Filmy Features

മമ്മൂട്ടി-മഞ്ജു വാര്യര്‍ കോമ്പിനേഷനിലെ ആദ്യ ഷോട്ട്, നിഗൂഡതകളുള്ള വൈദികന്‍: ജോഫിന്‍ ടി.ചാക്കോ അഭിമുഖം

മമ്മൂട്ടിയുടെ 2021ലെ ആദ്യ റിലീസായി എത്തുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് ആണ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രവുമാണ് ദ പ്രീസ്റ്റ്. സിനിമയുടെ കഥാരചന മുതല്‍ മമ്മൂട്ടിയായിരുന്നു മനസിലെന്ന് ജോഫിന്‍ ചാക്കോ ദ ക്യുവിനോട് പറഞ്ഞു.

സെന്‍സര്‍ വൈകി, വിജയ്‌ക്കൊപ്പം എത്താനിരുന്ന ടീസര്‍

പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ തിയറ്റര്‍ തുറന്നപ്പോള്‍ ആദ്യ സിനിമയായി എത്തിയ മാസ്റ്ററിന്റെ റിലീസ് ദിവസം ദ പ്രീസ്റ്റിന്റെ ടീസര്‍ റിലീസ് ചെയ്യണമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാന്‍ വൈകിയെന്നും ജോഫിന്‍ ചാക്കോ. അത് മാറ്റേണ്ടി വന്നുവെന്നും ജോഫിന്‍. ചിത്രത്തില്‍ വൈദികനായിട്ടാണ് മമ്മൂക്ക. അദ്ദേഹത്തോടൊപ്പം സഹചാരിയെപ്പോലെ ഒരു നായയുണ്ട്. ടീസറിലും ഈ നായയുടെ സീനുണ്ട്. മൃഗസംരക്ഷണവകുപ്പിന്റെയും സെന്‍സര്‍ ബോര്‍ഡിന്റെയും അനുമതി നമ്മള്‍ വിചാരിച്ച സമയത്ത് ലഭിച്ചില്ല. അല്ലെങ്കില്‍ മാസ്റ്ററിനൊപ്പം പ്രീസ്റ്റിന്റെ ടീസറും ഇറങ്ങിയേനെ.

കഥ എഴുതിയതുമുതല്‍ പ്രധാന കഥാപാത്രമായി മമ്മൂക്ക തന്നെയായിരുന്നു എന്റെ മനസ്സില്‍.ചില കാര്യങ്ങള്‍ അങ്ങനെയാണല്ലോ. മഞ്ജു ചേച്ചിയുടെ കാര്യവും അങ്ങനെ തന്നെ. കഥയുമായി ഞാന്‍ ആദ്യം സമീപിച്ചത് പ്രൊഡ്യൂസര്‍ ആന്റോ ജോസഫിനെയായിരുന്നു.കഥ എന്റേതാണെങ്കിലും ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ആന്റോ ജോസഫ് സാറാണ് ബി ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് ചിത്രം ചെയ്യാന്‍ തീരുമാനിച്ചത്.ഒരു പുതുമുഖ സംവിധായകനെ സംബന്ധിച്ച് നിര്‍മ്മാതക്കള്‍ അവരില്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് ഏറ്റവും വലുത്. ഇവര്‍ രണ്ടുപേരും നല്‍കുന്ന പിന്തുണയില്ലെങ്കില്‍ ദ പ്രീസ്റ്റ് ഇങ്ങനെയാവില്ലായിരുന്നു. മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞ് അദ്ദേഹം ഓകെ പറഞ്ഞതിനുശേഷമാണ് മഞ്ജു ചേച്ചിയെ സമീപിക്കുന്നത്.

മമ്മൂട്ടി-മഞ്ജു കോമ്പിനേഷന്‍ ആദ്യ ഷോട്ടിലെ ടെന്‍ഷന്‍

ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഇരുവരുടേയും അഭിനയം കണ്ടിട്ടുള്ള ആളാണ് ഞാന്‍. എങ്കിലും അവരുടെ സംവിധായകനായി നിന്നപ്പോള്‍ ആദ്യമൊരു ടെന്‍ഷന്‍ ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് അതൊക്കെ ഇല്ലാതായി. മമ്മൂക്കയാണെങ്കിലും മഞ്ജു ചേച്ചിയാണെങ്കിലും വളരെ സൗഹാര്‍ദപരമായിട്ടാണ് ഇടപെടുന്നത്.മമ്മൂക്ക വന്ന് പത്തുദിവസത്തിനുശേഷമാണ് മഞ്ജു ചേച്ചി ജോയിന്‍ ചെയ്യുന്നത്. ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട്, എല്ലാവരും വളരെ ആകാംഷയോടെ കാത്തുകാത്തിരുന്നൊരു നിമിഷം.ആ ഷോട്ട് എടുത്തുകഴിഞ്ഞപ്പോള്‍ സെറ്റ് മുഴുവന്‍ കയ്യടിയായിരുന്നു.ഈ സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും നല്ല കാസ്റ്റാണ് മമ്മൂട്ടി-മഞ്ജു. നമ്മള്‍ കഥയെഴുമ്പോള്‍ ഏറ്റവും ബെസ്റ്റ് ഒപ്ഷന്‍ മനസില്‍ കണ്ടായിരിക്കുമല്ലോ എഴുതുക.എന്റെ മനസ്സിലെ ഏറ്റവും മികച്ച ജോഡി അവരായിരുന്നു. ഇത് സാധ്യമായത് പ്രൊഡ്യൂസര്‍ ആന്റോ ചേട്ടനും ബി ഉണ്ണികൃഷന്‍ സാറും ഉളളതുകൊണ്ടാണ്. കാരണം ഞാന്‍ ഒരു തുടക്കക്കാരനാണ്. ഇവരെയൊന്നും എനിക്ക് സമീപിക്കാന്‍ പോലും സാധിക്കില്ല ചിലപ്പോള്‍,അങ്ങനെ ഒരു സാഹചര്യത്തില്‍ എന്റെ കഥയോട് താല്‍പര്യം തോന്നുകയും അവര്‍ തന്റെ നിര്‍മ്മിക്കാന്‍ തയ്യാറാവുകയും ചെയ്തതാണ് വലിയ കാര്യം. നല്ല കഥകളുണ്ടായിട്ടും ഒത്തിരിപ്പേര്‍ അത് സിനിമയാക്കാന്‍ പറ്റാതെ വിഷമിക്കുന്നത് എനിക്കറിയാം. എനിക്ക് ഇങ്ങനയൊരു അവസരം സാധ്യമാക്കി തന്നത് ഇവര്‍ രണ്ടുപേരും തന്നെയാണ്.

പി.പി.ഇ കിറ്റില്‍ അവസാന ഷെഡ്യൂള്‍

ചിത്രത്തിന്റെ ഏതാണ്ട് 80 ശതമാനവും ലോക്ഡൗണ്‍ ആരംഭിക്കുന്നത് മുമ്പ് മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തിലെത്തുന്ന മോണിക്ക എന്ന കൊച്ചുകുട്ടിയുടെ കുറച്ച് സീനുകള്‍ തീരാനുണ്ടായിരുന്നു. കൈദി എന്ന ചിത്രത്തിലൂടെ പ്രശസ്തയാണ് ബേബി മോണിക്ക. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് വീണ്ടും ആരംഭിക്കുമ്പോള്‍ ഈ കുട്ടി വലുതായിപ്പോകുമോ, സിനിമയുടെ കണ്ടിന്വിറ്റി നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നു.മാത്രമല്ല മുഴുവന്‍ ക്രൂവിന്റെയും സുരക്ഷയും ആരോഗ്യവും നോക്കുകയും വേണം. എന്നാന്‍ കരുതിയപോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് പിപിഇ കിറ്റും മറ്റുമൊക്ക ഉപയോഗിച്ചായിരുന്നു ചിത്രീകരണം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT