Entertainment

സൂര്യയുടെ എന്‍ ജി കെ ട്രെയിലറില്‍ ഇന്ത്യാവിഷന്‍ ചാനല്‍, കേരളാ പശ്ചാത്തലത്തെക്കുറിച്ചുള്ള സൂചന നല്‍കിയ അണിയറപ്രവര്‍ത്തകര്‍

THE CUE

സൂര്യയെ നായകനാക്കി ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെ എന്ന സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നന്ദഗോപാല്‍ കുമരന്‍ എന്ന സൂര്യയുടെ നായകകഥാപാത്രത്തിന്റെ ചുരുക്കപ്പേരും വിളിപ്പേരുമാണ് എന്‍ജികെ. രാഷ്ട്രീയ നേതാവായാണ് സൂര്യയുടെ കഥാപാത്രം. സിനിമയുടെ ട്രെയിലര്‍ ട്രെന്‍ഡിംഗ് ആയപ്പോള്‍ അവസാനഭാഗത്ത് മലയാളം വാര്‍ത്താ ചാനലുകളുടെ ദൃശ്യം കടന്നുവന്നതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.

മനോരമാ ന്യൂസ്, ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ചാനല്‍, സീ ടിവി, ജയാ ടിവി എന്നീ ചാനലുകളുടെ മൈക്കുകള്‍ക്ക് മുന്നില്‍ തൊഴുകൈയോടെ പൊട്ടിക്കരയുന്ന സൂര്യയുടെ സ്‌ക്രീന്‍ ഷോട്ടാണ് സിനിമയ്ക്ക് കേരളവുമായി എന്താണ് ബന്ധമെന്ന നിലയില്‍ ആദ്യം ചര്‍ച്ചയായത്. പിന്നീടുള്ള ചര്‍ച്ച നാല് വര്‍ഷം മുമ്പ് പ്രവര്‍ത്തനം അവസാനിപ്പിച്ച ഇന്ത്യാവിഷന്‍ ചാനല്‍ മൈക്ക് എങ്ങനെ എന്‍ജികെ ട്രെയിലര്‍ വന്നു എന്നതിനെ ചൊല്ലിയാണ്. പ്രവര്‍ത്തനം അവസാനിപ്പിച്ച ചാനലിനെ കുറിച്ച് അറിവില്ലാതെയാണോ അതോ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കഥയാണോ സിനിമയുടേതെന്ന നിലയ്ക്കാണ് സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ച. എന്‍ജികെയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് നല്‍കുന്ന വിശദീകരണം ഇങ്ങനെ.

സൂര്യയുടെ നന്ദഗോപാല്‍ കുമരന്‍ എന്ന കഥാപാത്രത്തിന് കേരളവുമായി ബന്ധമുണ്ട്. സിനിമയിലെ ഗാനരംഗം ഉള്‍പ്പെടെ ചിത്രീകരിച്ചത് കേരളത്തിലുമാണ്. നന്ദഗോപാലിന്റെ രാഷ്ട്രീയ പ്രവേശനവും അതിനുള്ള സാഹചര്യവും ചര്‍ച്ച ചെയ്യുന്നിടത്ത് കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങളും വരുന്നുണ്ട്. ഇന്ത്യാവിഷനും റിപ്പോര്‍ട്ടറും അങ്ങനെ വന്നതാണ്.
അണിയറപ്രവര്‍ത്തകരിലൊരാള്‍ 

റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ഡ്രീവാരിയര്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. ട്രെയ്‌ലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം യൂ ട്യൂബില്‍ മൂന്നര മില്യണ്‍ കാണികളെ സ്വന്തമാക്കി. സായ് പല്ലവി, രകുല്‍ പ്രീത് സിംഗ് എന്നിവരാണ് സൂര്യയുടെ നായികമാര്‍. രാകുല്‍ പ്രീത് നെഗറ്റീവ് ഷേഡുള്ള കഥാപാത്രമെന്നാണ് സൂചന.

ദേവരാജ്, പൊന്‍വണ്ണന്‍, ഇളവരസ് , വേലാ രാമമൂര്‍ത്തി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്കായി അണിനിരക്കുന്ന എന്‍ജികെ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. മെയ് 31 ന് ചിത്രം പുറത്തിറങ്ങും.

വിജയയുടെതായി അവസാനമെത്തിയ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനികളും രാഷ്ട്രീയ പശ്ചാത്തലമുള്ളതായിരുന്നു.കെവി ആനന്ദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന കാപ്പന്‍ എന്ന ചിത്രവും സൂര്യയുടെതായി പുറത്തുവരാനുണ്ട്. മോഹന്‍ലാലും ഈ ചിത്രത്തില്‍ പ്രധാന റോളിലുണ്ട്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT