എന്ത് എഴുതി വച്ചാലും അത് അത് പോലെ ഏല്‍പ്പിക്കാനാകുന്ന നടനാണ് മോഹന്‍ലാല്‍
കാലാപാനിയുടെ വിഷ്വലിന്റെ മുഴുവന്‍ ക്രെഡിറ്റും അവകാശപ്പെട്ടത് സാബു സിറിലിനെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ദ ക്യൂ വീഡിയോ ഇന്റര്‍വ്യൂ സീരീസായ മാസ്റ്റര്‍ സ്‌ട്രോക്ക് രണ്ടാം ഭാഗത്തിലാണ് പ്രിയന്‍ കാലാപാനിയെക്കുറിച്ച് സംസാരിച്ചത്.
ഒരു അഡ്ജസ്റ്റ്‌മെന്റും വേണ്ടാ എന്നാണ് ഓരോ രംഗത്തിലും ലാല്‍ പറഞ്ഞത്.പ്രിയദര്‍ശന്‍
കാലാപാനിയിലെ കാലഘട്ടം റിക്രിയേറ്റ് ചെയ്തതില്‍ അതിന്റെ ഡീറ്റെയിലിംഗില്‍ ഫുള്‍ ക്രെഡിറ്റും സാബു സിറിലിനാണ്. ഛായാഗ്രാഹകന്‍ സന്തോഷ് ശിവനും കലാ സംവിധായകന്‍ സാബു സിറിലും എനിക്ക് പിന്നിലെ നെടുംതൂണുകളായിരുന്നു. അതിനൊപ്പം എന്തും ചെയ്യാം, എവിടെയും ചാടാം എന്ന പകരംവയ്ക്കാനില്ലാത്ത ആത്മസമര്‍പ്പണവുമായി മോഹന്‍ലാലും. മോഹന്‍ലാലിന്റെ ഗോവര്‍ധന്‍ അമരീഷ് പുരിയുടെ ഷൂ നക്കുന്ന രംഗം അത് ഒറിജിനലായി ചിത്രീകരിച്ചതാണ്. ആ സീന്‍ എടുത്തുകഴിഞ്ഞപ്പോള്‍ അമരീഷ് പുരി ലാലിനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ലോകത്ത് ഒരു നടന്‍ ഇത് പോലെ ചെയ്യില്ലെന്ന് അമരീഷ് പുരി ലാലിനോട് പറഞ്ഞു. ഒരു അഡ്ജസ്റ്റ്‌മെന്റും വേണ്ടാ എന്നാണ് ഓരോ രംഗത്തിലും ലാല്‍ പറഞ്ഞത്.
എന്ത് എഴുതി വച്ചാലും അത് അത് പോലെ ഏല്‍പ്പിക്കാനാകുന്ന നടനാണ് മോഹന്‍ലാല്‍. ഒരു സീന്‍ എന്താണെന്ന് വച്ചാല്‍ അതിന് വേണ്ടി മെലിയണോ, തടിക്കണോ, താടി വളര്‍ത്തണോ എന്ത് വേണമെങ്കിലും ചെയ്യാന്‍ തയ്യാറായ ആളാണ് ലാല്‍.
ചിത്രീകരിച്ചതില്‍ ഏറ്റവും പ്രിയപ്പെട്ട ഗാനരംഗം ആറ്റിറമ്പിലെ കൊമ്പിലെ എന്നതാണ്. സിനിമ കണ്ടപ്പോള്‍ ഇങ്ങനെ സിനിമ ചെയ്യാനാകുമോ എന്ന് വിരണ്ടുപോയവയാണ് തകരയും ചാമരവും. അവിടുന്ന് ഭരതനെയാണ് ആദ്യം ഗുരുവായി മനസിലിരുത്തിയത്. പിന്നീട് ഭാരതിരാജയിലേക്കും മണിരത്‌നത്തിലേക്കും എത്തിയെന്ന് പ്രിയദര്‍ശന്‍. തന്നെക്കാള്‍ നന്നായി സിനിമ ചെയ്യുന്നവരില്‍ നിന്ന് പഠിക്കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്.