Short Films

'ഏകാന്തവാസവും അതിജീവനവും'; ചലചിത്ര അക്കാദമി ഹ്രസ്വചിത്ര തിരക്കഥാ മത്സരത്തിലെ പത്ത് ജേതാക്കള്‍ ഇവരാണ്

'ഏകാന്തവാസവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥ രചനാ മത്സരത്തില്‍ 10 തിരക്കഥകള്‍ തെരഞ്ഞടുക്കപ്പെട്ടു. പ്രാഥമിക ജൂറിയുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് മികച്ച പത്ത് തിരക്കഥ കണ്ടെത്തിയത് മുതിര്‍ന്ന സംവിധായകരായ ശ്യാമപ്രസാദ്, ബ്ലെസി, എഴുത്തുകാരി ചന്ദ്രമതി എന്നിവരടങ്ങിയ ജൂറിയാണ്. തിരഞ്ഞെടുക്കുന്ന തിരക്കഥകളെ ആസ്പദമാക്കി ഹ്രസ്വചിത്രങ്ങള്‍ ഒരുക്കുന്നതിന് അക്കാദമി 50,000 രൂപ വീതം നല്‍കും.

കൊവിഡ് വ്യാപനത്തിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ ജനങ്ങളില്‍ പ്രത്യാശയും അതിജീവനസന്ദേശവും പകരുക, ഈ ദുരിതകാലത്തോടുളള മലയാളികളായ ചലചിത്ര പ്രവര്‍ത്തകരുടെ കലാപരമായ പ്രതികരണം ചരിത്രപരമായി രേഖപ്പെടുത്തുക എന്നീ സാംസ്‌കാരിക ദൗത്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മല്‍സരം സംഘടിപ്പിച്ചത്.

മികച്ച തിരക്കഥയും ജേതാക്കളും:

'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്'- അജയ് കുമാര്‍ എം

'സൂപ്പര്‍ സ്‌പ്രെഡര്‍'- ഡോ. അനീഷ് പളഅളിയില്‍ കെ

'ലൈഫ് ഇസ് ബ്യൂട്ടിഫുള്‍'- ഹേമ എസ് ചന്ദ്രേടത്ത്

'അകം'- ജിനേഷ് വി എസ്

'ദാവീദ് & ഗോലിയാത്ത്'- ഫാ. ജോസ് പുതുശ്ശേരി

'ഭയഭക്തി'- മനോജ് പുഞ്ച

'ഒരേ ശ്വാസം'- റിയാസ് ഉമര്‍

'കള്ളന്റെ ദൈവം'- സന്തോഷ് കുമാര്‍ സി

'ഒരു ബാര്‍ബറിന്‌റെ കഥ'- ഷനോജ് ആര്‍ ചന്ദ്രന്‍

'ദ് റാറ്റ്'- സ്മിറ്റോ തോമസ്

തിരക്കഥാകൃത്തുക്കള്‍ക്കോ അക്കാദമിയുടെ അംഗീകാരത്തിനു വിധേയമായി അവര്‍ നിര്‍ദേശിക്കുന്നവര്‍ക്കോ ഈ ചിത്രങ്ങള്‍ സംവിധാനം ചെയ്യാവുന്നതാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളത്തിലും ഇംഗ്ലീഷിലുമായി അയച്ചുകിച്ചിയ 737 തിരക്കഥകളില്‍ നിന്നാണ് 10 മികച്ച തിരക്കഥകള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ലഭിച്ച തിരക്കഥകളുടെ മൂല്യ നിര്‍ണയം രണ്ട് ഘട്ടങ്ങളിലായാണ് നടത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ഉണ്ണി ആര്‍, സജീവ് പാഴൂര്‍, ശ്രീബാല കെ മേനോന്‍, കെ എം കമല്‍, സിദ്ധാര്‍ത്ഥ ശിവ, സംഗീത ശ്രീനിവാസന്‍, പ്രശാന്ത് വിജയ് എന്നിവരടങ്ങുന്ന ഏഴംഗ ജൂറി 69 തിരക്കഥകള്‍ തിരഞ്ഞെടുത്തു.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT