Movie Exclusive

വിലക്കിനോട് ഷെയിന്‍ നിഗം ആദ്യമായി പ്രതികരിക്കുന്നു, എങ്ങനെ വിലക്കാന്‍ പറ്റും, ഞാന്‍ എന്റെ ജോലി ചെയ്യും

മനീഷ് നാരായണന്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കിനോട് ആദ്യമായി പ്രതികരിച്ച് ഷെയിന്‍ നിഗം. ദ ക്യു അഭിമുഖത്തിലാണ് ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം. തന്നെ വിലക്കിയതിന് പിന്നില്‍ വേറെന്തോ രാഷ്ട്രീയമുണ്ട്.

വെയില്‍ എന്ന സിനിമയുടെ ഷൂട്ട് തീര്‍ക്കാന്‍ രാത്രിയും പകലും സഹകരിച്ചിരുന്നു. ഇത് സംവിധായകന് അറിയാവുന്നതാണ്. എന്റെ ഏതെങ്കിലും സിനിമ ഇതുവരെ മുടങ്ങുകയോ പുറത്തിറങ്ങാതെ ഇരിക്കുകയോ ഉണ്ടായിട്ടില്ല. രാജിവ് രവിയാണ് എന്നെ കൊണ്ടുവരുന്നത്. ഷാജി എന്‍ കരുണ്‍, സൗബിന്‍ ഷാഹിര്‍,ദിലീഷ് പോത്തന്‍ എന്നിവരോട് ചോദിക്കാം അവരുടെ സിനിമയില്‍ ഞാന്‍ കാരണം എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന്.

ജോബി ജോര്‍ജിന്റെ നിര്‍മാണത്തിലുള്ള വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നുവെന്നും വിലക്കോ പ്രശ്‌നങ്ങളോ ഉണ്ടാകില്ലെന്ന് നിര്‍മാതാക്കളില്‍ ചിലര്‍ ഉറപ്പ് നല്‍കിയിരുന്നതായും ഷെയിന്‍ നിഗം.

'ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടനയിലെ ആന്റോ ജോസഫ്, സുബൈര്‍, സിയാദ് കോക്കര്‍ എന്നിവര്‍ പറഞ്ഞത് പ്രശ്നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതിനാലാണ് ഇതുവരെ സംസാരിക്കാതിരുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT