Filmy Features

രാജകുടുംബത്തിലെ അംഗമായി നിവിന്‍: അനുരാജ് മനോഹര്‍ അഭിമുഖം

ഇഷ്‌ക് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ശേഖര വര്‍മ്മ രാജാവ്'. മലബാര്‍ രാജകുടുംബത്തിലെ അംഗമായാണ് ചിത്രത്തില്‍ നിവിന്‍ പോളി എത്തുന്നത്. ശേഖര വര്‍മ്മ എന്ന വ്യക്തിയുടെ ജീവിത സാഹചര്യങ്ങളും തുടര്‍ന്നുണ്ടാവുന്ന നിയമ യുദ്ധവുമാണ് സിനിമ പറയുന്നതെന്ന് സംവിധായകന്‍ അനുരാജ് മനോഹര്‍ ദ ക്യുവിനോട് പറഞ്ഞു.

വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ശേഖര വര്‍മ്മ രാജാവ്'. നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നാല്‍പതിലധികം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നും അനുരാജ് പറയുന്നു.

സിനമയില്‍ നിവിന്‍ രാജകുടുംബത്തിലെ അംഗം

ഒരു രാജകുടുംബത്തിന്റെ ഭാഗമായി നില്‍ക്കുന്ന ഇന്നത്തെ സമൂഹത്തില്‍ ജീവിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ്. 'ശേഖര വര്‍മ്മ രാജാവ്'.വലിയ കാന്‍വാസില്‍ തന്നെ ഒരുങ്ങുന്ന ചിത്രമാണിത്. നിവിന്റെ കഥാപാത്രത്തിന്റെ പേര് തന്നെയാണ് സിനിമയുടെ ടൈറ്റിലിലും ഉപയോഗിച്ചിരിക്കുന്നത്. ദൈനന്തിന ജീവിതത്തില്‍ എല്ലാവരും കടന്ന് പോകുന്ന ചില കാര്യങ്ങളാണ് സിനിമയിലൂടെ പറയുന്നത്. സ്വാഭാവിക നര്‍മ്മം ചിത്രത്തിലുണ്ടാകും. പക്ഷേ ഒരു മുഴുനീള കോമഡി ചിത്രമല്ല 'ശേഖര വര്‍മ്മ രാജാവ്'.

നിവിനെ കാസ്റ്റ് ചെയ്തത് കുടുംബ പ്രേക്ഷകര്‍ക്കിടയിലുള്ള സ്വീകാര്യത മൂലം

കുടുംബപ്രേക്ഷകര്‍ക്കിടയില്‍ നിവിനുള്ള സ്വീകാര്യത തന്നെയാണ് നിവിന്‍ പോളിയെ കാസ്റ്റ് ചെയ്യാന്‍ വലിയൊരു കാരണമായത്. കണ്ണൂരില്‍ പടവെട്ട് എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയത്താണ് നിവിനോട് സിനിമയുടെ കഥ പറയുന്നത്. ഷൈന്‍ ചേട്ടനും ആ സിനിമയിലുണ്ടായിരുന്നു. ഇഷ്‌കിലുടെ എനിക്ക് ഷൈന്‍ ചേട്ടനെ പരിചയവുമുണ്ട്. സത്യത്തില്‍ ഷൈന്‍ ചേട്ടനാണ് നിവിനുമായുള്ള മീറ്റിങ്ങ് ശരിയാക്കി തന്നത്. ഷൂട്ടിങ്ങ് സെറ്റില്‍ രാത്രി രണ്ട് മണിക്കാണ് ഞാനും തിരക്കഥാകൃത്ത് രജ്ഞിത്തും കൂടി നിവിനോട് കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ നിവിന്‍ അഭിനയിക്കാമെന്നും സിനിമ താന്‍ നിര്‍മ്മിക്കാമെന്നും പറയുകയായിരുന്നു.

നാല്‍പ്പതിലധികം താരങ്ങള്‍ അണിനിരക്കുന്ന വലിയ സിനിമ

കണ്ണൂരിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. പക്ഷെ പട്ടാമ്പിയാണ് പ്രധാന ലൊക്കേഷന്‍. സത്യത്തില്‍ കണ്ണൂരില്‍ ഈ കഥയ്ക്ക് അനുയോജ്യമായ ഗ്രാമീണ പ്രദേശങ്ങള്‍ ഇല്ലാത്തതിനാലാണ് പട്ടാമ്പി തെരഞ്ഞെടുത്തത്. പട്ടാമ്പിക്ക് വള്ളുവനാടിന്റെ ഒരു ഭൂപ്രകൃതി ഉള്ളത് കൊണ്ട് അവിടെ തന്നെ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. പത്ത് നാല്‍പ്പതോളം താരങ്ങള്‍ അണിനിരക്കുന്ന സിനിമയാണിത്. ഒരുപാട് പുതുമുഖങ്ങളുമുണ്ട്. രണ്ട് പ്രധാന സ്ത്രീ കഥാപാത്രങ്ങളും സിനിമയിലുണ്ട്.

മമ്മൂട്ടിയും മോഹൻലാലും മഹേഷ് നാരായണനൊപ്പം, കൂടെ വൻതാരനിര; ശ്രീലങ്കയിൽ ഷൂട്ടിം​ഗ് തുടങ്ങുന്നു Mammootty-Mohanlal film

കൃത്യമായി ഉപയോഗിച്ചില്ലെങ്കിൽ മറ്റേത് ബിസിനസ് പോലെ ട്രേഡിങ്ങിലും പണം നഷ്ടപ്പെടും | Kenz EC Interview

ടാന്‍സാനിയയിലെ ആ സ്‌കൂളില്‍ കിണര്‍ നിര്‍മിച്ചത് മറക്കാനാവില്ല, വെള്ളമെത്തിയപ്പോള്‍ കുട്ടികള്‍ ഓടിയെത്തി; ദില്‍ഷാദ് യാത്രാടുഡേ

'ഹലോ മമ്മി' തന്നത് ആത്മവിശ്വാസം, ഇനിയൊരു സിനിമയുണ്ടാകുമോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് അത് സംഭവിച്ചത് : ഐശ്വര്യ ലക്ഷ്മി

ഫഹദിന് സ്വന്തം അഭിനയം മികച്ചതാണെന്ന വിശ്വാസമില്ല, അഭിനയം നന്നാക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഷാനു എപ്പോഴും നടത്തുന്നത്: നസ്രിയ

SCROLL FOR NEXT