ആക്ഷന്‍ ഹീറോ ബിജുവില്‍ കഥാപാത്രത്തിന്റെ നിറം പറഞ്ഞ് അധിക്ഷേപിച്ചെന്ന വിമര്‍ശനത്തില്‍ മറുപടിയുമായി സംവിധായകന്‍ എബ്രിഡ് ഷൈന്‍. പൊലീസ് സ്റ്റേഷനില്‍ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രം പരാതി പറയാന്‍ എത്തുന്നതും എസ് ഐ ബിജു പരിഹസിക്കുന്നതുമായ രംഗത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദ ക്യു അഭിമുഖത്തില്‍ എബ്രിഡ് ഷൈനിന്റെ മറുപടി.
പൊലീസ് സ്റ്റേഷനില്‍ നേരിട്ട് കണ്ട പരാതിയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. ഓട്ടോക്കാരന്‍ അവരുടെ പുറകെ നടക്കുന്നുവെന്ന പരാതിയുമായി സ്ത്രീ എത്തിയത്. പരാതി മുഴുവനായി തെറി ചേര്‍ത്താണ് അവര്‍ പറഞ്ഞത്. അവരെ പുറത്തുനിര്‍ത്തി ഓട്ടോക്കാരനോട് മേശയില്‍ അടിച്ച് കൊണ്ട് ഇന്‍സ്‌പെക്ടര്‍ പറഞ്ഞ ഡയലോഗ് അതേ പടി സിനിമയില്‍ ഉപയോഗിച്ചതാണ്. നിന്നെ രണ്ട് കാര്യത്തിനാണ് അടിക്കേണ്ടത്, ഒന്ന് നീ ആ സ്ത്രീയുടെ പുറകെ നടന്നു, രണ്ട് ഇത് പോലൊരു സാധനത്തെ പ്രേമിച്ചു. ആ ടൈമിംഗ് ആണ് അന്ന് അവിടെ ഉണ്ടായിരുന്ന എന്നെ ചിരിപ്പിച്ചത്. ആ സ്ത്രീ വെളുത്ത ഒരാളായിരുന്നു. എന്നെ ചിരിപ്പിച്ചത് ടൈമിംഗും ഹ്യൂമര്‍ സെന്‍സുമായിരുന്നു. അല്ലാതെ അവരുടെ നിറമായിരുന്നില്ല.എബ്രിഡ് ഷൈന്‍
സംവിധായകന്‍ സിനിമയില്‍ കാസ്റ്റിംഗ് നടത്തിയപ്പോള്‍ സുഹൃത്ത് മഞ്ജുവിനെ കാസ്റ്റ് ചെയ്തു. അല്ലാതെ കഥാപാത്രത്തിന്റെ നിറം ഒന്നും മാനദണ്ഡമായിട്ടില്ല. സെന്‍സര്‍ പ്രശ്‌നമുള്ളപ്പോള്‍ തെറി ഉപയോഗിക്കാനാകില്ലല്ലോ. കാഴ്ച വരുമ്പോള്‍ ഒരു കറുത്ത സ്ത്രീയെ അധിക്ഷേപിക്കുന്നത് പോലെയാണ് പുറത്തുവന്നത്. തെറ്റാണ് എന്ന് ആളുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തെറ്റാണെന്ന് ഉള്‍ക്കൊള്ളുന്നു. അത്തരം രംഗങ്ങള്‍ വരാതിരിക്കാന്‍ ഇനി മുതല്‍ ഞാന്‍ ശ്രദ്ധിക്കും.
അതേ സമയം ആക്ഷന്‍ ഹീറോ ബിജുവില്‍ വില്ലന്‍മാരെ കറുത്ത ആളുകളാക്കി എന്നത് അനാവശ്യ വിമര്‍ശനമായിരുന്നു. കറുത്ത ആളുകളോട് എനിക്കെന്ത് വിരോധം. ഞാന്‍ കറുത്ത ആളല്ലേ, ഒരു സിനിമയില്‍ കാസ്റ്റിംഗ് നടത്തുന്ന അഭിനയിക്കാന്‍ വരുന്നവരുടെ പെര്‍ഫോര്‍മന്‍സ് നോക്കിയാണ് നിറം നോക്കിയല്ല. എബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജു വലിയ വിജയമായിരുന്നു. 1983 എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിച്ച ചിത്രവുമായിരുന്നു ആക്ഷന്‍ ഹീറോ ബിജു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം