ആദ്യമായി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന സിനിമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ളത് പ്രേം നസീറാണെണെന്ന് രഘുനാഥ് പലേരി. ദ ക്യൂ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് രഘുനാഥ് പലേരി ചലച്ചിത്ര യാത്രയെക്കുറിച്ച് വിശദീകരിക്കുന്നത്.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വാക്ക് ആദ്യം കേട്ടിരുന്നത് ജിജോ പുന്നൂസില്‍ നിന്നാണ്. കുട്ടിച്ചാത്തന്‍ എന്ന ചാത്തന്‍ സേവ, കുട്ടിച്ചാത്തന്‍ മഠം എന്നിങ്ങനെയൊക്കെയുണ്ടല്ലോ. അതിനകത്ത് കുട്ടിയെ കണ്ടെത്തിയത് എന്റെ സ്‌ക്രിപ്ടിലായിരുന്നു. അത് തന്നെയാണ് എന്നെ ആകര്‍ഷിച്ചത്.
ത്രിമാന സ്വഭാവത്തില്‍ എന്തൊക്കെ ഒബ്ജക്ടുകള്‍ വരണ്ടേതെന്ന് മുന്‍കൂട്ടി ആലോചിച്ചിരുന്നു. അത് കഥയില്‍ നിന്ന് തന്നെയാവണമെന്ന് ആലോചിച്ചാണ് ചെയ്തത്.