Entertainment

സ്വവര്‍ഗാനുരാഗിയായി സാന്റാ; നോര്‍വീജിയന്‍ പരസ്യം വൈറലാകുന്നു

നോര്‍വീജിയന്‍ പോസ്റ്റല്‍ സര്‍വീസ് കമ്പനിയായ 'പോസ്റ്റന്‍' പുറത്ത് വിട്ട ക്രിസ്മസ് സ്‌പെഷ്യല്‍ പരസ്യം സോഷ്യല്‍ മീഡിയയില്‍ ആകെ ട്രെന്‍ഡിംഗാണ്. ക്രിസ്മസിന് ഗിഫ്റ്റുകളുമായി വരുന്ന സാന്റാക്ലോസ് തന്റെ പങ്കാളിയെ കണ്ടെത്തുന്നതായിട്ടാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. നോര്‍വേ സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് 'പോസ്റ്റന്‍' പരസ്യം തയ്യാറാക്കിയിരിക്കുന്നത്.

പരസ്യം തുടങ്ങുന്നത് ഹാരി ക്രിസ്മസ് രാത്രി ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് വരുമ്പോള്‍ ക്രിസ്മസ് സമ്മാനം സ്വീകരണ മുറിയിലെ മേശയില്‍ വെക്കുന്ന സാന്റയെ കാണുന്നതോടെയാണ്. ഹാരിയെ കണ്ടതും വീട്ടിലെ ചിമ്മിനി വഴി സാന്റാ മുങ്ങിക്കളയുന്നു. പിന്നീടുള്ള എല്ലാ വര്‍ഷവും സാന്റാക്ലോസ് ഹാരിയെ കാണാന്‍ വരുന്നതും, അവസാനം ഒരു ക്രിസ്മസ് രാത്രി സാന്റാക്ലോസിന് പകരം ക്രിസ്മസ് ഗിഫ്റ്റുമായി വരുന്നത് 'പോസ്റ്റന്‍' പോസ്റ്റല്‍ സര്‍വീസില്‍ നിന്നുമാണ്. ആ ക്രിസ്മസിന് സാന്താക്ലോസ് തന്റെ പണി പോസ്റ്റനെ ഏല്‍പ്പിക്കുന്നതായും പരസ്യത്തില്‍ കാണിക്കുന്നു. 'എനിക്ക് നിന്റെ കൂടെ ആയിരിക്കാനാണ് പോസ്റ്റനെ ഡെലിവറി ഏല്‍പിച്ചത്' എന്ന് പറഞ്ഞ് ആ ക്രിസ്മസ് രാത്രി സാന്റാക്ലോസ് ഹാരിയുടെ കൂടെ ചിലവഴിക്കുന്നിടത്ത് പരസ്യം അവസാനിക്കുന്നു.

'വെന്‍ ഹാരി മെറ്റ് സാലി' എന്ന സിനിമയുടെ ടൈറ്റിലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'വെന്‍ ഹാരി മെറ്റ് സാന്റാ' എന്ന പേരില്‍ പരസ്യം പുറത്തിറക്കിയിരിക്കുന്നത്. സ്വര്‍ഗാനുരാഗിയായി സാന്റാക്ലോസിനെ അവതരിപ്പിച്ച പരസ്യം ഇരുകയ്യും നീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്. ഫെയറി ടെയ്ലുകളില്‍ സന്തോഷവാനായി മാത്രം ഓടി നടക്കുന്ന സാന്റാക്ലോസിന്റെ പ്രണയവും കാത്തിരിപ്പും കാണിച്ചത് വഴി പരസ്യചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കുവാനും പോസ്റ്റന് കഴിഞ്ഞു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT