടീം (മഴവില്‍ മനോരമ)

2. കോമഡി മാസ്റ്റേഴ്‌സ് (അമൃതാ ടി.വി)

9. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍) : ശങ്കര്‍ ലാല്‍

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

10. മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : രോഹിണി.എ.പിള്ള

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (ടെലിസീരിയല്‍) (കൗമുദി ടി.വി)

11. കുട്ടികളുടെ മികച്ച ഷോര്‍ട്ട് ഫിലിം :

കുട്ടികള്‍ക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നില്‍ എത്തിപ്പെട്ടില്ല.

12. മികച്ച സംവിധായകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : സുജിത്ത് സഹദേവ്

(20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : സൈഡ് എഫക്ട് (സെന്‍സേര്‍ഡ് പരിപാടി)

13. മികച്ച നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മധു വിഭാകര്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : കുഞ്ഞിരാമന്‍ (അമ്മ വിഷന്‍)

14. മികച്ച രണ്ടാമത്തെ നടന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : മുരളിധരക്കുറുപ്പ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍) (അമൃതാ ടെലിവിഷന്‍)

15. മികച്ച നടി (ടെലിസീരിയല്‍/ടെലിഫിലിം) : കവിത നായര്‍ നന്ദന്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (ടെലിസീരിയല്‍ ) (അമൃതാ ടി.വി.)

16. മികച്ച രണ്ടാമത്തെ നടി (ടെലിസീരിയല്‍ /ടെലിഫിലിം) : മായാ സുരേഷ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : തോന്ന്യാക്ഷരങ്ങള്‍ (അമൃതാ ടി.വി.)

17. മികച്ച ബാലതാരം (ടെലിസീരിയല്‍/ടെലിഫിലിം) : ലെസ്വിന്‍ ഉല്ലാസ്

(10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

18. മികച്ച ഛായാഗ്രാഹകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : ലാവെല്‍ .എസ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (കൗമുദി ടി.വി.)

19. മികച്ച ചിത്രസംയോജകന്‍ (ടെലിസീരിയല്‍/ടെലിഫിലിം) : സുജിത്ത് സഹദേവ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

20. മികച്ച സംഗീത സംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : പ്രകാശ് അലക്‌സ്

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

21. മികച്ച ശബ്ദലേഖകന്‍ (ടെലിസീരിയല്‍) : തോമസ് കുര്യന്

(15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)

പരിപാടി : സൈഡ് എഫക്റ്റ് (സെന്‍സേര്‍ഡ് പരിപാടി)

22. മികച്ച കലാസംവിധായകന്‍ (ടെലിസീരിയല്‍ /ടെലിഫിലിം) : ഷിബുകുമാര്‍

(15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)

പരിപാടി : മഹാഗുരു (കൗമുദി ചാനല്‍)

പ്രത്യേക ജൂറി പരാമര്‍ശങ്ങള്‍

1. അഭിനയം : ഐശ്വര്യ അനില്‍ കുമാര്‍

(പ്രശസ്തി പത്രവും ശില്പവും)

2. ഹാസ്യനടി : രശ്മി അനില്

(പ്രശസ്തി പത്രവും ശില്പവും)

പരിപാടി : കോമഡി മാസ്റ്റേഴ്‌സ് (അമൃത ടി.വി.)

3. ബാലതാരം : ബേബി ശിവാനി

(പ്രശസ്തി പത്രവും ശില്പവും)

ഉപ്പും മുളകും (ഫ്‌ലവേഴ്സ്)

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

ദുബായ് -അബുദബി ഷെയറിങ് ടാക്സി പരീക്ഷിക്കാന്‍ ആർടിഎ

'ആത്മാഭിമാനം, അപമാനം, ആത്മാര്‍ത്ഥത'; പാലക്കാട് ബിജെപിയില്‍ സന്ദീപ് വാര്യര്‍ക്കും സി.കൃഷ്ണകുമാറിനും ഇടയില്‍ സംഭവിക്കുന്നതെന്ത്?

SCROLL FOR NEXT