Music

പൃഥ്വിയെയും ബിജു മേനോനെയും അറിയാത്ത നഞ്ചമ്മയുടെ പാട്ട്, വീണ്ടും ജേക്ക്‌സ് ബിജോയിയുടെ ഹിറ്റ് ഗാനം

THE CUE

ഫെബ്രുവരി ഏഴിന് തിയറ്ററുകളിലെത്തുന്ന അയ്യപ്പനും കോശിയും എന്ന സിനിമയ്ക്കായി ടൈറ്റില്‍ ട്രാക്ക് പാടുന്നത് അട്ടപ്പാടിയിലെ ഊരില്‍ നിന്നുള്ള നഞ്ചമ്മ. പുറത്തുവന്ന് ഒരു ദിവസത്തിനകം യൂട്യൂബ് ട്രെന്‍ഡിംഗിലുണ്ട് 'കലക്കാത്ത സന്ദനമേ' എന്ന് തുടങ്ങുന്ന പാട്ട്. അട്ടപ്പാടിയിലെ പരമ്പരാഗ ഊര് ഭാഷയിലും താളത്തിലുമാണ് ഗാനത്തിന്റെ അവതരണം. ജേക്ക്‌സ് ബിജോയ് ചിത്രത്തിനായി ആദിവാസി ഊരുകളില്‍ നിന്നെത്തിയവരെ പരമ്പരാഗത വാദ്യങ്ങള്‍ ഉപയോഗിച്ച് ചെയ്ത് പെര്‍ഫോം ചെയ്യിച്ചിട്ടുണ്ട്. നഞ്ചമ്മയുടെ തന്നെയാണ് വരികള്‍. സോംഗ് റെക്കോര്‍ഡിംഗ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അയ്യപ്പനും കോശിയും' രണ്ട് പേര്‍ക്കിടയിലെ ഈഗോ പ്രമേയമാക്കിയ സിനിമയാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും എസ് ഐ അയ്യപ്പന്‍ നായരായി ബിജു മേനോനും കഥാപാത്രങ്ങളാകുന്നു.

അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജുമേനോനും ഒന്നിക്കുന്ന ചിത്രവുമാണ് അയ്യപ്പനും കോശിയും. സംവിധായകന്‍ രഞ്ജിത്താണ് കോശിയുടെ കുര്യനായ അപ്പന്‍ ജോണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണം. മിയ, അനു മോഹന്‍, ഗൗരി നന്ദ, അന്ന രാജന്‍ തുടങ്ങിയവരാണ് നായികമാരായി എത്തുന്നത്. സിദ്ദിഖ്, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബുമോന്‍, ഷാജു ശ്രീധര്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. റഫീഖ് അഹമ്മദ് ഗാനരചന. ജേക്സ് ബിജോയ് തന്നെയാണ് പശ്ചാത്തല സംഗീതം. രഞ്ജന്‍ ഏബ്രഹാം എഡിറ്റിംഗ്. കലാ സംവിധാനം മോഹന്‍ദാസ്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും പി.എം ശശിധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT