Music

‘കണക്കിന്റെ പുസ്തകത്തില്‍ മയില്‍പീലി’; പ്രണയം പറഞ്ഞ് ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലെ പുതിയ ഗാനം

‘കണക്കിന്റെ പുസ്തകത്തില്‍ മയില്‍പീലി’; പ്രണയം പറഞ്ഞ് ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലെ പുതിയ ഗാനം

THE CUE

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും ഒന്നിക്കുന്ന ഷൈജു അന്തിക്കാട് ചിത്രം 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. 'കണക്കിന്റെ പുസ്തകത്തില്‍ മയില്‍ പീലി' എന്ന് തുടങ്ങുന്ന ഗാനം സ്‌കൂള്‍ ലൈഫും കൂട്ടിക്കാലത്തെ ഓര്‍മ്മകളും പ്രണയവുമെല്ലാം പങ്കുവെക്കുന്നു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സച്ചിന്‍ ബാലുവാണ് ഈണം നല്‍കിയിരിക്കുന്നത്. കൃഷണനുണ്ണിയും സച്ചിന്‍ ബാലുവും ബിജിബാലിന്റെ മകന്‍ ദേവദത്തും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ഷഹബാസ് അമനും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് ആലപിച്ച 'സ്മരണകള്‍' എന്നുതുടങ്ങുന്ന ചിത്രത്തിലെ മറ്റൊരു ഗാനം ഇതിനോടകം യൂ ട്യൂബില്‍ ഒരുലക്ഷത്തിലധികം പ്രേക്ഷകര്‍ കണ്ടുകഴിഞ്ഞു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സച്ചില്‍ തന്നെയായിരുന്നു സംഗീതം ഒരുക്കിയത്. ഇവരെ കൂടാതെ വിജയ് യേശുദാസും മൃദുല വാര്യരും ചിത്രത്തിന് വേണ്ടി ഗാനം ആലപിക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, ശാന്തകുമാര്‍ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. എ ശാന്തകുമാര്‍ ആണ് തിരക്കഥ. അന്റോണിയോ മൈക്കിള്‍ ഛായാഗ്രഹണം. എഡിറ്റിംഗ് വി സാജന്‍. കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT