Entertainment

നന്ദഗോപാല്‍ മലയാളിയാണോ എന്ന് 31ന് അറിയാം, സൂര്യയുടെ എന്‍ജികെ

THE CUE

നന്ദഗോപാല്‍ കുമരന്‍ എന്ന രാഷ്ട്രീയ നേതാവായി സൂര്യ അഭിനയിക്കുന്ന എന്‍ജികെ എന്ന ചിത്രത്തില്‍ തമിഴ്‌നാട്ടിനൊപ്പം കേരളത്തിലും ചിത്രീകരിച്ചിരുന്നു. തമിഴിലെ പ്രമുഖ സംവിധായകന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറില്‍ കേരളത്തിലെ ചാനലുകള്‍ ഉള്‍പ്പെട്ട രംഗം ട്രെയിലറിലും ഉണ്ടായിരുന്നു. നന്ദഗോപാല്‍ കുമരന്‍ എന്ന നായക കഥാപാത്രം മലയാളിയാണോ എന്നറിയാന്‍ മെയ് 31 വരെ കാത്തിരിക്കണം. സിനിമയുടെ വേള്‍ഡ് റിലീസ് ഈ ദിവസമാണ്.

നന്ദഗോപാല്‍ കുമരന്‍ എന്ന നായക കഥാപാത്രം മലയാളിയാണോ എന്നറിയാന്‍ മെയ് 31 വരെ കാത്തിരിക്കണം

സെല്‍വരാഘവനും സൂര്യയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തെ സൂര്യയുടെ ആരാധകര്‍ മാത്രമല്ല തമിഴ് സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത് . സായ് പല്ലവി , രകുല്‍ പ്രീത് സിംഗ് എന്നിവരാണ് ചിത്രത്തില്‍ സൂര്യയുടെ നായികമാര്‍. ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന 'എന്‍.ജി.കെ' പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. ആക്ഷന്‍ രംഗങ്ങള്‍കൊണ്ടും മൂര്‍ച്ചയുള്ള സംഭാഷണങ്ങള്‍ കൊണ്ടും സമ്പുഷ്ടമാണ് സിനിമയെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.

സെല്‍വരാഘവന്‍ ആദ്യമായി സംവിധാനം ചെയ്ത 'കാതല്‍ കൊണ്ടേന്‍' എന്ന സിനിമ കണ്ടിട്ട് അദ്ദേഹത്തിന്റെ ആരാധകനായി മാറിയ സൂര്യയുടെ അക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഒരു സെല്‍വ രാഘവന്‍ സിനിമയില്‍ അഭിനയിക്കണമെന്നത് .സെല്‍വരാഘവന്‍ സൂര്യയോട് മൂന്ന് കഥകള്‍ പറഞ്ഞു അതില്‍ 'എന്‍.ജി.കെ' സാമൂഹ്യ രാഷ്ട്രീയ പ്രസക്തിയുള്ളതു പ്രമേയമായതു കൊണ്ട് ഈ സിനിമ ചെയ്യാന്‍ സൂര്യ പച്ചക്കൊടി കാണിക്കയായിരുന്നു .

ഡ്രീം വാരിയേഴ്‌സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എസ്.ആര്‍ പ്രകാശ് ബാബുവും എസ്.ആര്‍ പ്രഭുവുമാണ് 'എന്‍.ജി.കെ' നിര്‍മ്മിച്ചിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ശിവകുമാര്‍ വിജയന്‍ ഛായാഗ്രഹണവും, അനല്‍ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു . ചിത്രത്തിന്റെ ട്രെയിലര്‍ 9 മില്യന്‍ പിന്നിട്ടിരുന്നു. എന്‍ ജി കെ ' യെ സ്ട്രെയിറ്റ് ലൈന്‍ സിനിമാസും, എന്‍ജോയ് മൂവീസും ചേര്‍ന്ന് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു

അറക്കൽ മാധവനുണ്ണിയെ വീണ്ടും ബിഗ് സ്ക്രീനിൽ കാണാം, 4K ഡോൾബി അറ്റ്മോസിൽ റീ-റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടൻ’

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാരിന്റെ 30 കോടി രൂപ കൂടി; ഇതുവരെ അനുവദിച്ചത് 1111 കോടി രൂപ

'സിനിമ പരാജയപ്പെടുമോ എന്ന ഭയം ആദ്യ കാലത്ത് ഉണ്ടായിരുന്നു, ഇപ്പോഴുള്ള ഭയം മറ്റൊന്ന്': ശിവകാർത്തികേയൻ

എന്നിട്ടും ട്രംപ് എങ്ങനെ വീണ്ടും പ്രസിഡന്റായി?

ഇളയരാജ ഇന്ന് ഷാർജ പുസ്തകോത്സവത്തിലെത്തും

SCROLL FOR NEXT