കാമ്പസുകളിലെ സ്ത്രീവിരുദ്ധ പ്രസംഗങ്ങളുടെ പേരില്‍ ചര്‍ച്ചയായ ഡോ.രജത് കുമാര്‍ ബിഗ് ബോസ് സീസണ്‍ ടുവില്‍ മത്സരാര്‍ത്ഥിയാണ്. നരച്ച നീണ്ട താടിയും മുടിയുമായി കാമ്പസുകളില്‍ അശാസ്ത്രീയവും അബദ്ധങ്ങളുമായ വാദങ്ങള്‍ പ്രസംഗിച്ച് വിവാദത്തിലായിരുന്നു രജത് കുമാര്‍. നരച്ച താടിയില്ലാതെ വന്നപ്പോള്‍ ബിഗ് ബോസ് കണ്ട പ്രേക്ഷകര്‍ക്കും ആദ്യം പിടികിട്ടിയിരുന്നില്ല. വാരാന്ത്യ എപ്പിസോഡിന് മുമ്പായി മോഹന്‍ലാലിനോട് ഡോ.രജത് കുമാറിനെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് ബിഗ് ബോസ് പ്രമോയില്‍ ചോദ്യം. മോഹന്‍ലാലിന്റെ ഉത്തരം ഇങ്ങനെ.
എനിക്ക് എന്ത് തോന്നുന്നുവെന്നതില്‍ ഇവിടെ പ്രസക്തിയില്ല. പ്രേക്ഷകര്‍ക്ക് എന്ത് തോന്നുന്നു എന്നതിലാണ്. അദ്ദേഹം അങ്ങനെയൊരാളാണ്. അങ്ങനെ ഒരാള്‍ കൂടി വന്നപ്പോഴാണ് ഷോയ്ക്ക് ജീവന്‍ വച്ചത്. അദ്ദേഹം എന്താണ് എങ്ങനെയാണ് എന്നത് വരുംദിവസങ്ങളില്‍ അറിയാം. ബിഗ് ബോസ് വീടിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ രണ്ടാഴ്ച, മൂന്നാഴ്ച ആകുമ്പോള്‍ നമ്മുടെ സെല്‍ഫ് പുറത്തുവരും. അദ്ദേഹം ആരാണ് എന്താണ് എന്നത് അപ്പോള്‍ പ്രേക്ഷകര്‍ക്ക് മനസിലാകും. വരുംദിവസങ്ങളിലെ ഇന്ററാക്ഷനിലാവും ആരാണെന്ന് ഞാനും അറിയുന്നുണ്ടാവുക.മോഹന്‍ലാല്‍
കഴിഞ്ഞ സീസണില്‍ സെലിബ്രിറ്റി ഇമേജുള്ള ആളുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അങ്ങനെ ഉള്ളവര്‍ കുറവാണെന്നും മോഹന്‍ലാല്‍. 17 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് സീസണ്‍ ടുവില്‍. ഏഷ്യാനെറ്റിലും ഹോട്ട് സ്റ്റാറിലുമാണ് ഷോ.
സിനിമാ താരങ്ങളായ സാജു നവോദയ, രജനി ചാണ്ടി, തെസ്‌നി ഖാന്‍, മഞ്ജു പത്രോസ്, വീണ നായര്‍, പ്രദീപ് ചന്ദ്രന്‍, ആര്യ എന്നിവര്‍ക്കൊപ്പം സീരിയല്‍ ടിവി താരങ്ങളായ അലീന പടിക്കല്‍, പരീക്കുട്ടി, ആര്‍ ജെ രഘു, സംവിധായകന്‍ സുരേഷ് കൃഷ്ണന്‍ എന്നിവരും മത്സരിക്കുന്നുണ്ട്.