Filmy Features

ഡോക്യുഫിക്ഷനല്ല, ലൈവ് ഒരു സോഷ്യോ ത്രില്ലര്‍ : വി കെ പ്രകാശ് അഭിമുഖം

മാധ്യമ സ്വാതന്ത്ര്യം മനുഷ്യന്റെ ജീവിതത്തിലേക്കുള്ള കടന്നുകയറ്റമായി പലപ്പോഴും മാറുന്നുവെന്ന ചര്‍ച്ചകള്‍ വളരെ പ്രസക്തമായി നടക്കുന്ന സമയമാണിത്. സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള വാര്‍ത്തകളില്‍ ക്ലിക്ക് ബെയ്റ്റുകളും സെന്‍സേഷണലൈസേഷനും മാധ്യമധര്‍മ്മത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തില്‍ നടക്കുന്നുണ്ടെന്ന് പലപ്പോഴും വിമര്‍ശനമുയരാറുണ്ട്. അത്തരത്തില്‍ മാധ്യമങ്ങളും അവരുടെ വ്യക്തിജീവിതത്തിലേക്കുള്ള കടന്നു കയറ്റവുമെല്ലാം പ്രമേയമാക്കി വി.കെ പ്രകാശ് സംവിധാനം ചെയുന്ന ചിത്രമാണ് 'ലൈവ്' . എസ്. സുരേഷ്ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ്, പ്രിയ പ്രകാശ് വാര്യര്‍, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മാധ്യമങ്ങള്‍ പലപ്പോഴും പേഴ്സണല്‍ ലൈഫിലേക്ക് കടന്നു കയറുന്നതും മാധ്യമവിചാരണ നടത്തുന്നതും നമ്മള്‍ കാണാറുണ്ട്, ഈ സിനിമയുടെ ട്രെയ്‌ലറിലും അത്തരത്തിലുള്ള രംഗങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്?

ഇപ്പോള്‍ മാധ്യമങ്ങള്‍ നമ്മുടെ പേഴ്സണല്‍ സ്‌പേസിലേക്ക് കയറുന്ന ഒരു പുതിയ സ്വഭാവം കണ്ടുവരികയാണ്. പണ്ട് വാര്‍ത്തകള്‍ക്ക് സമയം കുറവായിരുന്നു പക്ഷെ ഇന്ന് സമയം കൂടുതലാണ് അതുകൊണ്ടായിരിക്കാം. ഇപ്പോള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടിയിരിക്കുന്നു. കാരണം വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ ഡിമാന്‍ഡിങ് നീഡ് ആണ്. മീഡിയ ഇപ്പോള്‍ ഒരു കോംപറ്റേറ്റിവ് ഫീല്‍ഡ് ആയി മാറിയിരിക്കുന്നു.

അപ്പോള്‍ അതെല്ലാം പ്രശ്‌നത്തിന്റെ ഭാഗമാണ് അപ്പോള്‍ അത് ജനറലൈസ് ചെയ്തത് കാണിക്കാതെ പോയ്ന്റ്ഔട്ട് ചെയ്ത് കാണിക്കാനാണ് ശ്രമിക്കുന്നത്.

മാധ്യമപ്രവര്‍ത്തനം എപ്പോഴും റേറ്റിംഗിന് വേണ്ടിയുള്ള വളച്ചൊടിക്കലുകള്‍ ആണെന്നുള്ള പൊതുധാരണ ഇവിടെയുണ്ട്. മലയാളത്തില്‍ വന്ന പല സിനിമകളും അത് പിന്തുടരുന്നതുമാണ്. ലൈവ് എങ്ങനെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് ?

മീഡിയയുടെ പോസിറ്റീവ്‌സും നെഗറ്റീവ്‌സും ഈ സിനിമ കാണിക്കുന്നുണ്ട്. ഈ സിനിമ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട രീതിയില്‍ പറയുന്ന സിനിമയാണ് അല്ലാതെ ജനറലൈസ് ചെയുന്ന സിനിമയല്ല. പക്ഷെ നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്ന ഒരുപാട് കഥാതന്തുക്കള്‍ ഉള്ള സിനിമയാണ്. എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന സിനിമയാണ്. ഇതൊരു ഡോക്യൂ ഫിക്ഷന്‍ സിനിമയല്ല മറിച്ച് ഒരു സോഷ്യോ ത്രില്ലര്‍ സിനിമയാണ്. കാരണം ഒരു സോഷ്യല്‍ ഇഷ്യൂവിനെ ത്രില്ലര്‍ മോഡിലാണ് എടുത്തിരിക്കുന്നത്.

മംമ്ത മോഹന്‍ദാസ്, പ്രിയ, സൗബിന്‍, ഷൈന്‍ ടോം... വലിയ ഒരു താരനിരയണ് ചിത്രത്തില്‍... കാസ്റ്റിങ്ങിനെക്കുറിച്ച് പറയുകയാണെങ്കില്‍

ഈ സിനിമയിലേത് ഒരു ആന്റി ടാബു കാസ്റ്റിംഗ് ആണെന്ന് വേണമെങ്കില്‍ പറയാം. കാരണം പ്രിയ ആയാലും ഷൈന്‍ ആയാലും സൗബിന്‍ ആയാലും ഇതുവരെ കണ്ട ക്യാരക്ടേഴ്സില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ആണ്. ഇപ്പോള്‍ പ്രിയയുടെ ക്യാരക്ടര്‍ ആണെങ്കില്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമാണ്. അത് ഇപ്പോള്‍ പോസ്റ്ററില്‍ നിന്നും, ട്രെയ്ലര്‍ നിന്നും എല്ലാം മനസ്സിലാക്കാന്‍ സാധിക്കും. കഥാപാത്രത്തിന്റെ സ്വഭാവം കൊണ്ടാണ് ഇങ്ങനെ ഒരു കാസ്റ്റിംഗില്‍ എത്തപെട്ടത്.

സ്ത്രീകളെ ഫോക്കസ് ചെയ്തു വരുന്ന ഒരു ന്യൂസ് ആണെങ്കില്‍ അതിന് എപ്പോഴും ഓവര്‍ സെന്‍സേഷണലിസം മീഡിയ കൊടുക്കാറുണ്ട്, അതിനെ ഏതു രീതിയിലാണ് ഈ സിനിമ തുറന്നു കാട്ടുന്നത് ?

അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന സിനിമയാണ്. കാരണം ജന്റര്‍ ബയാസ്ഡ് പ്രശ്‌നം ആര്‍ക്കും വരാം. പക്ഷേ ഇതില്‍ സ്ത്രീകളെ ചുറ്റിപ്പറ്റിയാണ്. സ്ത്രീകള്‍ എങ്ങനെയാണ് ബാധിക്കപ്പെടുന്നത്. അവര്‍ എങ്ങനെ അതിനെതിരെ പ്രതികരിക്കുന്നു എന്നെല്ലാം സിനിമയില്‍ പറയുന്നുണ്ട്.

പല തരത്തില്‍ പല ഭാഷകളില്‍ ഉള്ള ചിത്രങ്ങളും പരസ്യവും വെബ്‌സീരീസുമെല്ലാം ചെയ്ത ആളാണ് വി.കെ പ്രകാശ്. ഇത്രയും വ്യത്യസ്തമായ കരിയറുള്ള മറ്റൊരു സംവിധായകന്‍ മലയാളത്തില്‍ ഉണ്ടാവില്ല. ഓരോ വര്‍ക്കിനെയും അതിനെയെല്ലാം എങ്ങനെയാണ് ഡിഫറെന്‍ഷ്യേറ്റ് ചെയുന്നത് ?

ഓരോ സിനിമയും ഓരോ എക്‌സ്പീരിയന്‍സ് പകര്‍ന്ന് തരുന്നതാണ്. ഞാന്‍ കണ്ട, ഞാന്‍ എന്‌ജോയ് ചെയ്ത അതെ ഴോണറുകളില്‍ ഉള്ള സിനിമകള്‍ ചെയ്ത് നോക്കുക എന്നതാണ് ഞാന്‍ ചെയുന്നത് . അത് നമുക്ക് പഠിക്കാനുള്ള ഒരു അവസരം കൂടിയാണ്. കൂടാതെ എനിക്ക് പല ഴോണേഴ്സ് ചെയ്യാന്‍ ഇഷ്ടമാണ്. നമുക്ക് ഉണ്ടാവുന്ന ഡിഫറന്‍സും വേരിയേഷന്‌സും അറിയാന്‍ പറ്റും.

പലസിനിമകളിലും ഒരേ സമയം പലകഥകള്‍ പറയുക എന്ന നരേറ്റീവ് ഉപയോഗിക്കാറുണ്ട്, പലപ്പോഴും കഥാപാത്രങ്ങളിലും പരിസരങ്ങളിലുമെല്ലാം റിയലിസ്റ്റിക് എലമെന്റ്‌സും ഉണ്ടാവും, എങ്ങനെയാണ് ഈ കോമ്പിനേഷനുകള്‍ ക്രാക്ക് ചെയ്യുന്നത് ?

അത് വന്നുചേരുന്നതാണ് അത് ഗുലുമാലായാലും, ട്രിവാന്‍ഡ്രം ലോഡ്ജ് ആയാലും അതെല്ലാം വന്ന് ചേരുന്നതാണ്. റൈറ്റേഴ്സിന്റെ കൈയ്യില്‍ നിന്ന് വന്നു ചേരുമ്പോള്‍ ഞാന്‍ അത് ആസ്വദിച്ചു ചെയ്യുന്നു. പിന്നെ കഥയില്‍ റിയലിസ്റ്റിക് എലമെന്റ്‌സ് വരുമ്പോള്‍ കഥയ്ക്ക് ചേര്‍ന്ന രീതിയില്‍ പറയുന്നുവെന്നേയുള്ളൂ.

പക്ഷെ റിയലിസത്തില്‍ നിന്ന് മാറി വ്യത്യസ്തമായി ഒരു എക്സ്സാജിറേഷന്‍ ചെയ്താണ് 3 കിങ്സും, ഗുലുമാലും ചെയ്തിരിക്കുന്നത്.

ഒരുത്തിക്ക് ശേഷം സുരേഷ് ബാബുവുമായി വീണ്ടും ഒന്നിക്കുന്ന സിനിമയാണ്, ഒരുത്തി ഒരു സ്ത്രീപക്ഷ സിനിമയായിരുന്നു, ലൈവ് അങ്ങനെയാണ് എന്ന് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നുണ്ട്.

സുരേഷിന്റെ കയ്യിലുള്ളത് കുറച്ച് കൂടി സമകാലിക പ്രസക്തിയുള്ള ജീവിതമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് . അതിന്റെ ലെയറുകള്‍ സുരേഷിന്റെ കഥകളില്‍ കാണും. കൂടാതെ ഒരുമിച്ച് കുടുതല്‍ വര്‍ക്ക് ചെയ്യുമ്പോള്‍ കെമിസ്ട്രി കൂടും. സ്ത്രീകളെ പറ്റി നമ്മള്‍ അറിയാത്തതായ ഒരുപാട് കഥകള്‍ ഉണ്ട്. അത് പുറത്ത് കൊണ്ടുവരുക എന്നത് കൂടിയാണ് 'ലൈവ്' എന്ന സിനിമ കൊണ്ടുള്ള ഉദ്ദേശ്യം. കൂടാതെ ഇത്തരത്തിലുള്ള കഥകള്‍ വന്നു ചേരുന്നത് കൂടിയാണ്. നമ്മള്‍ ശ്രമിക്കാതെ തന്നെ അവ നമ്മുടെയടുത്ത് എത്തിച്ചേരും

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT