Entertainment

ബൈസെക്ഷ്വല്‍ ഡിറ്റക്റ്റീവായി വിദേശ ചിത്രത്തില്‍ സമാന്ത; സംവിധാനം ബാഫ്റ്റ ജേതാവ്

'ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ'് എന്ന പുസ്തകത്തെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഡിറ്റക്ടീവ് ഏജന്‍സി നടത്തുന്ന തമിഴ് വംശജയായ അനു എന്ന യുവതിയായി സമാന്ത വേഷമിടുന്നു. ബൈസെക്ഷ്വല്‍ ആയ കഥാപാത്രത്തെയാണ് സമാന്ത അവതരിപ്പിക്കുന്നത്. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സമാന്ത വാര്‍ത്ത പങ്കുവെച്ചത്. 'ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്' എന്ന് തന്നെയാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതും.

'ഒരു പുതിയ ലോകം, അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണ്' സമാന്ത ട്വിറ്ററില്‍ കുറിച്ചു. സംവിധായകന്‍ ഫിലിപ്പ് ജോണിനോടുള്ള നന്ദിയും കുറിപ്പിലുണ്ട്. ഇന്ത്യന്‍ എഴുത്തുകാരന്‍ തിമേരി. എന്‍. മുരാരിയുടെ 2004ല്‍ പുറത്തിറങ്ങിയ നോവലാണ് ദ അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ്.

പകുതി വെല്‍ഷും പകുതി ഇന്ത്യനുമായ ഒരാള്‍ തന്റെ കാണാതായ അച്ഛനെ അന്വേഷിച്ചുള്ള യാത്രയാണ് സിനിമയുടെ പ്രമേയം. ഡിറ്റക്റ്റീവ് ഏജന്‍സി നടത്തുന്ന സമാന്ത അയാളുടെ അച്ഛനെ കണ്ടെത്തുന്നതില്‍ സഹായിക്കുന്നു. സിംഗപ്പൂരിലെ മാജിക് അവര്‍ ഫിലിംസിന്റെ സമീര്‍ സര്‍ക്കാരാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. നേരത്തെ ഡൗണ്‍ടൗണ്‍ ആബിയും ദ ഗുഡ് കര്‍മ്മ ഹോസ്പിറ്റലും സംവിധാനം ചെയ്ത ബാഫ്റ്റ ജേതാവായ വെല്‍ഷ് സംവിധായകന്‍ ഫിലിപ്പ് ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുനിത ടാറ്റിയുടെ ഗുരു ഫിലിംസാണ് അറേഞ്ച്‌മെന്റ്‌സ് ഓഫ് ലവ് നിര്‍മ്മിക്കുന്നത്. നേരത്തെ സമാന്തയ്ക്കൊപ്പം ഓഹ് ബേബിയില്‍ സുനിത പ്രവര്‍ത്തിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT