Music

ഇതാ ടൊവിനോയുടെ വൈക്കം മുഹമ്മദ് ബഷീർ, പ്രണയദിനത്തിൽ ഏകാന്തതയുടെ മഹാതീരം, നീലവെളിച്ചം പുതിയ ​ഗാനം

"ഓരോ ഹൃദയത്തിലുമുണ്ട് ശവകുടീരം! ഓരോ ഹൃദയത്തിലുമുണ്ട് ശ്മശാനം! പ്രേമത്തിന്റെ ശവകുടീരം! പ്രേമത്തിന്റെ ശ്മശാനം"

വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന സിനിമയിലെ പുതിയ വീഡിയോ ​ഗാനം പുറത്തിറങ്ങി. ടൊവിനോ തോമസും റിമ കല്ലിങ്കലുമാണ് പ്രധാന വേഷങ്ങളിൽ.

എം എസ് ബാബുരാജ് പി ഭാസ്ക്കരൻ ടീമിന്റെ ഏകാന്തയെ തൊട്ടുണർത്തുന്ന " ഏകാന്തയുടെ മഹാതീരം...."എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. 1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേംനസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഈ സിനിമയിലെ ​ഗാനങ്ങളാണ് ബിജിബാൽ,റെക്സ് വിജയൻ എന്നിവരുടെ നേതൃത്വത്തിൽ പുനവരാവിഷ്കരിക്കപ്പെട്ടിരിക്കുന്നത്.

ഷ​ഹബാസ് അമനാണ് നീലവെളിച്ചം സിനിമക്കായ് ഏകാന്തതയുടെ മഹാതീരം പാടിയിരിക്കുന്നത്. ഋഷികേശ് ഭാസ്കരനാണ് അഡീഷണൽ സ്ക്രീൻപ്ലേ. നീലവെളിച്ചത്തിലെ അനുരാ​ഗ മധുചഷകം എന്ന ​ഗാനം അമ്പത് ലക്ഷത്തിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. വിക്രം എന്ന സിനിമക്ക് ശേഷം ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റർ വി.സാജനാണ്.

പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന,കല- ജ്യോതിഷ് ശങ്കർ,മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. പി ആർ ഒ-എ എസ് ദിനേശ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT