Malaikottai Vaaliban Malaikottai Vaaliban
Movie Review

മലൈക്കോട്ടൈ വാലിബൻ: ഭ്രമകല്പനയുടെ പരീക്ഷണവഴികൾ

ദൃശ്യങ്ങളിലേക്കുവരുമ്പോൾ ലോകസിനിമയിലെ മുന്തിയ റഫറന്സുകളുടെ ഒരു സമ്മേളനമാണ് ലിജോ പെല്ലിശ്ശേരി ഈ അടിസ്ഥാന കഥാലോകനിർമിതിക്കായി സന്നിവേശിപ്പിച്ചിരിക്കുന്നത്. കുറോസാവയുടെ വിഖ്യാതമായ സില്ലൌട്ടുകളും ടാറന്റിനോയുടെ റെട്രോ സ്റ്റയിൽ സൂമിങ്ങുമൊക്കെ ഗംഭീരമായി ഫ്രെയിമിൽ പുനരാവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും മലൈക്കോട്ടൈ വാലിബനിൽ ഏറ്റവും എടുത്തറിയുന്നത് അമേരിക്കൻ സംവിധായകനായ ടാർസം സിംഗിന്റെ ഫ്രെയിമുകളാണ്. Hero's journey എന്ന,ആക്ഷൻ സിനിമക്കും ഫാന്റസിക്കും ഒരുപോലെ അനുയോജ്യമായ എന്ന മാതൃകയിലേക്ക് ലിജോ പെല്ലിശ്ശേരിയും മധു നീലകണ്ഠനും ഈ ഘടകങ്ങളെയൊക്കെ ഗംഭീരമായി ചേർത്തുവെച്ചിട്ടുണ്ട്.

ഫാന്റസി സൃഷ്ടികൾ അതിന്റെ പ്രേക്ഷകരെ കൈപിടിച്ചു കൂടെകൂട്ടുന്നത് അതിലെ വിഭ്രമാത്മകത കൊണ്ടാണ്. കഥയുടെ ഉദ്ദേശം ലളിതമോ ദുർഗ്രാഹ്യമോ ആയിക്കൊള്ളട്ടെ. കൗതുകം തോന്നുമ്പോൾ തന്നെ അല്പം ഭയപ്പാടോടെ അകന്നുനിൽക്കാൻ തോന്നിപ്പിക്കുന്ന ഒരു ലോകത്തേക്കാണ് ആഖ്യാതാവ് പ്രേക്ഷകനെ കൊണ്ടുപോവുന്നത്. ചേർന്ന്നിൽക്കുമ്പോൾ തന്നെ പോരടിക്കുന്ന നിറങ്ങൾ,വിചിത്രസ്വാഭാവികളായ കഥാപാത്രങ്ങൾ താളമില്ലായ്മ താളമാക്കിയ പശ്ചാത്തലസംഗീതം. മീഡിയം മാറി വരുന്നതനുസരിച്ച് ഈ വിഭ്രമാത്മകത ആവിഷ്കരിക്കാനുള്ള ടൂളുകൾ നിരവധി. വളരെ ലളിതമായ ഒരു കഥാഗതി അവതരിപ്പിക്കുമ്പോഴും ലിജോ പെല്ലിശ്ശേരിയിലെ സംവിധായകൻ ഈ "ടൂളുകളെ" എല്ലാം മുതലെടുക്കുന്നുണ്ട്. ചിലത് പ്രേക്ഷകനെയും നിരീക്ഷകനെയും ഒരേപോലെ ഭ്രമിപ്പിക്കുന്നുണ്ട് ചിലതിന്റെ ചേർച്ചക്കുറവ് രണ്ടു കൂട്ടരെയും തെല്ലൊന്നു നിരാശപ്പെടുത്തുകയും ചെയ്തേക്കാം.

Malaikottai Vaaliban

പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരുടെ ഒരു കാലം. അതൊരു പക്ഷെ ഭൂതമാവാം ഭാവിയാകാം. ഊരുകൾക്കൊക്കെ കൗതുകമുണർത്തുന്ന പേരുകളുണ്ട് അവിടെ പല സ്വഭാവക്കാരായ ,അടിമത്തത്തിന്റെ പല അവസ്ഥയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്‌. വാലിബൻ അവരുടെ രക്ഷകനല്ല. രക്ഷകനെന്ന് തോന്നിപ്പിച്ച്, തന്റെ വിജയത്തിലൂടെ ചെറിയൊരു നേരത്തെ ഭ്രാന്തമായ സംതൃപ്തി നൽകി അയാളവിടെനിന്നു പോവും. പ്രണയത്തിലും അയാൾ അതുതന്നെയാണ് ചെയ്യുന്നത്. ഈ അടിസ്ഥാന കഥാപശ്ചാത്തലത്തിനും പ്രമുഖ കഥാപാത്രങ്ങൾക്കും ലിജോ പെല്ലിശ്ശേരി നൽകിയിരിക്കുന്ന പ്രത്യേകതകൾ കഥ പോലെ തന്നെ ഭ്രമിപ്പിക്കുന്നതാണ്. തെല്ലൊരു കുസൃതിയോടെ പോരാട്ടത്തിലിറങ്ങുന്ന, ഭക്ഷണപ്രിയനായ, മാതൃബിംബത്തിന്റെ മടിയിൽ കുഞ്ഞിനെപോലെ ശയിക്കുന്ന നായകൻറെ പ്രായം പോലും തർക്കവിഷയമാണ്‌. പ്രണയം നിരസിക്കുന്ന വാലിബനിൽ ലോകംകൊണ്ട ജേതാവിനെയല്ല പ്രണയത്തിൽ പകച്ചുപോവുന്ന കൗമാരക്കാരനെയാണ് കാണാൻ കഴിയുക. മോഹൻലാൽ എന്ന താരശരീരത്തിൽ നിന്നും കുറെയൊക്കെ ഇങ്ങനെ വാലിബനെ വേർപെടുത്താൻ ലിജോക്ക് കഴിഞ്ഞിട്ടുണ്ട്.

Malaikottai Vaaliban
പ്രേക്ഷകഅഭിപ്രായം രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ്. സ്വാഭാവികമാണത്. പ്രേക്ഷകനിലെ കൗതുകത്തെ കൂടെക്കൂട്ടുന്ന മുത്തശ്ശിക്കഥയുടെ ഇഫക്റ്റുള്ള ചേരുവകകളുണ്ട് . Informed, uninformed പ്രേക്ഷകരെ ഒരുപോലെ അകറ്റിനിർത്തുന്ന ചേർച്ചക്കുറവുകളുണ്ട്. പരീക്ഷണങ്ങൾക്ക് കയ്യടിച്ച്, ചേർച്ചക്കുറവുകളെ വിമർശിച്ച് ഒരു ചർച്ചാവേദിയിൽ നിലനിർത്തുക എന്നതാണന്നു തോന്നുന്നു വാലിബന്റെ കാര്യത്തിൽ അഭികാമ്യമായത്.
Malaikottai Vaaliban

ഒരു Elevated spaghetti western ശൈലിയുള്ള ഭൂമികയിലേക്കാണ് ലിജോ പെല്ലിശ്ശേരി വാലിബനെ ഇറക്കിവെക്കുന്നത് . ഡോളർ ട്രിലജി പോലെ വരണ്ടഭൂപ്രകൃതിയും മനുഷ്യരും ആദ്യാവസാനം ഒരേപോലെ നിലനിൽക്കുന്ന ലോകമല്ല വാലിബന്റെ മറിച്ച് Dune പോലെ Star wars പോലെ കഥ പുരോഗമിക്കുന്നതിനുസരിച്ച് പുതിയ വ്യത്യസ്തമായ ലോകങ്ങളും മനുഷ്യരും അവതരിപ്പിക്കപ്പെടുകയും അതെ സമയം മരുഭൂമിയും വരൾച്ചയുംപോലെയുള്ള ബിംബങ്ങളെ പൊതുവായി നിലനിർത്തുകയും ചെയ്യുന്ന രീതിയിലാണ് വാലിബന്റെ ലോകനിർമിതി.

ദൃശ്യങ്ങളിലേക്കുവരുമ്പോൾ ലോകസിനിമയിലെ മുന്തിയ റഫറന്സുകളുടെ ഒരു സമ്മേളനമാണ് ലിജോ പെല്ലിശ്ശേരി ഈ അടിസ്ഥാന കഥാലോകനിർമിതിക്കായി സന്നിവേശിപ്പിച്ചിരിക്കുന്നത്. കുറോസാവയുടെ വിഖ്യാതമായ സില്ലൌട്ടുകളും ടാറന്റിനോയുടെ റെട്രോ സ്റ്റയിൽ സൂമിങ്ങുമൊക്കെ ഗംഭീരമായി ഫ്രെയിമിൽ പുനരാവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും മലൈക്കോട്ടൈ വാലിബനിൽ ഏറ്റവും എടുത്തറിയുന്നത് അമേരിക്കൻ സംവിധായകനായ ടാർസം സിംഗിന്റെ ഫ്രെയിമുകളാണ്. നിറങ്ങളും രൂപങ്ങളും പരസ്പരം ഇഴുകിചേരുന്ന ക്ലാസിക് ശൈലിയേക്കാൾ Juxtapose ചെയ്യപ്പെട്ട കടും നിറങ്ങളുടെ, വലിയ സംഘം മനുഷ്യരെക്കൊണ്ടും ആർട്ട് പ്രോപ്പുകളെക്കൊണ്ടും സൃഷ്ടിക്കുന്ന ജ്യാമിതീയരൂപങ്ങളുടെ ധാരാളിത്തമുള്ള ശൈലിയാണ് ടാർസം സിംഗിന്റേത്. Hero's journey എന്ന,ആക്ഷൻ സിനിമക്കും ഫാന്റസിക്കും ഒരുപോലെ അനുയോജ്യമായ എന്ന മാതൃകയിലേക്ക് ലിജോ പെല്ലിശ്ശേരിയും മധു നീലകണ്ഠനും ഈ ഘടകങ്ങളെയൊക്കെ ഗംഭീരമായി ചേർത്തുവെച്ചിട്ടുണ്ട്.

The Fall, Tarsem Singh

പക്ഷെ ഫാന്റസി ആയാലും ആക്ഷൻ ആയാലും മാതൃകകളിൽ സന്നിവേശിക്കപ്പെട്ട ഘടകങ്ങൾ കഥാഗതിക്കനുസരിച്ചു വളരേണ്ടതുണ്ട്, ഇഴപിരിഞ്ഞും അകന്നും അതൊരു പൊതുലക്ഷ്യത്തിലേക് നീങ്ങേണ്ടതുണ്ട് . ഇവിടെയാണ്‌ വാലിബൻ ചേർച്ചക്കുറവുകളുമായി മല്ലിടുന്നത്. നായകൻറെ യാത്ര എന്ന ബേസിക് ടെംപ്ലേറ്റ് പിന്തുടുന്ന ആക്ഷൻ സിനിമകൾ, അതിപ്പോൾ കമേഴ്സ്യൽ ശൈലിയിലുള്ള ജോണ് വിക്ക് ആയിക്കൊള്ളട്ടെ, ആർട്ട് ഹൗസ് ശൈലിയിലുള്ള Only god forgives ആയിക്കൊള്ളട്ടെ, ആഖ്യാനത്തിൽ പിന്തുടരുന്ന ചില അടിസ്ഥാന തത്വങ്ങളുണ്ട്. നായകൻറെ യാത്രക്കൊപ്പം തന്നെ അയാളുടെ കഥയും വളരുക എന്നതുതന്നെ പ്രധാനം. വാലിബനിൽ കഥാപാത്രത്തിന് വളർച്ചയുണ്ട്. പക്ഷെ അതിന്റെ സ്വാഭാവികതയെക്കെടുത്തുന്ന രീതിയിൽ താളംതെറ്റി പ്രതിഷ്ഠിച്ച പോലെ പൂർവകാല കഥകൾ വാച്യമായി, ജീവൻ നഷ്ടപ്പെട്ടാണ് കഥാഗതിയിൽ പ്രത്യക്ഷപ്പെടുന്നത്.

ഷേക്സ്പീരിയൻ ശൈലിയുള്ള പ്രധാന ക്രൈസിസിലേക്ക് സിനിമ എത്തുമ്പോൾ വളരെ വൈകിപ്പോയി എന്ന തോന്നലാണ് ഉണ്ടാവുക. മറ്റ് കഥാപാത്രങ്ങളെ കാര്യമായി വികസിപ്പിക്കാത്തതിനാൽ അവസാന ഘട്ടത്തിൽ അവരൊക്കെ വാലിബനുചുറ്റും ലക്ഷ്യമില്ലാതെ നിൽക്കുകയാണ്. സംഭാഷണ നിർമിതിയും അത് അവതരിപ്പിക്കപ്പെടുന്ന രീതിയും ഈ ചേർച്ചക്കുറവിനെ പരിഹരിക്കുന്നുമില്ല. സിനിമയുടെ "വോക്കൽ" ആത്മാവാകേണ്ടിയിരുന്ന ഹരീഷ് പേരടിയുടെ കഥാപാത്രമാണ് സംഭാഷണങ്ങളിലെ അപര്യാപ്തതയാൽ ഏറ്റവുമധികം ബാധിക്കപ്പെടുന്നത്.

Hero's journey എന്ന,ആക്ഷൻ സിനിമക്കും ഫാന്റസിക്കും ഒരുപോലെ അനുയോജ്യമായ എന്ന മാതൃകയിലേക്ക് ലിജോ പെല്ലിശ്ശേരിയും മധു നീലകണ്ഠനും ഈ ഘടകങ്ങളെയൊക്കെ ഗംഭീരമായി ചേർത്തുവെച്ചിട്ടുണ്ട്.
Malaikottai Vaaliban

എടുത്തുപറയണ്ട വിയോജിപ്പ്‌ ആക്ഷൻ രംഗങ്ങളോടാണ്. വളരെയേറെ ബുദ്ധിമുട്ടി,ക്രിയാത്മകമായി ആവിഷ്കരിച്ച ആക്ഷൻ സീക്വൻസുകളുണ്ട് വാലിബനിൽ. പക്ഷെ ഫാന്റസിയും ആക്ഷനും സമ്മേളിക്കുന്ന ഒരു സൃഷ്ടിയായതിനാൽ ആക്ഷൻ രംഗങ്ങൾക്ക് അതിന്റെതായ ഒരു ആത്മാവ് വേണ്ടിയിരുന്നു. യിമോ സാങ്ങിന്റെ ദി ഹീറോ ഇതിനു മികച്ച ഒരു ഉദാഹരണമായി തോന്നുന്നു. വൂക്സിയ ശൈലിയിലെ ചടുലമായ ആക്ഷൻ രംഗങ്ങളെ സിനിമയുടെ പതിഞ്ഞ താളത്തിന് അനുയോജ്യമായ ബിൽഡപ്പും എഡിറ്റിംഗ് patternഉം നൽകിയാണ്‌ " സിനിമയുടെ ആത്മാവിനോട് ചേർത്ത് നിർത്തുന്നത്. ഫ്രെയിമിൽ വരുന്നത് എത്ര അയാഥാർത്ഥമായ, സ്ലോമോഷൻ ആധിക്യമുള്ള സംഘട്ടനങ്ങൾ ആണെങ്കിലും കഥയുടെ ഒഴുക്കിനെ ദൃഢപ്പെടുത്തുന്ന രീതിയിലാണ് ഹീറോയിൽ ആക്ഷൻ രംഗങ്ങൾ സംഭവിക്കുന്നത്.

Malaikottai Vaaliban

ജോൺ വിക്ക് പോലെ കമേഴ്സ്യൽ ആക്ഷൻ സിനിമകൾ പോലും ഇപ്പോൾ ഇത്തരത്തിൽ പ്രത്യേകതയുള്ള ഒരു മാർഷ്യൽ ആർട്ടിനെ (ഗൺഫൂ) ആക്ഷൻ രംഗങ്ങളിൽ ആവർത്തിച്ചുപയോഗിച് ഒരു ശൈലി രജിസ്റ്റർ ചെയ്യുനുണ്ട്. ഫാന്റസി സ്വഭാവമുള്ള സിനിമക്ക് വളരെ മുതൽക്കൂട്ടാവുന്ന ഒരു ക്രിയാത്മക തീരുമാനമാണിത്. വാലിബാനിലെ ആക്ഷൻ രംഗങ്ങളിൽ പക്ഷെ സ്ലോ മോഷൻ ടെക്നിക് മാത്രമാണ് ഒരു പൊതുശൈലിയിൽ കാണാൻ കഴിയുക. ചേർച്ചക്കുറവ് ബാധിക്കുന്ന മറ്റൊരു മേഖല ചിത്രത്തിന്റെ സംഗീതമാണ്. ഗംഭീരമായ പാട്ടുകളും ബി ജി എം ട്രാക്കുകളുമുണ്ട് സിനിമയിൽ. പക്ഷെ ഇവ സന്നിവേശിപ്പിക്കപ്പെട്ട രീതി സിനിമയുടെ പലപ്പോഴും സീക്വൻസുകളുടെ വളർച്ചയിൽനിന്നും വേർപെട്ടുനിൽകുന്നപോലെയാണ് അനുഭവപ്പെട്ടത്.

Malaikottai Vaaliban

പ്രേക്ഷകഅഭിപ്രായം രണ്ടു വ്യത്യസ്ത ധ്രുവങ്ങളിലാണ്. സ്വാഭാവികമാണത്. പ്രേക്ഷകനിലെ കൗതുകത്തെ കൂടെക്കൂട്ടുന്ന മുത്തശ്ശിക്കഥയുടെ ഇഫക്റ്റുള്ള ചേരുവകകളുണ്ട് . Informed, uninformed പ്രേക്ഷകരെ ഒരുപോലെ അകറ്റിനിർത്തുന്ന ചേർച്ചക്കുറവുകളുണ്ട്. പരീക്ഷണങ്ങൾക്ക് കയ്യടിച്ച്, ചേർച്ചക്കുറവുകളെ വിമർശിച്ച് ഒരു ചർച്ചാവേദിയിൽ നിലനിർത്തുക എന്നതാണന്നു തോന്നുന്നു വാലിബന്റെ കാര്യത്തിൽ അഭികാമ്യമായത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT