Short Films

ഇരകളായിത്തീര്‍ന്ന 'ദേവി'മാര്‍; കാണണം ഈ ഷോര്‍ട്ട്ഫിലിം

രാജ്യത്ത് വര്‍ധിച്ചു വരുന്ന ബലാത്സംഗങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുകയാണ് പ്രിയങ്ക ബാനര്‍ജി സംവിധാനം ചെയ്ത 'ദേവി' എന്ന ഷോര്‍ട്ട്ഫിലിം. ബോളിവുഡ് താരം കജോള്‍, ശ്രുതി ഹാസന്‍, നേഹ ധൂപിയ, നീന കുല്‍ക്കര്‍ണി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ കൊണ്ട് തന്നെ യൂട്യൂബില്‍ ശ്രദ്ധ നേടുകയാണ്.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സ്ത്രീകള്‍ ഒരുമിച്ച് ഒരു വീട്ടില്‍ താമസിക്കുന്നതും ഒരു പുതിയ താമസക്കാരി ആ വീട്ടിലേക്കെത്തുമ്പോള്‍ അവരെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്ന ചര്‍ച്ചയുമാണ് ഹൃസ്വ ചിത്രത്തിന്റെ പ്രമേയം. ജാതി,മതം, വിദ്യാഭ്യാസം,വസ്ത്രം, പ്രായം തുടങ്ങിയവയെല്ലാം വ്യത്യസ്തമാണെങ്കിലും എല്ലാവരും ഇരയായത് ഒരേ ക്രൂരതയ്ക്ക് തന്നെ. 13 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ആ ചെറിയ സമയം കൊണ്ട് രാജ്യത്തെ നടുക്കിയ പീഡനങ്ങളെയും സ്ത്രീകള്‍ നേരിടുന്ന അക്രമത്തെയുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നു.

സംവിധായിക തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന ഷോര്‍ട്ട്ഫിലിം പ്രേക്ഷകനെ പിടിച്ചിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട, എന്നാല്‍ ദേവി മുന്‍പ് റിലീസ് ചെയ്ത മറ്റൊരു ഹൃസ്വ ചിത്രത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഏഷ്യന്‍ അക്കാദമി ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ വിദ്യാര്‍ഥിയായ അഭിഷേക് റായ് ആണ് തന്റെ ഫോര്‍ എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് ദേവി എന്ന ആരോപണവുമായി രംഗത്തെത്തിയത്. ഒരു വര്‍ഷം മുന്‍പ് യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രമേയം ദേവിയുടെത് പോലെ തന്നെ ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ഒരുമിച്ച് ഒരുവീട്ടില്‍ താമസിക്കുന്നതും അവിടേക്ക് പുതിയ ഒരാള്‍ എത്തുന്നതുമായിരുന്നു. കത്വ പീഡന കേസ് മുന്‍നിര്‍ത്തിയായിരുന്നു ഫോര്‍ ഒരുക്കിയത്. ഫോര്‍ വളരെ ചെറിയ ബഡ്ജറ്റില്‍ പരിമിതിയ്ക്കുള്ളില്‍ നിര്‍മിച്ച ചിത്രമായിരുന്നു ഫോര്‍ എങ്കില്‍ അതിന്റെ വലിയ വളരെ പ്രൊഫഷണലായി നിര്‍മിച്ച പതിപ്പാണ് ദേവിയെന്ന് രണ്ട് ചിത്രവും കാണുന്നവര്‍ക്ക് മനസിലാകും.ഫോര്‍ മൂന്ന് ഇരകളുടെ കഥ പറയുമ്പോള്‍ ദേവി് ഒന്‍പതോളം പേരുടെ കഥ പറയുന്നു.

കോപ്പിയടി ആരോപണത്തോട് ദേവി അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രമേയത്തില്‍ സാമ്യമുണ്ടെങ്കിലും കാണേണ്ട ശക്തമായ ഒരു ചോദ്യം സമൂഹത്തോട് ഉയര്‍ത്തുന്ന ചിത്രം തന്നെയാണ് 'ദേവി'.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT