Entertainment

അടിപൊളി പാട്ടുകളുടെ കലാസദന്‍ ഉല്ലാസ്, മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍

THE CUE

ബിഗ് ബജറ്റ് പിരീഡ് ചിത്രമായ മാമാങ്കം പൂര്‍ത്തിയാക്കി മമ്മൂട്ടി രമേഷ് പിഷാരടി ചിത്രത്തില്‍ ജോയിന്‍ ചെയ്തു. പഞ്ചവര്‍ണ്ണത്തത്ത എന്ന സിനിമയ്ക്ക് ശേഷം രമേഷ് പിഷാരടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വന്‍ ക്ലീന്‍ എന്റര്‍ടെയിനറെന്ന് സംവിധായകന്‍ പറയുന്നു.

ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടിയെത്തുന്നത്. ക്ലീന്‍ ഷേവില്‍ മുടി നീട്ടി വളര്‍ത്തിയാണ് മമ്മൂട്ടി കഥാപാത്രം എന്നാണ് ഫസ്റ്റ് ലുക്കില്‍ നിന്ന് വ്യക്തമാകുന്നത്.

കൊച്ചി ഹയാത്ത് ഇന്റര്‍നാഷനലില്‍ പൂജയും സ്വിച്ചോണും നടന്നു. പുതുമുഖം വന്ദിതയാണ് നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന സിനിമയില്‍ മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാര്‍ ,ധര്‍മജന്‍ ബോള്‍ഗാട്ടി ,ഹരീഷ് കണാരന്‍ , മനോജ് .കെ .ജയന്‍ ,സുരേഷ് കൃഷ്ണ ,മണിയന്‍ പിള്ള രാജു , ,കുഞ്ചന്‍ ,അശോകന്‍ ,സുനില്‍ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു .

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിീഗും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് . ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വ്വന്റെ നിര്‍മാണം ശ്രീലക്ഷ്മി ,ശങ്കര്‍ രാജ് ,സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT