Filmy Features

കല്യാണം കൺഫ്യൂഷൻ ട്വിസ്റ്റ് | മന്ദാകിനി - എ ഫൺ വെഡ്‌ഡിങ് എന്റർടൈനർ

രാഹുല്‍ ബാബു

നവാഗതനായ വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്ത് അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി എന്റർടൈനർ ചിത്രമാണ് മന്ദാകിനി. ഒരു കല്യാണ ദിവസത്തിൽ അൽത്താഫ് സലിം അവതരിപ്പിക്കുന്ന ആരോമലിന്റെ വോയിസ് ഓവറിലൂടെയാണ് മന്ദാകിനി ആരംഭിക്കുന്നത്. കഥാപാത്രങ്ങളെയും അവരുടെ ബന്ധങ്ങളെയും പരിചയപ്പെടുത്തികൊണ്ട് ചിത്രം മുൻപോട്ട് സഞ്ചരിക്കുമ്പോൾ ഒരു കമ്പ്ലീറ്റ് ഫൺ റൈഡ് ആയി ആണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ അവതരിപ്പിക്കുന്ന ആരോമലിന്റെയും അമ്പിളിയുടെയും വിവാഹവും തുടർന്ന് ആ രാത്രിയിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു കല്യാണ ദിവസം ഒരു വീട്ടിൽ അരങ്ങേറുന്ന സംഭവങ്ങളെ വളരെ റിലേറ്റബിൾ ആയ തമാശകളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നത്.

കഴിഞ്ഞ വാരം പുറത്തിറങ്ങിയ വിപിൻ ദാസ് ഒരുക്കിയ വെഡ്‌ഡിങ് എന്റർടൈനർ ചിത്രമായ ഗുരുവായൂരമ്പല നടയിലിൽ നിന്നേറെ വ്യത്യസ്തമായി ചെറിയ സ്കെയ്ലിൽ, അധികം കഥാപാത്രങ്ങളെ ആശ്രയിക്കാതെ, ഒരു കല്യാണ പശ്ചാത്തലവും വീടുമാണ് വിനോദ് ലീല മന്ദാകിനിയിൽ ഉപയോഗിച്ചിരിക്കുന്നത്. അധികം ലൗഡ് അല്ലാത്ത തമാശകളിൽ തീർത്തും ഒരു ഫീൽ ഫ്രീ വൈബിൽ ഉള്ള പടം വിനീത് തട്ടിൽ അടക്കമുള്ളവരുടെ മികച്ച കോമഡി ടൈമിങ്ങിലൂടെയാണ് പ്രേക്ഷകരെ പിടിച്ചിരുത്താൻ സഹായിക്കുന്നത്. കല്യാണ വീടുകളിൽ സ്ഥിരം കണ്ടു വരുന്ന വെപ്രാളങ്ങളും, ആശങ്കകളും മന്ദാകിനിയിൽ ചിരിയുണർത്തുന്നുണ്ട്. ആരോമലെന്ന നിഷ്‍കളങ്കനായ കഥാപാത്രത്തിലൂടെ തന്റേതായ ശൈലിയിൽ അൽത്താഫ് സലീമും സിനിമയിൽ ചിരി സൃഷ്ട്ടിക്കുന്നുണ്ട്. വിനീത് തട്ടിൽ - അൽത്താഫ് കോംബോ സിനിമയുടെ ആദ്യ പകുതിയിൽ നിരവധി തമാശയ്ക്ക് നേതൃത്വം നൽകുന്നുണ്ട്.

ചിത്രത്തിൽ ആരോമലിന്റെ അമ്മയായ രാജലക്ഷ്മിയെ അവതരിപ്പിച്ച സരിത കുക്കുവിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. ചിത്രത്തിലെ മറ്റു അഭിനേതാക്കളെ കഥയിലുടനീളം സംവിധായകൻ ചിരിപ്പിക്കാനായി ഉപയോഗിക്കുമ്പോൾ രാജലക്ഷ്മി അതിൽ നിന്നേറെ മാറി അല്പം സീരിയസ് ആയ കഥാപാത്രമാണ്. ഒരു പാവത്താൻ ആണ് ആരോമലെങ്കിൽ 'അമ്മ രാജലക്ഷ്മി തന്റേടിയായ, സ്വന്തമായി ഉറച്ചൊരു തീരുമാനമുള്ള ഒരമ്മയാണ്. ചിത്രത്തിലെ ഒരു നിർണായ ഘട്ടത്തിൽ കഥാഗതിയെ മാറ്റുന്ന തീരുമാനമുണ്ടാകുന്നതും രാജലക്ഷ്മിയിലൂടെയാണ്. ഒട്ടും മുഴച്ചു നില്കാതെ അത് സരിത കുക്കു മികച്ചതായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്ത്രീ കഥാപാത്രങ്ങൾക്ക് വളരെയേറെ പ്രാധാന്യവും മന്ദാകിനി നൽകുന്നുണ്ട്. ചിരിക്ക് ഒപ്പം തന്നെ ഒരല്പം മാസ്സും ഇവർക്കായി സംവിധായകൻ മാറ്റിവച്ചിട്ടുണ്ട്. അനാർക്കലി മരിക്കാർ അവതരിപ്പിച്ച അമ്പിളി എന്ന നായികാ കഥാപാത്രമുൾപ്പടെ ചിത്രത്തിലെ സ്ത്രീകൾ കഥാഗതിയിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നുണ്ട്.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT