Music

‘ഇംതിയാസ് മുനവര്‍’, ഒടുക്കമെത്തുന്ന ഫോണ്‍ കോളില്‍ സസ്‌പെന്‍സ് ഇട്ട് ഹൊറര്‍ ത്രില്ലര്‍ ഇഷ

THE CUE

സൂപ്പര്‍ഹിറ്റുകളൊരുക്കിയ ജോസ് തോമസ് സംവിധാനം ചെയ്യുന്ന ഇഷ മുമ്പ് ചെയ്ത സിനിമകളുടെ രീതിയില്‍ നിന്നുമുള്ള സംവിധായകന്റെ ചുവടുമാറ്റമാണ്. അഞ്ചാം പാതിര, ഫോറന്‍സിക് തുടങ്ങിയ ക്രൈം ത്രില്ലറുകള്‍ തുടര്‍ച്ചയായി തിയറ്ററുകളിലെത്തുമ്പോള്‍ ഹൊറര്‍ ട്രാക്കില്‍ ത്രില്ലറുമായെത്തുകയാണ് ജോസ് തോമസ്.

പാര്‍ട്ടി സോംഗ് സ്വഭാവത്തിലുള്ള ഓകെ ഗേള്‍ ജാസി ഗിഫ്റ്റും സയനോരയുമാണ് പാടിയിരിക്കുന്നത്. സിനിമയിലെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് ഓകെ ഗേള്‍ എന്ന് തുടങ്ങുന്ന പുതിയ ഗാനം. ഇംതിയാസ് മുനവര്‍ എന്ന കഥാപാത്രത്തിന്റെ ഫോണ്‍ കോളിലാണ് പാട്ട് അവസാനിക്കുന്നത്. വിഷ്വല്‍ ഡ്രീംസ് നിര്‍മ്മിക്കുന്ന സിനിമയുടെ തിരക്കഥയും ജോസ് തോമസ് ആണ്. കിഷോര്‍ സത്യയാണ് കേന്ദ്രകഥാപാത്രം. ബേബി അവനി, മാര്‍ഗരറ്റ് ആന്റണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

മാട്ടുപ്പെട്ടി മച്ചാന്‍, മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകളൊരുക്കിയ ജോസ് തോമസ് ബിജു മേനോന്‍ നായകനായ സ്വര്‍ണക്കടുവ ആണ് ഒടുവില്‍ സംവിധാനം ചെയ്തത്. സുകുമാര്‍ എം ദാമോദര്‍ ആണ് ക്യാമറ. വി സാജന്‍ എഡിറ്റിംഗ്.അശ്വിന്‍ ജോണ്‍സണ്‍ പശ്ചാത്തല സംഗീതവും ജോനാഥന്‍ ബ്രൂസ് സംഗീത സംവിധാനവും.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT