Short Films

ആവര്‍ത്തിക്കുന്ന മരണക്കളിയുടെ ത്രില്ലര്‍ ഷോര്‍ട്ഫിലം

നിഗൂഡതകള്‍ നിറഞ്ഞ ഒരു മാനസികരോഗാശുപത്രിയില്‍ ഡോക്ടര്‍മാരും രോഗികളും ഒരുമിച്ച് കളിക്കേണ്ടി വരുന്ന ഒരു ഗെയിം. ജയവും തോല്‍വിയും ജീവിതം നിശ്ചയിക്കുന്ന ആവര്‍ത്തനം നിറഞ്ഞ ഒരു കളിയെക്കുറിച്ചാണ് ജീസ്റ്റോ എബ്രഹാം സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ആവര്‍ത്തനം'.

ജീവന് വിലയിടുന്ന ഒരു ഗെയിം മുന്‍നിര്‍ത്തിയാണ് ചിത്രം കഥ പറയുന്നത്. കളിക്കാന്‍ പാര്‍ട്ണര്‍മാരായെത്തുന്നത് ആശുപത്രിയിലെ ഒരു ഡോക്ടറും, രോഗിയും. ഇരുവരും ഒന്നിച്ച് കളിക്കുന്ന ഗെയിമും, അതിലൂടെ ദുരൂഹത കഥാപരിസരവുമാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. നിഗൂഢത നിറഞ്ഞ ചിത്രത്തിന്‍റെ കഥാപശ്ചാത്തലം മേക്കിംഗ് മികവിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പില്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ആവര്‍ത്തനത്തിന്‍റെ പ്ലസ് പോയിന്‍റ്. തുടക്കം മുതല്‍ തന്നെ ഒരു പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മേക്കിംഗ് കൊണ്ട് ചിത്രത്തിന് കഴിയുന്നുണ്ട്.

യൂട്യൂബില്‍ റിലീസ് ചെയ്യുന്ന മിക്ക ഹ്രസ്വചിത്രങ്ങളുടെയും ടെെറ്റിലുകള്‍ പ്രേക്ഷകര്‍ക്ക് ചിത്രം എന്താണ് പറയുന്നത് എന്ന് മനസിലാക്കാനുള്ള സ്പൂണ്‍ഫീഡ് ചെയ്യുന്ന താക്കോലായി മാറാറുണ്ട്. ആവര്‍ത്തനവും അത്തരത്തിലൊരു പേരാണ്. ഗെയിമിന് അവസാനം എന്തായിരിക്കുമെന്ന് ടെെറ്റില്‍ ഒരു പരിധിവരെ പ്രേക്ഷകനെ ഊഹിക്കാന്‍ അനുവദിക്കുന്നുണ്ട്. പ്രേക്ഷകന് മുന്നില്‍ ഒരു ചോദ്യമെറിഞ്ഞിടുന്നു എന്നതിന് അപ്പുറത്തേക്ക് ത്രില്ലര്‍ ചിത്രമായിട്ടു കൂടി അവരെ കഥാഗതിയില്‍ ചിന്തിക്കാന്‍ സിനിമ വിടുന്നില്ല, തുടക്കം മുതല്‍ സംഭാഷണങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു, അത് പെര്‍ഫോര്‍മന്‍സിനെ മഴുവന്‍ നേരവും ഡ്രമാറ്റിക് ആക്കുന്നുണ്ട്.

15 മിനിറ്റ് നീണ്ട് നില്‍ക്കുന്ന ത്രില്ലര്‍ ഷോര്‍ട് ഫിലിം നിര്‍മിച്ചിരിക്കുന്നത ടിനു ധോറും ജീസ്‌റ്റോ എബ്രഹാമും ചേര്‍ന്നാണ്, ഗ്ലാഡ്സണ്‍ എടശേരിയുടെ ക്യാമറയും ഷെഫിന്‍ മായന്‍റിന്‍റെ സൗണ്ട് ഡിസെെനും കലാ സംവിധാനം മിധുന്‍ രാജീവിന്‍റെ കലാസംവിധാനവും ചിത്രത്തെ മൂഡിന് ചേര്‍ന്ന രീതിയില്‍ കൊണ്ടുപോകുന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT