സ്റ്റാർ വാർസ്, ദി സ്പേസ് ഒഡീസി തുടങ്ങിയ സിനിമകളിൽ പ്രചോദനം ഉൾകൊണ്ട് ഏഴാമത്തെ വയസിൽ ഒരു കുട്ടി ഒരു സിനിമ നിർമിച്ചു, അതും തന്റെ അച്ഛന്റെ സൂപ്പർ 8 ക്യാമറ ഉപയോഗിച്ച്. അതിലേക്ക് സഹോദരനായ ജോനാഥനെ കാസ്റ്റ് ചെയ്തു. കളിമണ്ണ്, മാവ്, ടോയ്‌ലറ്റ് റോളുകൾ എന്നിവയിൽ നിന്ന് സെറ്റുകൾ നിർമ്മിച്ചു. നാസയിൽ അപ്പോളോ റോക്കറ്റുകൾക്കായി ഗൈഡൻസ് സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ അമ്മാവൻ അദ്ദേഹത്തിന് ചില വിക്ഷേപണ ദൃശ്യങ്ങൾ അയച്ചുകൊടുത്തു അത് സ്ക്രീനിൽ നിന്ന് വീണ്ടും ചിത്രീകരിച്ച് മുറിച്ചെടുത്ത് തന്റെ സിനിമയിൽ ഉപയോഗിച്ചു. അങ്ങനെ ആ കുട്ടി തന്റെ സിനിമ പൂർത്തിയാക്കി. ഫിലിം സ്കൂളിൽ പോകാത്ത ഫിലിം എന്താണെന്ന് പഠിക്കാത്ത അയാളുടെ ചിന്തകളിൽ നിന്നും ജനിച്ച കഥകളും കഥാപാത്രങ്ങളും പിന്നീട് സിനിമാപ്രേക്ഷരെ കീഴ്പെടുത്തുകുകയും കൺഫ്യൂസ് ചെയ്യുപ്പിക്കുകയും ചെയ്തു. സയൻസ് ഫിക്ഷൻ സിനിമകൾക്ക് പുതിയൊരു അദ്ധ്യായം സൃഷ്ട്ടിച്ച അയാളുടെ പേര് ഏതൊരു സിനിമ പ്രേമിയും പെട്ടെന്നു തിരിച്ചറിയും, ക്രിസ്റ്റഫർ നോളൻ.
1997 ൽ നോളൻ സംവിധാനം ചെയ്ത ഷോർട് ഫിലിം ആയിരുന്നു 'ഡൂഡിൾബഗ്ഗ്. ചിത്രം തുടങ്ങുമ്പോൾ മുതൽ ഒരു മനുഷ്യൻ ഒരു കുഞ്ഞു പ്രാണിയെ കൊല്ലാനായി പുറകെ പായുകയാണ്. കുറെ ശ്രമങ്ങൾക്ക് ശേഷം അയാൾ അതിനെ കൊല്ലുന്നു. എന്നാൽ പിന്നീടാണ് അത് അയാളുടെ തന്നെ മിനിയേചർ ആണെന്ന് മനസ്സിലാകുന്നത്. വെറും 3 മിനിറ്റ് മാത്രം ദൈർഖ്യമുള്ള ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ഷോർട് ഫിലിം ക്രിസ്റ്റഫർ നോളൻ ഭാവിയിലെ പ്രേക്ഷകർക്ക് എന്താണ് കരുതിവച്ചിരിക്കുന്നതെന്നു കൃത്യമായി എടുത്തു കാണിക്കുന്നതാണ്. 1998 ലാണ് ആദ്യമായി നോളൻ സംവിധാനരംഗത്തേക്ക് കടക്കുന്നത്. 3000 പൗണ്ട് ഉപയോഗിച്ച് ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ച സിനിമയാണ് ഫോളോവിങ്. ചിത്രത്തിന് മികച്ച അഭിപ്രായം നിരൂപകരിൽ നിന്ന് ലഭിച്ചു. എന്നാൽ തന്റെ രണ്ടാം സിനിമയായ മെമെന്റോ ആണ് ക്രിസ്റ്റഫർ നോളൻ എന്ന സംവിധായകന്റെ സ്ഥാനം ജനങ്ങൾക്കിടയിൽ അടയാളപ്പെടുത്തിയ ചിത്രം. ഷോർട് ടെം മെമ്മറി ലോസ് ഉള്ള ഒരാൾ തന്റെ ഭാര്യയെ കൊലപ്പെടുത്തിയ കൊലയാളിയെ തേടിയുള്ള യാത്രയാണ് സിനിമ. എന്നാൽ അത്ര എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതല്ല നോളന്റെ ഈ പ്രതികാര കഥ. റിവേഴ്‌സ് ക്രോണോളജിയിൽ സീനുകൾ ഡിസോഡർ ആക്കി ബ്ലാക്ക് ആൻഡ് വൈറ്റും കളറും ഇടകലർന്നാണ് നോളൻ മെമെന്റോ അവതരിപ്പിച്ചത്. മെമെന്റോയുടെ വിജയം നോളനെ വാർണർ ബ്രോതെര്സ് എന്റർടൈൻമെന്റിലേക്ക് എത്തിച്ചു. പിന്നീട് റ്റെനെറ്റ് വരെ വാർണർ ബ്രതേഴ്‌സുമായി ചേർന്ന് നോളൻ അത്ഭുതങ്ങൾ നിർമിച്ചു. അവിടന്നങ്ങോട്ട് ഇന്ന് ഓപ്പൺഹൈമേറിൽ വരെ എത്തി നിൽക്കുന്ന നോളൻ എന്ന സംവിധായകന്റെ മികവ് പല തവണ കണ്ടു ഞെട്ടിയവരാണ് നമ്മൾ പ്രേക്ഷകർ.
ടൈം എന്ന കോൺസെപ്ടിനെ ഇത്രയധികം ഡീപ്പ് ആയി എക്സ്പ്ലോർ ചെയ്ത മറ്റൊരു സംവിധായകൻ ഇല്ലെന്ന് തന്നെ പറയാം കാരണം നോളൻ എന്ന സംവിധായകന്റെ ഓരോ ചിത്രത്തിലും ടൈം എന്ന എലമെന്റിന് എന്തെങ്കിലും തരത്തിൽ കഥപറച്ചിലിൽ റോൾ ഉണ്ടാകും. നോൺ ലീനിയർ നരേറ്റീവും, പാസ്റ്റും പ്രെസെന്റും ഇടകലർത്തിയുള്ള കഥ പറച്ചിലും, സമയത്തെക്കുറിച്ച് ആർക്കും നിർവചിക്കാൻ കഴിയാത്ത തരത്തിലൊരു ഡീറ്റയിലിങ്ങും അയാളുടെ സിനിമയിലുണ്ടാകും. ഒട്ടും സ്പൂൺഫീഡിങ് ഇല്ലാതെ ഒരു സയൻസ് പുസ്തകം മനസിലാക്കിയെടുക്കുന്ന ജാഗ്രതയോടെ വേണം ഓരോ പ്രേക്ഷകനും അത് വായിച്ചെടുക്കാൻ. പ്രേക്ഷകരെ ഒന്നിലധികം വട്ടം അയാളുടെ സിനിമകിലേക്ക് അടുപ്പിച്ചു ഓരോതവണയും ഓരോ പുതിയ കണ്ടെത്തലുകൾ കണ്ടെത്താൻ അവരെ പ്രേരിപ്പിക്കുകയും അയാളുടെ ചിത്രങ്ങൾ ചെയ്യാറുണ്ട്. സിനിമ ഗൗരവമായി കാണേണ്ടതാണെന്നും അതിൽ സമയത്തിലെന്ന പോലെ ആഴത്തിലേക്ക് കടന്നിരിക്കേണ്ടത് ആണെന്നും അയാളുടെ ചിത്രങ്ങൾ ഓരോ തവണയും പ്രേക്ഷകനോട് ആവർത്തിച്ചു.
നോളൻ സിനിമകൾ പല തരത്തിൽ ആകും ഓരോ പ്രേക്ഷകനും മനസ്സിലാക്കിയിട്ടുണ്ടാകുക, അതിന്റെ വ്യത്യസ്ത അർത്ഥതലങ്ങൾ കണ്ടുപിടിച്ചു ഡീകോഡ് ചെയ്തെടുക്കാനായി പലരും പല വഴികളാകും കണ്ടെത്തുന്നത്. ചിലപ്പോൾ ഒരു നോളൻ സിനിമ മുഴുവനായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും വരാം. നോളൻ സിനിമകളുടെ വീര്യം ചോർന്നു പോകാതെ അതേ ഇന്റെൻസിറ്റിയിൽ പ്രേക്ഷകർക്ക് മുന്നിലെത്താൻ സഹായിക്കുന്ന മറ്റൊരു പേര് കൂടിയുണ്ട്, ഹാൻസ് സിമ്മെർ എന്ന ഗ്രേറ്റ് മ്യൂസിഷ്യൻ. ഇന്റർസ്റ്റെല്ലറിൽ ഡോക്കിങ്ങ് എന്ന് കൂപ്പർ പറയുമ്പോൾ സിമ്മർ നൽകുന്ന എക്സ്പീരിയൻസ്, ഡാർക്ക് നെെറ്റിനെ പരിചയപ്പെടുത്തുന്ന, അയാളെ ബാറ്റ്മാനും മനുഷ്യനും ഉയർത്തെഴുന്നേൽപ്പും സൃഷ്ടിക്കുന്ന വൈകാരിക തലമെല്ലാം അവരൊന്നിച്ചുള്ള കോമ്പിനേഷനിൽ പിറന്നവയാണ്. പല സംവിധായകന്മാരും അവരുടെ മ്യൂസിക് ഡിറക്ടർസ് ഒറിജിനൽ മ്യൂസിക് ആയി വരുന്ന വരെ പ്രീ റെക്കോർഡഡ് മ്യൂസിക് ഉപഗോയിക്കാറുണ്ട്. എന്നാൽ നോളന്റെ കാര്യം അങ്ങനെയല്ല. നോളനുമായുള്ള സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാകുന്ന വിവരങ്ങൾ എല്ലാം വച്ച് ഹാൻസ് സിമ്മെർ മ്യൂസിക് റെക്കോർഡ് ചെയ്യും എന്നാണ് എഡിറ്റർ ലീ സ്മിത്ത് പറയുന്നത്. അത്തരത്തിൽ സിമ്മെറും നോളനും തമ്മിലുള്ള ക്രീയേറ്റീവ് ഫ്രീഡം ആണ് ഇന്റെർസ്റ്റേല്ലർ പോലെ മ്യൂസിക്കിലൂടെ കഥ പറഞ്ഞ സൃഷ്ട്ടികൾ പിറവിയെടുത്തത്.
സിനിമ എന്നാൽ വെറും കഥപറച്ചിൽ കൊണ്ടുമാത്രം കഴിയുന്നു എന്ന വാദം നോളനില്ല കാരണം കാണുന്ന ഓരോ കഥയും കഥാപാത്രങ്ങളും അവർ കടന്നു പോകുന്ന വഴികളും പ്രേക്ഷകർക്ക് അത്രമേൽ അനുഭവിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഒരു സിനിമാറ്റിക് എക്സ്പീരിയൻസ് ആകണം തന്റെ ഓരോ സിനിമയുമെന്ന് നോളന് വാശിയുണ്ട്. അതിനാൽ കൂടുതലും ഫിലിമിൽ ഷൂട്ട് ചെയ്ത് വിഷ്വൽ എഫക്ട് മാക്സിമം കുറച്ച് പ്രാക്ടിക്കൽ എഫൊർട്സിലൂടെ ഓരോ സീനും പെർഫെക്റ്റ് ആക്കാൻ ആണ് അയാൾക്ക് കൂടുതൽ താല്പര്യം. ഇൻസെപ്ഷനിലെ ഹാൾ വേ ഫൈറ്റ് സീൻ പ്രാക്ടിക്കൽ എഫ്‌ഫോർട്സ് കൊണ്ട് നോളൻ ക്രിയേറ്റ് ചെയ്ത ഒരു വിസ്മയം ആണ്. ആ സീനിനായി ഒരു സെറ്റ് നിർമിച്ചു അതിനെ റോട്ടെറ്റ് ചെയ്താണ് സൂക്ഷ്മമായി ആണ് നോളൻ ആ സീൻ പെർഫെക്ഷനിൽ എത്തിച്ചത്. One of the groundbreaking discovery എന്ന് നിസംശ്ശയം വിശേഷിപ്പിക്കാൻ കഴിയുന്ന ഒന്നാണ് ബ്ലാക്ക് ഹോളിന്റെ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയത്. എന്നാൽ അതില്പരം എല്ലാവരെയും ഞെട്ടിച്ചത് ഇന്റെർസ്റ്റെല്ലാർ എന്ന ചിത്രത്തിനായി ക്രിസ്റ്റഫർ നോളൻ ഉണ്ടാക്കിയ ബ്ലാക്ക് ഹോളിന്റെ ഇമേജിനോട് വളരെയധികം സാമ്യത തോന്നുന്നതായിരുന്നു ശരിക്കുമുള്ള ബ്ലാക്ക് ഹോൾ. ചിത്രത്തിനായി കിപ് തോർൺ എന്ന ഫിസിസിസ്റ്നെയും ഒരുകൂട്ടം റിസേർച്ചേഴ്‌സിനെയും നോളൻ ചുമതലപ്പെടുത്തിയിരുന്നു വളരെ സൂക്ഷ്മമായ പരിശോധനകൾക്കും കണ്ടെത്തലുകൾക്കും ശേഷമാണ് നോളനും സംഘവും സിനിമയിൽ നമ്മൾ കണ്ട ബ്ലാക്ക് ഹോളിന്റെ രൂപത്തിലേക്ക് എത്തിപ്പെട്ടത്. ഡാർക്ക് നൈറ്റിൽ ട്രക്ക് മറിച്ചതും, ടെനറ്റിനായി ഒരു വിമാനം കെട്ടിടത്തിലേക്ക് ഇടിച്ചു കയറ്റിയതും ഇപ്പോഴിതാ ഓപ്പൺഹൈമറിനായി വിഎഫ്എക്സില്ലാതെ ന്യൂക്ലിയർ സ്ഫോടനം സൃഷ്ടിച്ചതും അയാൾ തന്നെ.
സയൻസ് ഫിക്ഷൻ സിനിമകിൽ മാത്രം ഒതുക്കപ്പെടേണ്ട പേരല്ല നോളൻ കാരണം ഏറ്റവും മികച്ച സൂപ്പർ ഹീറോ ഫ്രാഞ്ചെെസുകളിൽ ഒന്നായ ബാറ്റ്മാൻ സീരീസ് നോളന് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. ട്രഡീഷണൽ സ്റ്റന്റും, മിനിയേച്ചർ എഫക്ടുകളും കൊണ്ട് സി ജി ഐ കഴിവതും കുറച്ചു വളരെ റിയലിസ്റ്റിക് ആയി ആണ് നോളൻ ബാറ്റ്മാനെ അവതരിപ്പിച്ചത്. ഡിസിയുടെ ഉയർത്തെഴുന്നേൽപ്പായിരുന്നു ആ ചിത്രമെന്ന് പറഞ്ഞാലും തെറ്റില്ല. അമാനുഷികനായ സൂപ്പർഹീറോയ്ക്ക് അപ്പുറം ബ്രൂസ് വെയ്ൻ എന്ന മനുഷ്യനെയും നിസഹായനെയും ആ സീരീസിലുണ്ട്. ഒരു പെർഫക്ട് ട്രിലജി എന്ന് ആ സീരീസിനെ വിളിക്കാൻ ഏത് സിനിമാപ്രേമിക്കും കഴിയും. കൂടാതെ ജോക്കർ എന്ന എക്കാലത്തെയും ആരാധകരുള്ള വില്ലൻ കഥാപാത്രത്തെയും നോളൻ ബാറ്റുമാനിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചു.
ഓപ്പൺഹൈമർ എന്ന തന്റെ പുതിയ ചിത്രവുമായി നോളൻ എന്ന മാസ്റ്റർ ക്രഫ്ട്മാൻ വരുമ്പോൾ തന്റെ മുൻ സൃഷ്ട്ടികളെപോലെ കഥപറച്ചിലും വിഷ്വൽ എക്സ്പീരിയൻസ് കൊണ്ടും മികച്ചൊരു സിനിമാറ്റിക് എക്സ്സ്‌പെരിമെന്റ ആകും എന്നതിൽ സംശയമില്ല. തന്റെ കരിയറിലെ ആദ്യ ബയോപിക്കിനായി അയാൾ തിരഞ്ഞെടുത്തത് ആറ്റം ബോംബിന്റെ പിതാവെന്നറിയപെട്ട ശാസ്ത്രഞ്ജൻ ജെ റോബർട്ട് ഓപ്പൺഹൈമേറിന്റെ ജീവിതകഥയാണ്. കൂടാതെ 1945-ൽ ന്യൂ മെക്‌സിക്കോയിലെ മരുഭൂമിയിൽ നടന്ന ന്യൂക്ലിയർ ബോംബിന്റെ ആദ്യത്തെ പരീക്ഷണ സ്‌ഫോടനമായ ട്രിനിറ്റി ടെസ്റ്റ് ഓപ്പൺഹൈമർ ടീം പൂർണ്ണമായും CGI ഇല്ലാതെ പുനഃസൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. പൂർണ്ണമായും 70 mm ഐമാക്സ് ക്യാമറയിൽ ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ സിനിമ എന്ന പ്രത്യേകത കൂടി ഓപ്പൺഹൈമറിനുണ്ട്. അത്തരത്തിൽ പ്രേക്ഷകർക്ക് ഒരു സ്ഫോടനത്തിന്റെ തീവ്രത നോളൻ ഈ സിനിമയിലൂടെ കാണിച്ചുതരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്തായാലും ക്രിസ്റ്റഫർ നോളനെ അറിയുന്ന അയാളുടെ സിനിമകൾ ഫോളോ ചെയ്യുന്ന ഏതൊരു പ്രേക്ഷകനും ജൂലൈ 21 നായി കാത്തിരിക്കുകയാണ്.
സിനിമ വളരുന്നത് പരീക്ഷണങ്ങളിലൂടെയാണെങ്കിൽ ആ പരീക്ഷണങ്ങൾക്ക് എന്നും മുന്നിൽ നിൽക്കുന്നയാൾ നോളനാണ്, അയാൾക്ക് വേണ്ടി പുതിയ കാമറകൾ സൃഷ്ടിക്കപ്പെടുന്നു, അയാളുടെ വിഷനനുസരിച്ച് സ്ക്രീനിങ്ങ് എക്സ്പീരിയൻസ് നിർമിക്കപ്പെടുന്നു, അതിന് വേണ്ടി പ്രേക്ഷകർ വാശി പിടിക്കുന്നു. ക്വാളിറ്റി സിനിമ, നോ കോംപ്രമൈസ് അതിൽ രണ്ടിലും എന്നും അതുകൊണ്ട് തന്നെ അയാളുടെ പേര് അടയാളപ്പെടുത്തപ്പെടുന്നു. ക്രിസ്റ്റഫർ നോളൻ എന്നും സിനിമയ്ക്ക് പെർഫക്ഷന് ഒരു ബെഞ്ച്മാർക്കാകപ്പെടുന്നു.