ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് മലയാളം സീസണ്‍ ടു റിയാലിറ്റി ഷോ കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ബിഗ് ബോസ്സില്‍ പങ്കെടുത്ത താരങ്ങള്‍ക്കെതിരായ വ്യക്തിഹത്യയും സൈബര്‍ ആക്രമണവും വംശീയ ട്രോളുകളുമൊന്നും കോറോണ കാലത്തും സൈബര്‍ അക്രമി സംഘം അവസാനിപ്പിച്ചിട്ടില്ല.
ബിഗ് ബോസ്സ് ഹൗസില്‍ ഡോ.രജിത്കുമാറിനെതിരെ നിലപാട് സ്വീകരിച്ച മത്സരാര്‍ത്ഥികളെയാണ് ഇന്‍സ്റ്റഗ്രാമിലും, ഫേസ്ബുക്കിലും, വാട്‌സ് ആപ്പിലുമായി ഇപ്പോഴും വ്യക്തിഹത്യ ചെയ്യുന്നത്. സൈബര്‍ സെല്ലില്‍ വിശ്വാസമുണ്ടെന്ന രീതിയില്‍ നിയമ നടപടകളിലേക്ക് കടക്കുമെന്ന് സൂചന നല്‍കിയ ബഡായി ബംഗ്ലാവ് ഫെയിം ആര്യ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ മകള്‍ റോയക്കൊപ്പം ആര്യ പങ്കുവച്ച ഫോട്ടോയ്ക്കുള്ള കമന്റുകളിലും വ്യക്തിഹത്യയും ആക്രമണവുമാണ്.
ആര്യയുടെ പോസ്റ്റ്
ഞങ്ങളുടെ ക്ഷേമം തിരക്കുന്നവരോട്, സുഖമായിരിക്കുന്നു. ഞാനും മോളും നന്നായിരിക്കുന്നു. വീട്ടിലാണ്. ലോക്ക് ഡൗണ്‍ ആണ്. കൊറോണയ്‌ക്കെതിരെ ഒന്നിച്ച് പൊരുതാം. ഈ സമയവും കടന്നുപോകും. നമ്മുക്ക് ഒന്നിച്ച് നേരിടാം. സുരക്ഷിതരായിരിക്കൂ,വീട്ടിലിരിക്കൂ. അപമാനിക്കുന്നതും അസഭ്യം പറയുന്നതുമായ കമന്റുകള്‍ ഈ പോസ്റ്റുകളില്‍ ഇടരുത്. എന്റെ മകള്‍ കൂടിയുള്ള ഫോട്ടോ ആണ്. ചിത്തവിളി ഇന്‍ബോക്‌സില്‍ ആവാം. ഇവിടെ വിമര്‍ശനങ്ങള്‍ ആവാം.
വിമര്‍ശിക്കുന്നവര്‍ക്ക് ഉള്‍പ്പെടെ ആര്യ കമന്റില്‍ മറുപടി നല്‍കുന്നുണ്ട്. ആര്യവെമ്പാലയെന്ന് വിളിച്ചുള്ള പരിഹാസത്തിനും ആര്യ മറുപടി നല്‍കിയിട്ടുണ്ട്.