ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുക്കൻ'. ഒരിടവേളയ്ക്ക് ശേഷം ശ്രീനിവാസൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നെഗറ്റീവ് റിവ്യൂസ് സിനിമയെ ചെറിയ രീതിയിലെങ്കിലും ബാധിക്കുമെന്നും കുറുക്കനെതിരെ നടന്ന ബുക്ക് മൈ ഷോ ആക്രമണം പ്ലാൻഡ് ആയിരുന്നെന്ന് സംവിധായകൻ ജയലാൽ ദിവാകരൻ. സിനിമ കണ്ടവരാരും കുറുക്കനെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും ജയലാൽ ദിവാകരൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.
അഭിപ്രായങ്ങൾ
സിനിമ കണ്ടവരെല്ലാം വളരെ ചിരിച്ചും രസിച്ചും ആണ് തിയറ്ററിൽ നിന്നും ഇറങ്ങുന്നത്. കണ്ടവരാരും തന്നെ കുറുക്കനെക്കുറിച്ച് നെഗറ്റീവ് അഭിപ്രായം പറഞ്ഞിട്ടില്ല. തിയറ്ററുകാരുടെ ഭാഗത്തു നിന്നും നല്ല റെസ്പോൺസ് ആണ് ലഭിക്കുന്നത്. അവരും നല്ല രീതിയിൽ കുറുക്കനെ സപ്പോർട്ട് ചെയ്യുന്നുണ്ട്.
നെഗറ്റീവ് റിവ്യൂസ്
റിവ്യൂസ് എല്ലാം കാണാറുണ്ട്. ഇപ്പൊ നെഗറ്റീവ് റിവ്യൂസിനാണല്ലോ മാർക്കറ്റ്, അതല്ലേ വിറ്റ് പോകുന്നത്. കച്ചവടം നടക്കണമെങ്കിൽ അവർക്ക് നെഗറ്റീവ് പറയണമല്ലോ. അതെല്ലാം അവരുടെ ബിസിനസ്സ് ആയി മാത്രമേ ഞാൻ കാണുന്നുള്ളൂ. നെഗറ്റീവ് റിവ്യൂസ് തീർച്ചയായും ചെറിയ രീതിയിലെങ്കിലും സിനിമയെ ബാധിക്കും. ചില വ്യക്തികളുടെ റിവ്യൂസ് മാത്രം നോക്കി തിയറ്ററിൽ പോകുന്ന ആളുകൾ ഉണ്ട് ഇപ്പോഴും, അതുകൊണ്ടു അവരുടെ കണ്ടെന്റിന് വ്യൂസും ഉണ്ട്. ഈ നെഗറ്റിവ് റിവ്യൂസിന് എതിരെ സിനിമ സംഘടന തന്നെ മുന്നോട്ട് വരണം.
ബുക്ക് മൈ ഷോ അറ്റാക്ക്
ഫസ്റ്റ് ഡേ സിനിമക്ക് നല്ല റിപ്പോർട്ടുകൾ ആയിരുന്നു വന്നത്. അതിനു ശേഷം ബുക്ക് മൈ ഷോ ആയാലും നെഗറ്റീവ് റിവ്യൂസ് ആയാലും അത് സിനിമയെ ബാധിച്ചു. ഒരു പ്ലാൻഡ് അറ്റാക്ക് തന്നെയായിരുന്നു സിനിമക്കെതിരെ നടന്നത്.
ആദ്യ ഡ്രാഫ്റ്റ്
ആദ്യം ശ്രീനിയേട്ടനോടാണ് കഥ പറയുന്നത്. ശ്രീനിയേട്ടൻ ചെയ്ത കള്ളസാക്ഷി പറഞ്ഞ കഥാപാത്രം വച്ചാണ് സിനിമ തുടങ്ങിയത് പിന്നെയാണ് വിനീതിന്റെ കഥാപാത്രത്തിലേക്ക് എത്തുന്നത്. അദ്ദേഹം ആണ് ഈ സിനിമ ഹ്യൂമർ ആയി പറയാമെന്ന് സജസ്റ്റ് ചെയ്യുന്നത്. ഷൈൻ ചെയ്ത കഥാപാത്രം ആണ് വിനീതിന് വച്ചിരുന്നത്. പക്ഷെ എപ്പോഴും ഷൈൻ നെഗറ്റീവ് ആയും വിനീത് നല്ലവനും ആയിയാണ് സിനിമകളിലെല്ലാം വന്നിരിക്കുന്നത്. അങ്ങനെയാണ് അതൊന്ന് തിരിച്ച് ചിന്തിച്ചാൽ നന്നായിരിക്കും എന്ന് ഞങ്ങൾക്ക് തോന്നി കഥാപാത്രങ്ങൾ അത്തരത്തിൽ മാറ്റി ഡിസൈൻ ചെയ്തത്. വിനീതിന്റെ കഥാപാത്രം ആദ്യം ചെറിയൊരു വന്നുപോകുന്ന ക്യാരക്ടർ മാത്രം ആയിരുന്നു. പക്ഷെ ഇങ്ങനെ മാറി ചിന്തിച്ചപ്പോൽ ആ കഥാപാത്രം ഡെവലപ്പ് ആകുകയും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന രീതിയിൽ ഹ്യൂമർ ആയി വരുകയും ചെയ്തു.
പ്രേക്ഷകരോട്
ഇനിയും ആലോചിച്ച് നിൽക്കരുത് കാരണം അടുത്തടുത്ത് സിനിമകൾ വന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അടുത്തുള്ള തിയറ്ററുകളിൽ ചെന്ന് മാത്രം കുറുക്കൻ കാണണം. ഓ ടി ടി ക്കായി ആരും കാത്തിരിക്കരുത് കാരണം ഓ ടി ടി യിലെത്താൻ ഇനിയും 40 - 45 ദിവസത്തിന് മുകളിലെത്തും. സിനിമ കണ്ടു സപ്പോർട്ട് ചെയ്യുക പ്രേക്ഷകരുടെ എല്ലാ അനുഗ്രഹവും ഉണ്ടാവണം.