Filmy Features

'ആദ്യം കാണുന്നത് അമ്മയെ അല്ലെ? ഇഷ്ടം കൊണ്ടിട്ടതാണ് ആ പേര്'; അമ്മയുടെ പേരിൽ, കയ്യക്ഷരത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസ്

അമ്മയുടെ പേരിൽ നിർമ്മാണക്കമ്പനി ആരംഭിച്ച് സുരാജ് വെഞ്ഞാറമൂട്. അമ്മയുടെ കൈപ്പടയിൽ എഴുതിയ ലോഗോയുമായി വിലാസിനി സിനിമാസ് വരുമ്പോൾ ആദ്യ ചിത്രമായി എക്സ്ട്രാ ഡീസന്റ് എന്ന ED. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആമിർ പള്ളിക്കൽ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഇ.ഡി ഒരു ത്രൂ ഔട്ട് ഫാമിലി സിനിമയാണെന്ന് സുരാജ് വെഞ്ഞാറമൂട് പറയുന്നു. ഫാമിലി സിനിമ വന്നിട്ട് കുറെ കാലമായി. കഥ കേട്ടപ്പോൾ അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി. എന്നാൽ പിന്നെ നമുക്ക് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. അങ്ങനെ ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് എക്സ്ട്രാ ഡീസന്റ് നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും സുരാജ് വെഞ്ഞാറമൂട് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

എന്താണ് വിലാസിനി സിനിമാസ്?

നല്ല സിനിമകൾ ചെയ്യുക, നല്ല എന്റർടൈൻമെന്റ് ഒരുക്കുക എന്നതാണ് വിലാസിനി സിനിമാസിന്റെ ഉദ്ദേശം. അമ്മയല്ലേ എല്ലാം. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ. ആദ്യം കാണുന്നത് അമ്മയെ അല്ലെ.. ഇഷ്ടം കൊണ്ട് ഇട്ടതാണ് ആ പേര്. ജനങ്ങളെ രസിപ്പിക്കുന്ന സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. ഒരു പ്രത്യേക ഴോണറിൽ ഉള്ള സിനിമയെന്നില്ല, എന്റെർറ്റൈനെർ ആയിരിക്കണം, അത്രയേ ഉള്ളൂ.

എന്തുകൊണ്ട് എക്സ്ട്രാ ഡീസന്റ് ആദ്യ ചിത്രമായി തിരഞ്ഞെടുത്തു?

എക്സ്ട്രാ ഡീസന്റ് എന്ന് കേൾക്കുമ്പോൾ ചിരി വരുന്നില്ലേ? അത് തന്നെയാണ് അതിന്റെ വിജയം. എക്സ്ട്രാ ഡീസന്റ് എന്നാണ് പടത്തിന്റെ പേര്. വർഷങ്ങൾക്ക് ശേഷം എന്നതിനെ, ആളുകൾ വിഎസ് എന്ന് വിളിക്കുന്നു, "വിഎസ് കണ്ടോ" എന്നാണ് സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽ എന്നതിനെ GAN എന്നാണ് വിളിക്കുന്നത്. അങ്ങനെ എക്സ്ട്രാ ഡീസെന്റിന്റെ ചുരുക്കെഴുത്താണ് ED. അതുകൊണ്ട് മാത്രമല്ല. കഥാപാത്രവും സിനിമയും ആവശ്യപ്പെടുന്ന ഒരു ടൈറ്റിൽ അതായത് കൊണ്ട് കൂടെയാണ്. ഞാൻ ഒരു ഐഡിയ കേട്ടു, എനിക്കത് ഫൺ ആയിട്ട് തോന്നി. എനിക്ക് ഹ്യൂമർ ചെയ്യുന്നത് വളരെ ഇഷ്ടമാണ്. ഇത് മുഴുനീള എന്റർടൈൻമെന്റ് സിനിമയാണ്.

വീണ്ടും കോമഡി കഥാപാത്രങ്ങളിലേക്ക് തിരിച്ചു പോവുകയാണോ?

കുറച്ച് കാലം എനിക്ക് കോമഡി കഥാപാത്രങ്ങൾ കിട്ടിയിരുന്നില്ല. ഞാൻ കുറെ കോമഡി കഥാപാത്രങ്ങൾ ചെയ്തിരുന്നു, വേറെ കഥാപാത്രങ്ങൾ കിട്ടിത്തുടങ്ങി സീരിയസ് കഥാപാത്രങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ, അതിലേക്ക് ആളുകൾ അപ്പ്രോച്ച് ചെയ്യാൻ തുടങ്ങി. അതിൽ നല്ലത് നോക്കി ചെയ്യുക എന്നതേ എന്നെ സംബന്ധിച്ചിടത്തോളം കഴിയു. അങ്ങനെ ഇരിക്കുമ്പോൾ കേട്ടതാണ്, 'ഗ്ർർർ', 'നടന്ന സംഭവം', 'തെക്ക് വടക്ക് ഒക്കെ'.

ഇ.ഡിയിലേക്ക് വന്നാൽ, ഇതൊരു ത്രൂ ഔട്ട് ഫാമിലി സിനിമയാണ്. അങ്ങനെയൊരു സിനിമ വന്നിട്ട് കുറെ കാലമായി. ഫാമിലിക്ക് അകത്തുള്ള ഇഷ്യൂസ് ആണ് സിനിമ പറയുന്നത്. അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി.

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായിക. ഗ്രേസ് ആന്റണി, വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്,

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT