Filmy Features

ദുൽഖറിന്റെ അത്ഭുത സിനിമ; 'കിംഗ് ഓഫ് കൊത്ത' ഒരു ചെറിയ മീനല്ല; ഷമ്മി തിലകൻ അഭിമുഖം

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ഈ വർഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ചിത്രത്തിൽ ഷമ്മി തിലകൻ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേക്ഷകർക്ക് ദുൽഖറിന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു അത്ഭുത സിനിമയാണ് കിങ് ഓഫ് കൊത്തയെന്ന് നടൻ ഷമ്മി തിലകൻ. എന്റെ ഭാഗവും പിന്നെ കുറച്ച് സീനുകളും മാത്രമേ കണ്ടിട്ടുള്ളൂ എങ്കിലും കണ്ടിടത്തോളം കിങ് ഓഫ് കൊത്ത രാജകീയമായി തന്നെ വരുമെന്നും ഒരു ചെറിയ മീനായിരിക്കില്ല സിനിമയെന്നും ഷമ്മി തിലകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അഭിലാഷ് ചെറിയ ക്ലാസ്സിൽ നിന്നല്ലല്ലോ

കൊത്ത രവി എന്ന കഥാപാത്രത്തെക്കുറിച്ച് ഒന്നും പറയാൻ കഴിയില്ല. അഭിലാഷ് ജോഷി നല്ലൊരു സംവിധായകനാണ്. കാരണം അദ്ദേഹം വന്നിരിക്കുന്നത് ഒരു ചെറിയ ക്ലാസിൽ നിന്നല്ലല്ലോ? ജോഷി സാറിന്റെ മകനല്ലേ? ആട് കിടന്നിടത്ത് പൂടെയെങ്കിലും കാണാതിരിക്കില്ലല്ലോ എന്ന ചൊല്ല് നമ്മൾ കേട്ടിട്ടില്ലേ അതിനൊക്കെയുള്ള നമ്പർ അങ്ങേരുടെ കയ്യിലുണ്ട്. അത് പാപ്പൻ സിനിമയിലൊക്കെ തെളിയിക്കപ്പെട്ടതാണ്. പാപ്പനിലൊക്കെ അഭിലാഷ് കോ-ഡയറക്ടർ എന്ന പോലെ തന്നെയായിരുന്നു സെറ്റിൽ.

വിട്ടുവീഴ്ചകളില്ലാത്ത ചിത്രം

സാധാരണ പടമല്ല കൊത്ത. ഒരു വലിയ പടമാണ്. വലിയൊരു സെറ്റ് തന്നെയായിരുന്നു കൊത്തയുടേത്. ഒരു സിറ്റി തന്നെ മൊത്തത്തിൽ സെറ്റിട്ടിരിക്കുകയാണ്. ഒട്ടും കോംപ്രമെെസ് ചെയ്യാതെയുള്ള സിനിമയാണിത്. ആ സെറ്റ് തന്നെ അതിന് ഏറ്റവും വലിയ തെളിവാണ്.

ചെറിയ മീനല്ല കൊത്ത

മുഴുവൻ സിനിമ ഞാൻ കണ്ടിട്ടില്ല. ഞാൻ എന്റെ ഭാ​ഗവും പിന്നെ കുറച്ച് സീനുകളും മാത്രമേ കണ്ടിട്ടുള്ളൂ. ആ കണ്ടിടത്തോളം ​കൊത്ത രാജകീയമായിട്ട് വരും. തീർച്ചയായിട്ടും പ്രേക്ഷകർക്ക് ദുൽഖറിന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കാവുന്ന ഒരു അത്ഭുത സിനിമ എന്ന് തന്നെ പറയാം, അങ്ങനെ ഒരു ചെറിയ മീനല്ല അത്.

റോ ഫയൽ കാണുമ്പോൾ തന്നെ ഫീലാണ്

ദുൽഖറർ അല്ലെങ്കിൽ തന്നെ ഒരു പാൻ ഇന്ത്യൻ ആക്ടറാണ്. അല്ലെങ്കിലും ദുൽഖർ മോശമായ ഒരു ആക്ടർ അല്ലല്ലോ? ഇതിന്റെ വിജയം വേണമെന്നുണ്ടോ അദ്ദേഹത്തിന്. ദുൽഖർ സൽമാൻ വളരെയധികം കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ് കിങ് ഓഫ് കൊത്ത. ഞാനില്ലാത്ത കുറച്ച് സീൻസ് ഒക്കെ ഞാൻ ഡബ്ബിങ്ങ് സമയത്ത് കണ്ടു. നിങ്ങളെപ്പോലെ തന്നെയാണെല്ലോ ഞാനും. ഞാനില്ലാത്ത ഒരു സീൻ കാണുമ്പോൾ നിങ്ങൾ കാണുന്നത് പോലെ തന്നെയാണെല്ലോ എനിക്കും. അങ്ങനെ കണ്ടപ്പോൾ എനിക്ക് ഓഹ് എന്ന് തോന്നിച്ച സീനുകളാണ് എല്ലാം.. റീ റെക്കോർഡിങ് ഒന്നും ചെയ്തിട്ടില്ല. വെറും റോയാണ് ഫെെനൽ എഡിറ്റ് പോലും കഴിഞ്ഞിട്ടില്ല ഡബ്ബിങ്ങ് എഡിറ്റിങ്ങ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. അതിൽ തന്നെ അത്രയും ഫീൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് സത്യമാണ്.

വിലായത്ത് ബുദ്ധയിലും മൂന്ന് ​ഗെറ്റപ്പുണ്ട്

വിലായത്ത് ബുദ്ധയിലും പ്രധാനപ്പെട്ട വേഷമാണ്. വിലായത്ത് ബുദ്ധയെക്കുറിച്ചുള്ള വിശദാംശങ്ങൾ പറയുക എന്നത് ബുദ്ധിമുട്ടാണ്. കൊത്തയിലെ കഥാപാത്രം പോലെയല്ലിത്. രണ്ട് മുന്ന് ​ഗെറ്റപ്പുണ്ട് ചിത്രത്തിൽ എനിക്ക്. അതുകൊണ്ട് തന്നെ മറ്റ് ഒരു വർക്കും ചെയ്യാൻ പറ്റാത്തൊരു അവസ്ഥയിലാണ്. ​എന്റെ കാൽഭാ​ഗം മാത്രമേ ചിത്രീകരിച്ചിട്ടുള്ളൂ. ​രാജുവും ഞാനുമായുള്ള കോംമ്പിനേഷൻ വളരെയധികമുണ്ട്. എന്റെ ഭാ​ഗം തന്നെ ഒരു പത്തിരുപത്തിയഞ്ച് ദിവസത്തിൽ അധികമുണ്ട്. രാജുവുമായുള്ള കോമ്പിനേഷൻ തന്നെ പത്ത് ദിവസത്തോളമുണ്ട്.

കൊത്ത എന്ന സ്ഥലം കേന്ദ്രീകരിച്ച് നടക്കുന്ന ഒരു ഗ്യാങ്സ്റ്റർ മാസ്സ് എന്റെർറ്റൈനെർ മൂവിയാണ് 'കിംഗ് ഓഫ് കൊത്ത'. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് എൻ ചന്ദ്രൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വെഫേറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. ചിത്രം ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ദുൽഖറിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT